Connect with us

മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിയത് നന്നായി, എനിക്ക് സഹോദരിയെപ്പോലെ തന്നെയാണ്; രണ്ടാളും മറക്കാത്ത ആ ദിവസത്തെ കുറിച്ച് കാവ്യ മാധവന്‍

Malayalam

മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിയത് നന്നായി, എനിക്ക് സഹോദരിയെപ്പോലെ തന്നെയാണ്; രണ്ടാളും മറക്കാത്ത ആ ദിവസത്തെ കുറിച്ച് കാവ്യ മാധവന്‍

മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിയത് നന്നായി, എനിക്ക് സഹോദരിയെപ്പോലെ തന്നെയാണ്; രണ്ടാളും മറക്കാത്ത ആ ദിവസത്തെ കുറിച്ച് കാവ്യ മാധവന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് കാവ്യ മാധവന്‍.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാവ്യ മാധവന്റെ ഒരു പഴയ അഭിമുഖമാണ്. മഞ്ജു വാര്യരെ കുറിച്ചാണ് കാവ്യ അഭിമുഖത്തില്‍ പറയുന്നത്. മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു കാവ്യ മാധവന്. സിനിമാവിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇരുവരും വിശദമായി സംസാരിക്കാറുമുണ്ടായിരുന്നു. മഞ്ജു ചേച്ചി എനിക്ക് സഹോദരിയെപ്പോലെ തന്നെയാണെന്നായിരുന്നു മുന്‍പ് കാവ്യ പറഞ്ഞത്.

സിനിമയില്‍ വരും മുന്‍പ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നു ഞാന്‍. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് താനെന്നും കാവ്യ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആ ബന്ധം ഞങ്ങള്‍ തുടര്‍ന്നിരുന്നു. ഫോണിലും സംസാരിക്കുന്നയാള്‍ക്കാരാണ് ഞങ്ങള്‍. ഒരേ മാസം പിറന്നാളാഘോഷിക്കുന്നവരാണ് ഞങ്ങള്‍. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. രണ്ടാളും ബര്‍ത്ത്ഡേ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങള്‍ വിളിച്ച് വിഷ് ചെയ്യാറുണ്ട്. കാണുന്നത് വളരെ അപൂര്‍വ്വമാണ്. ചില കല്യാണങ്ങളൊക്കെ വരുമ്പോഴേ കാണാറുള്ളൂ. ഫോണിലൂടെയുള്ള ബന്ധമാണ് കൂടുതലും.

ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കില്‍ അതെനിക്ക് പെട്ടെന്ന് മനസ്സിലായേനെ. മഞ്ജു ചേച്ചിയുടെ സംസാരത്തില്‍ നിന്നും. എനിക്കൊരുപാട് ബഹുമാനമുള്ള ആര്‍ടിസ്റ്റ് എന്ന് പറയാന്‍ പാടില്ല ചേച്ചി തന്നെയാണ് എനിക്ക്. അങ്ങനെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ കാണുന്നത്. ഞാനറിഞ്ഞിട്ടുള്ളിടത്തോളം മഞ്ജു ചേച്ചിക്ക് കൂടുതലും കുടുംബമായിട്ട് ഇടപഴകാനാണ് താല്‍പര്യം എന്നെനിക്ക് തോന്നിയിട്ടുണ്ട്, സംസാരത്തിലൊക്കെ. ഞാന്‍ മഞ്ജു ചേച്ചിയോട് സംസാരിക്കുമ്പോള്‍ എവിടുന്നാ സംസാരിക്കുന്നത്, ഇപ്പോഴത്തെ സിനിമ ഏതാണ്, ഏത് ലൊക്കേഷനിലാണ് എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല. അച്ഛനും അമ്മയ്ക്കും സുഖമാണോ, മറ്റേ സ്ഥലത്തേക്ക് പോവാറുണ്ടോ, ഇന്ന് അമ്പലത്തിലേക്ക് പോയോ ഇങ്ങനെയുള്ള കാര്യങ്ങളേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ.

സിനിമ വിട്ടത് കൊണ്ടുള്ളൊരു വിഷമം ഉള്ളിലുണ്ടെങ്കില്‍ അവരുടെ സംസാരത്തിലും ആറ്റിറ്റിയൂഡിലും നമുക്കത് കാണാം. അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. മഞ്ജു വാര്യര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് നന്നായോ എന്നും അവതാരകന്‍ കാവ്യയോട് ചോദിച്ചിരുന്നു. മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിയത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും നമ്മള്‍ ചേച്ചിയെ ഓര്‍ക്കുന്നത്. ഏത് ഹീറോയിന്‍ വന്നാലും അവരുടെ അഭിമുഖത്തില്‍ മഞ്ജു ചേച്ചിയുടെ പേര് വരുന്നതും അതാണ്.

പിന്നീട് ഒരുപാട് കാലം അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില അന്നുണ്ടാവില്ല. പീക്കായിട്ടുള്ള സമയത്താണ് ചേച്ചി പോയത്. നമുക്ക് കണ്ടിട്ട് കൊതി തീര്‍ന്നിട്ടില്ലായിരുന്നു. എന്നോടിപ്പോള്‍ ഈ ചോദ്യം ചോദിക്കുന്നതും അതാവാം. കുടുംബത്തിന് പ്രാധാന്യം കൊടുത്താണ് ചേച്ചി മാറിയത്. എന്നിട്ട് അവരതില്‍ വിജയിക്കുകയാണല്ലോ ചെയ്തത്. ആര്‍ട്ടിസ്റ്റ് എന്ന് പറയും പോലെ തന്നെ ഭാര്യ, അമ്മയെന്ന നിലയിലും അവരെ നമ്മള്‍ അഭിനന്ദിച്ചേ മതിയാവുള്ളൂയെന്നുമായിരുന്നു കാവ്യ മാധവന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ദിലീപുമായുള്ള വിവാഹ ശേഷമായാണ് കാവ്യ മാധവനും സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തിരിച്ചുവരവിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് കാവ്യയാണ്. വീണ്ടും അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമായി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് കാവ്യ. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുവേദികളില്‍ ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്.

More in Malayalam

Trending