രജനീകാന്തിന്റെയും മണിരത്നത്തിന്റേയും കൂടെ അഭിനയിച്ചാല്‍ ഗ്രാമങ്ങളിലുള്ളവരിലേക്കും കടന്നുചെല്ലാം! ആ ഉപദേശം സ്വീകരിച്ചാണ് മമ്മൂട്ടി ദളപതിയില്‍ അഭിനയിച്ചതെന്ന് സംവിധായകൻ

മമ്മൂട്ടിക്ക് തമിഴില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് മണി രത്നം സംവിധാനം ചെയ്ത ദളപതി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന് ജോഷി.
മണി രത്നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന് എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു.
മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും മണിരത്നത്തിന്റേയും കൂടെ അഭിനയിച്ചാല്‍ ഗ്രാമങ്ങളിലുള്ളവരിലേക്കും കടന്നുചെല്ലാം എന്നുമുള്ള തന്റെ ഉപദേശം സ്വീകരിച്ചാണ് മമ്മൂട്ടി ദളപതിയില്‍ അഭിനയിച്ചതെന്നാണ് ജോഷി പറയുന്നത്.
തന്നോടുള്ള വലിയ സഹൃദം കൊണ്ടാണ് മമ്മൂട്ടി ആ ഉപദേശം സ്വീകരിച്ചതെന്നും ജോഷി പറയുന്നു. ജോഷിയുടെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായക വേഷം ചെയ്ത നടന്മാരില് ഒരാളാണ് മമ്മൂട്ടി.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...