Malayalam
വാർത്ത അറിഞ്ഞത് മുതൽ ജൂഹിയുടെ മുഖം മനസ്സിൽ തെളിയുന്നു! ആ കാഴ്ച കാണാൻ അമ്മ ഉണ്ടാവില്ല…ഒറ്റയ്ക്ക് അല്ല മോളേ………ഞങ്ങളുണ്ട് കൂടെ….. ലച്ചുവിനെ ചേർത്ത് നിർത്തി ആരാധകർ
വാർത്ത അറിഞ്ഞത് മുതൽ ജൂഹിയുടെ മുഖം മനസ്സിൽ തെളിയുന്നു! ആ കാഴ്ച കാണാൻ അമ്മ ഉണ്ടാവില്ല…ഒറ്റയ്ക്ക് അല്ല മോളേ………ഞങ്ങളുണ്ട് കൂടെ….. ലച്ചുവിനെ ചേർത്ത് നിർത്തി ആരാധകർ
കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു ജൂഹി റുസ്തഗിയുടെ അമ്മ മരണപ്പെട്ടത്. അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന നടിയുടെ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരും യാത്ര ചെയ്ത സ്കൂട്ടറിലേക്ക് ടാങ്കര്‍ ഇടിക്കുകയായിരുന്നു. താരമാതാവിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്
പിതാവിന്റെ വേര്‍പാടില്‍ നിന്നും കരകയറി വരുന്നതിനിടയിലാണ് നടിയ്ക്ക് അമ്മയെ കൂടി നഷ്ടമായത്. വൈകാതെ ജൂഹിയുടെ വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും അത് കാണാനുള്ള ഭാഗ്യം ലഭിക്കാതെ അമ്മ പോയി. ഇതേ കുറിച്ച് പറഞ്ഞും ജൂഹിയുടെ വേദനയില്‍ പങ്കുചേര്‍ന്നും നിരവധി പേരാണ് രംഗത്ത് എത്തുന്നത്
ഉപ്പും മുളകിലെയും ജൂഹിയുടെ സഹതാരങ്ങളായിരുന്നവരും അമ്മയ്ക്ക് ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പേജിലൂടെ ജൂഹിയുടെ അമ്മയുടെ ഫോട്ടോസടക്കം പങ്കുവെച്ചാണ് താരങ്ങളും ദുഃഖം അറിയിച്ചത്.
സ്നേഹമുള്ള ആന്റി. അല്‍സു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരന് ഇഷ്ടമുള്ളവരെയാണ് വേഗം വിളിക്കുന്നതെന്ന് ആന്റി എപ്പോഴും പറഞ്ഞത് ഇതാണോ? എന്നെഴുതി കൊണ്ടാണ് നടന് അല്‍സാബിത്ത് എത്തിയിരിക്കുന്നത്. ഉപ്പും മുളകിലും ജൂഹി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയനായ കേശു എന്ന വേഷം ചെയ്തിരുന്ന താരമാണ് അല്‍സാബിത്ത്. നിഷ സാരംഗ്, റിഷി എസ് കുമാര്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിട്ടുണ്ട്.
താരങ്ങൾ മാത്രമല്ല . ആരാധകരും എത്തിയിട്ടുണ്ട്. ഉപ്പും മുളകും ഫാൻസ് പേജിൽ നിരവധി കുറിപ്പുകളാണ് ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്നത്
അതിലെ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു
അമ്മയും പോയി. ഞെട്ടലോടെ ആണ് ജൂഹിയുടെ അമ്മയുടെ വേര്‍പാടിനെ കുറിച്ച് അറിഞ്ഞത്. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. സഹോദരന് ചിരാഗിനൊപ്പം സഞ്ചരിക്കുമ്പോള്‍ ആണ് അപകടം നടന്നത്. അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. വാര്‍ത്ത അറിഞ്ഞത് മുതല്‍ ജൂഹിയുടെ മുഖമാണ് മനസ്സില്‍ തെളിയുന്നത്. എത്രമാത്രം വേദനിക്കുന്നുണ്ടാകും ആ മനസ്സ്. എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഭാഗ്യലക്ഷ്മി അമ്മയ്ക്ക് ആദരാഞ്ജലികള്‍. അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ജൂഹിക്കും സഹോദരന് ചിരാഗിനും സാധിക്കട്ടെയെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
അപകടത്തില്‍ ജൂഹിയുടെ സഹോദരന് ചിരാഗിന് കാര്യമായ പരിക്ക് ഏറ്റെട്ടില്ലെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നു എന്നുമാണ് അറിയുന്നത്. ലെച്ചുവിന്റെ അമ്മ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെയും അമ്മയാണെന്നാണ് ഉപ്പും മുളകും ഫാന്‍സ് പറയുന്നത്
മിനിസ്ക്രീനിലെ ഏറ്റവും ഹിറ്റ് പരമ്പരയായിരുന്ന ഉപ്പും മുളകിലൂടെയാണ് ജൂഹി ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിലെ ലെച്ചു എന്ന കഥാപാത്രം വിജയമായിരുന്നു. വലിയ ഫാന്‍സ് പിന്‍ബലവും നടിയ്ക്ക് ലഭിച്ചു. അമ്മ ഭാഗ്യലക്ഷ്മിയ്ക്കൊപ്പമാണ് ജൂഹി സെറ്റിലേക്ക് വന്നിരുന്നത്. അങ്ങന ഒരിക്കല്‍ പരമ്പരയില്‍ ചെറിയൊരു റോള്‍ ചെയ്യാനും താരമാതാവിന് സാധിച്ചിരുന്നു. പരമ്പര ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോഴാണ് നടി അതില്‍ നിന്നും പിന്മാറുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ഡോക്ടറായ റോവിനും ജൂഹിയും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ജൂഹി വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിട്ടുള്ള അമ്മയുടെ വിയോഗം ഉണ്ടാവുന്നത്. അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജൂഹിയ്ക്കും സഹോദരനും അമ്മയായിരുന്നു ആശ്രയം. അച്ഛന്റെ വേര്‍പാടുണ്ടാക്കിയ ശൂന്യതയില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് നടി പുറത്ത് വന്നത്. ഇപ്പോള്‍ അമ്മ കൂടിയും നഷ്ടമായി. പകുതി രാജസ്ഥാനിയും പാതി മലയാളിയുമാണ് ജൂഹി.
