Malayalam
ഓർമ്മകൾ മരിക്കുമോ… ഓളങ്ങൾ നിലയ്ക്കുമോ …ലവ് യൂ; സന്തോഷം പങ്കിട്ട് എം ജി ശ്രീകുമാർ
ഓർമ്മകൾ മരിക്കുമോ… ഓളങ്ങൾ നിലയ്ക്കുമോ …ലവ് യൂ; സന്തോഷം പങ്കിട്ട് എം ജി ശ്രീകുമാർ
മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. പിന്നണിഗാനരംഗത്ത് ഇപ്പോഴും സജീവമാണെങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിലും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിലുമാണ് എം.ജി ശ്രീകുമാറിനെ ഇപ്പോൾ കൂടുതലായും കാണാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡയയിലൂടെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗായകൻ.
മാസങ്ങൾക്ക് ശേഷം ഉറ്റസുഹൃത്ത് മോഹന്‍ലാലിനെ നേരിൽകണ്ടതിന്റെ സന്തോഷമാണ് പങ്കിട്ടത്.
നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.
”ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ” നേര് ” എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ . ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓർമ്മകൾ മരിക്കുമോ… ഓളങ്ങൾ നിലയ്ക്കുമോ …ലവ് യൂ ലാലു…” എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും ഗായകന്‍ പങ്കുവച്ചിട്ടുണ്ട്.
ഗായകന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിരിക്കുകയാണ്. രണ്ട് പ്രതിഭകളെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിച്ചു. കൗമാരകാലം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. തമ്മിൽ കണ്ടുമുട്ടുന്നതിന്റെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറുമുണ്ട്. ഇവരുടെ സൗഹൃദത്തിന്‍റെ ആഴത്തെക്കുറിച്ചും ഇരുവരും പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയില്‍ അദ്ദേഹത്തിന്‍റെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു.
സിനിമയിലെത്തുന്നതിനു മുന്‍പെ സുഹൃത്തുക്കളായിരുന്ന പ്രിയദര്‍ശനും താനും ലാലും ഇന്ത്യന്‍ കോഫി ഹൗസില്‍ ഒത്തുകൂടിയാണ് സിനിമാചര്‍ച്ചകള്‍ നടത്തിയത്. പിന്നീട് സിനിമയിലെത്തിയപ്പോഴും സൗഹൃദം അതേപോലെ തുടര്‍ന്നു. മൂവരും ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാവുന്ന ചിത്രങ്ങളും പാട്ടുകളുമാണ് ലഭിച്ചത്.
എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. ഇരുവരേയും എല്ലാ വേദികളിലും ഒരുമിച്ച് കാണാം. എംജിയുണ്ടെങ്കില്‍ അവിടെ ലേഖയുമുണ്ടായിരിക്കും. തൊണ്ണൂറുകളിൽ തന്നെ പങ്കാളിക്കൊപ്പം ലിവിങ് ടുഗെതർ ജീവിതം നയിക്കുകയും പിന്നീട് വിവാഹിതനാവുകയും ചെയ്ത് അന്നേ പുരോഗമനപരമായി ചിന്തിച്ച് പ്രവർത്തിച്ചിരുന്ന സെലിബ്രിറ്റിയാണ് എം.ജി ശ്രീകുമാർ. ലോകവും ആളുകളുടെ ചിന്താഗതിയും ഇന്ന് വളരെ ഏറെ മാറിയിട്ടും സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് സ്വന്തം പങ്കാളിയെ കണ്ടെത്തുന്നവരുള്ള സമൂഹത്തിലാണ് ഇത്രയേറെ പുരോഗതി ഇല്ലാതിരുന്ന തൊണ്ണൂറുകളിൽ എം.ജി ശ്രീകുമാർ ഈ സാഹസം ചെയ്തത്. ലേഖയെ ഒഴിവാക്കിയുള്ള എം.ജിയുടെ യാത്രകൾ പോലും വളരെ വിരളമായി മാത്രമെ സംഭവിക്കാറുള്ളൂ.
ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു. പിന്നീടാണ് എംജിയുമായി വിവാഹം നടന്നത്.
