Social Media
തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങി അല്ലു അർജുൻ; വീഡിയോ വൈറൽ
തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങി അല്ലു അർജുൻ; വീഡിയോ വൈറൽ
തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങുന്ന തെലുങ്കു സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷൂട്ടിങ്ങ് ഇടവേളയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അദ്ദേഹം.
അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുകയും അല്ലു ചെയ്യുന്നുണ്ട്
നിലവില്‍ സുകുമാറിന്റെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം. ആന്ധ്രപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമാവുന്നത്.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു.
