Malayalam
അവന്റെ സ്വപ്നം യാഥാര്‍ഥ്യമായി, അതിനു ഞാനും സാക്ഷിയായി; അനൂപിന്‌റെ സന്തോഷത്തിനൊപ്പം ചേർന്ന് മണിക്കുട്ടന്‍!
അവന്റെ സ്വപ്നം യാഥാര്‍ഥ്യമായി, അതിനു ഞാനും സാക്ഷിയായി; അനൂപിന്‌റെ സന്തോഷത്തിനൊപ്പം ചേർന്ന് മണിക്കുട്ടന്‍!
ബിഗ് ബോസ് മൂന്നാം സീസൺ ഫിനാലെ കഴിഞ്ഞെങ്കിലും ഇന്നും മലയാളികൾക്ക് മത്സരാർത്ഥികളുടെ വിശേഷങ്ങൾ കേൾക്കാൻ ഉത്സാഹമാണ്. മണിക്കുട്ടൻ ആർമിയും ഡിമ്പൽ ആർമിയും എല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവവുമാണ് .
ബിഗ് ബോസ് ഹൗസിൽ തുടങ്ങിയ സൗഹൃദങ്ങൾ പലതും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന മത്സരാര്ഥികളിൽ രണ്ടുപേരാണ് മണിക്കുട്ടനും അനൂപ് കൃഷ്ണനും. തുടക്കം മുതല്‍ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും ഷോയില്‍ മുന്നോട്ടുപോയത്. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ബിഗ് ബോസ് ഹൗസിനുളളില്‍ വെച്ച് ഇരുവരും പറഞ്ഞിട്ടുണ്ട്. അടുത്തിടെ മണിക്കുട്ടന്‌റെ പുതിയ ഫ്‌ളാറ്റില്‍ അനൂപ് പോയ വിശേഷം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ മണിക്കുട്ടൻ തന്നെ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അനൂപിന്‌റെ അനിയത്തിയുടെ വിവാഹത്തിന് മണിക്കുട്ടന്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് അനൂപിന്‌റെ അനിയത്തി അഖിലയുടെ വിവാഹം നടന്നത്. മണിക്കുട്ടന് പുറമെ അനൂപിന്‌റെ അടുത്ത സുഹൃത്തുക്കളായ ഗോവിന്ദ് പത്മസൂര്യ, ആര്യ, ഫറ ഷിബ്ല, ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍ തുടങ്ങിയവരും എത്തിയിരുന്നു.
വിവാഹ വേദിയിലേക്ക് വധുവിനെ ആനയിക്കുന്ന സമയത്ത് അനൂപിനൊപ്പം മണിക്കുട്ടനും ഉണ്ടായിരുന്നു. മണിക്കുട്ടനെ ഛോട്ടാ മുംബൈയിലെ പാട്ട് ഇട്ടാണ് ഓഡിറ്റോറിയത്തിലേക്ക് അനൂപ് വരവേറ്റത്. അനൂപിന്‌റെ അനിയത്തിയുടെ വിവാഹാഘോഷ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും ഏറ്റെടുത്തിരുന്നു. തന്‌റെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് അനൂപ് അനിയത്തിയുടെ വിവാഹം നടത്തിയത്.
വിവാഹ ചടങ്ങുകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു മണിക്കുട്ടന്‍. സ്വന്തം അനിയത്തിയുടെ വിവാഹം എന്ന പോലെയാണ് മണിക്കുട്ടന്‍ അനൂപിന്‌റെ അനിയത്തിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം വിവാഹ ചടങ്ങില്‍ എടുത്ത ഒരു ചിത്രം പങ്കുവെച്ചുളള മണിക്കുട്ടന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനൂപിന്‌റെ എറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷം പങ്കുവെച്ചാണ് മണിക്കുട്ടന്‍ പോസ്റ്റ് വന്നത്.
എംകെയുടെ വാക്കുകൾ വായിക്കാം, ” ബിഗ്ബോസ് ഹൗസില്‍ വച്ചു പ്രിയപ്പെട്ട എന്റെ സുഹൃത്ത് അനൂപ് പറഞ്ഞിരുന്നു; അവന്റെ ഏറ്റവും വലിയ സ്വപ്നം അനിയത്തിയുടെ വിവാഹമാണ് എന്നത്. അവന്റെ സ്വപ്നം യാഥാര്‍ഥ്യമായി, അതിനു ഞാനും സാക്ഷിയായി.എന്റെ സ്വന്തം അനിയത്തിയുടെ വിവാഹത്തില്‍ പങ്കെടുത്തത് പോലെ എനിക്കു അനുഭവപ്പെട്ടു. അനിയത്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആശംസകളും, ചിത്രത്തോടൊപ്പം മണിക്കുട്ടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.”
മണിക്കുട്ടന്‍ പങ്കുവെച്ച ചിത്രത്തില്‍ അനൂപിന്‌റെ കുടുംബത്തിനൊപ്പം ആര്യയും ഒപ്പമുണ്ട്. ബിഗ് ബോസില്‍ ഇത്തവണ മണിക്കുട്ടന്‍ വിന്നറായപ്പോള്‍ അനൂപിന് ഗെയിമര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരമാണ് ലഭിച്ചത്.
about manikkuttan