Connect with us

നയന്‍‌താര ഡൈനിങ്ങ് ടേബിളില്‍ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവര്‍ ചിതറിയോടി!

Malayalam

നയന്‍‌താര ഡൈനിങ്ങ് ടേബിളില്‍ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവര്‍ ചിതറിയോടി!

നയന്‍‌താര ഡൈനിങ്ങ് ടേബിളില്‍ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവര്‍ ചിതറിയോടി!

നയന്‍താരയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ താര റാണിക്ക് ആശംസകള്‍ നേര്‍ന്ന് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ നയന്‍താരയെ കുറിച്ച്‌ മലയാള സിനിമയിലെ സ്പോട്ട് എഡിറ്ററായ സാ​ഗര്‍ദാസ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

നയന്‍താരയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം ലവ് ആക്ഷന്‍ ഡ്രാമയുടെ സ്പോട്ട് എഡിറ്ററായിരുന്നു സാ​ഗര്‍. അടുത്ത് ഇരിക്കാന്‍ പോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള നയന്‍സിന്റെ വളര്‍ച്ച ആ സെറ്റിലെ എല്ലാവരെയും പോലെ തന്നെയും അസൂയപ്പെടുത്തി എന്നും സാ​ഗര്‍ദാസ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

ദിപിലേട്ടന്‍ വിളിച്ചിട്ട് ലവ് ആക്ഷന്‍ ഡ്രാമ സെക്കന്റ് ഷെഡ്യൂള്‍ സ്പോട്ട് എഡിറ്റ് ചെയ്യാന്‍ ഞാന്‍ എത്തുന്ന സമയം. നയന്‍‌താര മാഡത്തെപ്പറ്റി പേടിപ്പെടുത്തുന്ന കുറെ കാര്യങ്ങള്‍ സെറ്റിലെ പലരുംപറഞ്ഞു ഞാന്‍ അറിയുന്നു. ഹോ.. സംഭവം തന്നെ… മനസ്സില്‍ അങ്ങനെ കേട്ടതും കേള്‍ക്കാത്തതുമായ കഥകളൊക്കെ ആലോചിച്ചുകൂട്ടി നില്‍ക്കുമ്ബോ ദാ വരുന്നു സാക്ഷാല്‍ നയന്‍‌താര മാഡം കാരവാനില്‍നിന്ന്.. 4 ബോഡി​ഗാര്‍ഡ്,ഹെയര്‍ ഡ്രസര്‍, പിഎ അങ്ങനെ ഒരു ജാഥക്കുള്ള ആളുണ്ട് ഒപ്പം . ഷൂട്ട് നടക്കുന്ന വില്ലയിലേക്ക് നയന്‍‌താര കയറിയപാടെ സ്പോട്ട് എഡിറ്ററുടെ ഗമയില്‍ പിന്നാലെ ഞാനും… അപ്പൊ ദാണ്ടെ ബോഡി ഗാര്‍ഡില്‍ ഒരുത്തന്‍ എന്നെ പിടിച്ചുവെച്ചേക്കുന്നു. “അണ്ണാ.. നാന്‍ വന്ത് സ്പോട്ട് എഡിറ്റര്‍, വിടുങ്കോ വിടുങ്കോ”

ബോഡി ഗാര്‍ഡ്: ഐഡി ഇറുക്കാ ?
ഐഡി ഉം മാങ്ങാതൊലിയുമൊന്നും ഇല്ല.. ലാപ്ടോപ് കണ്ടതുകൊണ്ടായിരിക്കും ആ ആജാനബാഹു എന്നെ അകത്തേക്ക് കടത്തിവിട്ടു. ആളൊഴിഞ്ഞ ഒരു സോഫയില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. ഷോട്ടിന് മുന്‍പ് ധ്യാന്‍ ചേട്ടന്‍ എന്നോട് പറയുന്നു “പുള്ളിക്കാരത്തി എവിടേലുംമൊക്കെ ഇരിക്കുവാണേല്‍ നീ അതിനു അടുത്തൊന്നും പോയി ഇരിക്കരുത്, ചെലപ്പോ മാഡത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങിപോയിക്കളയും”. പഞ്ചാബി ഹൗസില്‍ സോണിയ ചാടിവരുമ്ബോള്‍ മറ്റേ അറ്റത്തുള്ള ഹരിശ്രീ അശോകന്‍ തെറിച്ചുപോകുന്നപോലെ ആയിരുന്നു അവിടെത്തെ അവസ്ഥ. അങ്ങനെ ഒരു ഷോട്ട് കഴിഞ്ഞു. നയന്‍‌താര ഒരു ഡൈനിങ്ങ് ടേബിളില്‍ പോയി ഇരുന്നു. പരിസരത്തുണ്ടായിരുന്ന ചെയറില്‍ ഇരുന്നവരൊക്കെ ചിതറിയോടി. രണ്ടാമത്തെ ഷോട്ട് കഴിഞ്ഞു. അതെ… അത് എന്റെ നേര്‍ക്കുതന്നെ..

