Connect with us

“നമുക്ക് ഒരിക്കല്‍ക്കൂടി ഗീതുവിനെ പൂട്ടിയിടണം” ; റോഷന്റെയും ശശാങ്കിന്റെയും ചാറ്റ് കയ്യോടെ പിടിച്ച്‌ ഗീതു മോഹന്‍ദാസ് !

Malayalam

“നമുക്ക് ഒരിക്കല്‍ക്കൂടി ഗീതുവിനെ പൂട്ടിയിടണം” ; റോഷന്റെയും ശശാങ്കിന്റെയും ചാറ്റ് കയ്യോടെ പിടിച്ച്‌ ഗീതു മോഹന്‍ദാസ് !

“നമുക്ക് ഒരിക്കല്‍ക്കൂടി ഗീതുവിനെ പൂട്ടിയിടണം” ; റോഷന്റെയും ശശാങ്കിന്റെയും ചാറ്റ് കയ്യോടെ പിടിച്ച്‌ ഗീതു മോഹന്‍ദാസ് !

മലയാളികളുടെ അഭിമാനമായ നടിയും സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതുവിന്റെ എല്ലാ പോസ്റ്റുകളും ആരാധകർക്കിടയിൽ വളരെപ്പെട്ടെന്നുതന്നെ
ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

റോഷന്‍ മാത്യുവും ശശാങ്ക് അറോറയും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘നമ്മള്‍ ഗീതുവിനെ അലമാരയ്ക്കുള്ളില്‍ പൂട്ടിയിട്ടത് ഓര്‍ക്കുന്നുണ്ടോ?’ എന്നാണ് റോഷന്‍ ചോദിക്കുന്നത്. അക്കാര്യം ഓര്‍മയുണ്ടെന്നും, നമുക്ക് ഒരിക്കല്‍ക്കൂടി ഗീതുവിനെ പൂട്ടിയിടണം എന്നാണ് ശശാങ്ക് അറോറ മറുപടി പറയുന്നത്. എന്തായാലും നമ്മള്‍ അത് ചെയ്യണമെന്നും റോഷന്‍ പറയുന്നുണ്ട്.

നിങ്ങള്‍ നിങ്ങളുടെ വഴിയില്‍ നിന്നും മാറി ഇഷ്ടപ്പെട്ട നടന്മാരുടെ പിന്നാലെ പോവുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. റോഷന്റെയും ശശാങ്കിന്റെയും ചാറ്റ് കയ്യോടെ പിടിച്ചു,’ എന്ന ക്യാപ്ഷനോടെയാണ് താരം സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുന്നത്.

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ‘മൂത്തോന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് മൂവരും ഒന്നിച്ചത്. ഇതിനിടയിലാണ് റോഷനും ശശാങ്കും ചേര്‍ന്ന് ഗീതുവിനെ അലമാരയില്‍ പൂട്ടിയിട്ടത്. ഗീതു പങ്കുവെച്ച ചിത്രത്തിനു താഴെ നിമിഷ സജയനും സംവിധായിക സ്മൃതി കിരണുമടക്കം ഒട്ടേറ ആളുകളാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് നിമിഷ കമന്റ് ചെയ്തിട്ടുള്ളത്. ‘അവര്‍ നിന്നെ പൂട്ടിയിട്ടല്ലേ, ഇതിന് എന്തായാലും പ്രതികാരം ചെയ്തിരിക്കും,’ എന്നാണ് സ്മൃതി പറയുന്നത്.

about geethu mohandas

More in Malayalam

Trending