മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ഒന്നിക്കുന്നു ; ചിത്രം അണിയറയില്‍ പുരോഗമിക്കുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള പുതിയ ചിത്രത്തിന്റ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതയായ രഥീന ഷെര്‍ഷാദാണെന്നാണ് സൂചന ലഭിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ മൂന്ന് തിരക്കഥാകൃത്തുക്കളാണ്.
ഉണ്ടയുടെ തിരക്കഥ ഒരുക്കിയ ഹര്‍ഷാദ്, വൈറസ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് മമ്മൂട്ടി ടൊവിനോ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്ഗിരീഷ് ഗംഗാധരനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത് മനു ജഗതാണ്. സമീറ സനീഷാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനിംഗ് ഒരുക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