ഇരിക്കണോ, പോകണോ എന്ന് തീരുമാനിക്കുന്നതിന് മുമ്ബ് നയന്‍‌താര എന്റെ തൊട്ടടുത്തവന്നു ഇരുന്നു. ഞാനും പുള്ളിക്കാരത്തിയുംമാത്രം ഒരു സോഫയില്‍, 20 സെക്കന്‍ഡ് സൈലെന്‍സ്‌.. ഞങ്ങള്‍ തമ്മില്‍ ഒരു hard diskന്റെ അകലം മാത്രം… പുള്ളികാരത്തിയുടെ മുഖത്തേക്ക് നോക്കണോ, വേണ്ടയോ, ചിരിക്കണോ, ചിരിക്കണ്ടേ, ഇനി ചിരിച്ചാല്‍ ഇഷ്ടപ്പെടുവോ, ഇല്ലയോ, ഇവിടെത്തന്നെ ഇരിക്കണോ, അതോ മാറി ഇരിക്കണോ? ലാപ്ടോപ്പും സ്പോട്ട് എഡിറ്റിംഗിന് വേണ്ട സാമഗ്രികളും ഒക്കെ ഉള്ളോണ്ട് എണീറ്റുപോകാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. മാത്രോമല്ല, ഇങ്ങോട്ടു വന്നു ഇരുന്നതാണല്ലോ. ഞാന്‍ എങ്ങനാ പെട്ടന്ന് എണീറ്റ് പോകുക. ഇനി എണീറ്റുപോയാല്‍ സ്പോട്ട് എഡിറ്റിംഗ് പുള്ളിക്കാരത്തി കാണാതിരിക്കാന്‍ എണീറ്റുപോയതാണെന്നു കരുതുമോ? ചെകുത്താനും കടലിനും നടുക്കുപ്പെട്ട അവസ്ഥ. സമയം കുറച്ചു കഴിഞ്ഞു.. വല്യ കുഴപ്പങ്ങളൊന്നും ഇല്ല. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരുപറ്റം ആളുകള്‍ എന്നെത്തന്നെ രൂക്ഷമായി നോക്കികൊണ്ടുനില്‍ക്കുന്നു. വേറാരുമല്ല ധ്യാന്‍ ചേട്ടന്‍, ദിപിലേട്ടന്‍, എന്റെ അസിസ്റ്റന്റ്, എഡിസ്.. ധ്യാന്‍ ചേട്ടന്‍ ആംഗ്യഭാഷയില്‍ എന്നെ അങ്ങോട്ട് വിളിക്കുന്നു. ലാപ്ടോപ്പ്, സാമഗ്രികള്‍, ഹെഡ്‍ഫോണ്‍ ഒക്കെ മാറ്റിവെച്ചു അങ്ങോട്ട് ചെന്നു.

ധ്യാന്‍: ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്ബോ നീ മാത്രം അങ്ങനെ അവിടെ നയന്‍താരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ. ഇവിടെ എന്റെ അടുത്ത് നിന്നാമതി… (ധ്യാന്‍ തമാശക്ക് പറഞ്ഞതാണെങ്കിലും, അടുത്ത് ഇരിക്കാന്‍പോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള പുള്ളിക്കാരത്തിയുടെ വളര്‍ച്ച ആ സെറ്റിലെ എല്ലാവരെയുംപോലെ എന്നെയും അസൂയപ്പെടുത്തുന്നതായിരുന്നു)

Continue Reading
You may also like...

More in Malayalam

Trending

Recent

To Top