Malayalam
ഞങ്ങൾക്ക് വേറെ ആരുമില്ലെന്ന് പറഞ്ഞപ്പോൾ അന്ന് സംഭവിച്ചത് ഞെട്ടിച്ചു; ആരാധക സ്നേഹത്തിൽ കണ്ണ് നിറഞ്ഞ് പോയെന്ന് ലേഖ ശ്രീകുമാർ!
ഞങ്ങൾക്ക് വേറെ ആരുമില്ലെന്ന് പറഞ്ഞപ്പോൾ അന്ന് സംഭവിച്ചത് ഞെട്ടിച്ചു; ആരാധക സ്നേഹത്തിൽ കണ്ണ് നിറഞ്ഞ് പോയെന്ന് ലേഖ ശ്രീകുമാർ!
കാലങ്ങളായി മലയാളികൾ പാടിനടക്കുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ഗായകനാണ് എം. ജി ശ്രീകുമാർ. സിനിമയിലെ മിന്നും താരങ്ങൾക്കൊപ്പം തന്നെ സ്ഥാനം എം ജിയ്ക്കും മലയാളികൾ കൊടുക്കുന്നുണ്ട്. റിയാലിറ്റി ഷോയിലൂടെ കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയനക്കാരനായി മാറാൻ എം ജി യ്ക്ക് സാധിച്ചിട്ടുണ്ട്. ജഡ്ജ് ആയി പല ഷോകളിൽ എത്തുമ്പോൾ അതിലൂടെ എം ജിയെ ജനങ്ങൾക്ക് കൂടുതൽ അറിയാനും സാധിക്കാറുണ്ട്.
ഇപ്പോൾ എം ജിയുടെ ഭാര്യ ലേഖയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് എംജി ശ്രീകുമാറും ലേഖയും. പാട്ടിലൂടെയാണ് എംജി ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയതെങ്കില്‍ പാചകത്തിലാണ് ലേഖ തിളങ്ങിയത്. അടുത്തിടെയായിരുന്നു അവര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ശ്രീക്കുട്ടന് നിര്‍ബന്ധിച്ചപ്പോഴാണ് ചാനല്‍ തുടങ്ങിയതെന്ന് ലേഖ പറയുന്നു.
ആദ്യത്തെ വീഡിയോ ചെയ്തത് ശ്രീക്കുട്ടനായിരുന്നു. ഇഷ്ടപ്പെട്ട റെസിപ്പിയായിരുന്നു അന്ന് പരീക്ഷിച്ചത്. മസാല ഒന്നും ചേര്‍ക്കാതെയായിരുന്നു ആ റെസിപ്പി തയ്യാറാക്കിയത്. സുഹൃത്തുക്കളെല്ലാം ഒരുമിച്ച് കൂടുമ്പോഴും ശ്രീക്കുട്ടന് പാചകവൈഭവം പുറത്തെടുക്കാറുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ലേഖ വിശേഷങ്ങള്‍ പങ്കിട്ടത്.
അധികം സമയമെടുക്കാതെ പെട്ടെന്ന് ഭക്ഷണം തയ്യാറാക്കുന്ന പതിവാണ് തന്റേതെന്നും ലേഖ പറയുന്നു. കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ. എല്ലാം കഴിക്കുന്നയാളല്ല. ശ്രീക്കുട്ടന് ഏത് നാട്ടില്‍ പോയാലും ചോറ് നിര്‍ബന്ധമാണ്. ഇന്ത്യന്‍ റസ്റ്റോറന്റ് അന്വേഷിച്ച് പോവാറുണ്ട്. അമ്മയാണ് തന്റെ പാചക ഗുരുവെന്നും ലേഖ പറയുന്നു. ആസ്വദിച്ച് പാചകം ചെയ്യാന്‍ പഠിച്ചത് അമ്മ നല്കിയ അറിവുകളിലൂടെയാണ്. വീഡിയോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍ കാണാറുണ്ടെങ്കിലും എല്ലാം പോസിറ്റീവായാണ് എടുക്കുന്നത്. കൂടുതല്‍ വീഡിയോ ഇടാന്‍ തുടങ്ങിയതോടെ ആളുകള്‍ കൂടുതലായി മനസ്സിലാക്കിയത് പോലെയാണ് തോന്നുന്നത്.
ഓണസദ്യയുടെ വീഡിയോയും ലേഖ പങ്കുവെച്ചിരുന്നു. ഞങ്ങള്‍ക്ക് വേറെ ആരും ഇല്ലെന്നായിരുന്നു ലേഖ അന്ന് പറഞ്ഞത്. നിരവധി പേരായിരുന്നു ആ വീഡിയോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. അച്ഛനമ്മമാര്‍ കൂടെയില്ലെന്നാണ് ഞാനുദ്ദേശിച്ചത്. പ്രിയപ്പെട്ടവരെല്ലാം വീഡിയോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും പേര് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സമയം കൂടിയായിരുന്നു അതെന്നും ലേഖ പറയുന്നു.
about m g sreekumar
