Connect with us

അച്ഛന് പിന്നാലെ അമ്മയും, ലച്ചു ഇനി തനിച്ച്.. അന്ന് അമ്മയെക്കുറിച്ച് ലച്ചു പറഞ്ഞത്; കണ്ടുനിൽക്കാനാവില്ല…. വീഡിയോ വൈറൽ

Malayalam

അച്ഛന് പിന്നാലെ അമ്മയും, ലച്ചു ഇനി തനിച്ച്.. അന്ന് അമ്മയെക്കുറിച്ച് ലച്ചു പറഞ്ഞത്; കണ്ടുനിൽക്കാനാവില്ല…. വീഡിയോ വൈറൽ

അച്ഛന് പിന്നാലെ അമ്മയും, ലച്ചു ഇനി തനിച്ച്.. അന്ന് അമ്മയെക്കുറിച്ച് ലച്ചു പറഞ്ഞത്; കണ്ടുനിൽക്കാനാവില്ല…. വീഡിയോ വൈറൽ

ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വാഹനത്തില്‍ ലോറി വന്നിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. എറണാകുളത്ത് വെച്ചാണ് അപകടം നടന്നത്.

സംഭവ സ്ഥലത്ത് തന്നെമരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചോറ്റാനിക്കരയിലുളള ജൂഹിയുടെ അമ്മയുടെ വസന്തിയില്‍ വെച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാഗ്യലക്ഷ്മി രഖുവീറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തിയായിരുന്നു ആരാധകരെത്തിയത്.

രാജസ്ഥാന്‍ സ്വദേശിയായിരുന്നു ജൂഹിയുടെ പിതാവ്. അമ്മ ഭാഗ്യലക്ഷ്മി മലയാളിയാണ്. കൊച്ചിയില്‍ ബിസിനസായിരുന്നു അച്ഛന്. മലയാളികളേയും കേരളത്തേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം മലയാളി പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു. ഇപ്പോൾ ഇതാ അമ്മയെക്കുറിച്ച് വാചാലയായുള്ള ജൂഹിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

അച്ഛന്റെ വിയോഗ ശേഷം അമ്മയും ചേട്ടനുമാണ് എല്ലാമെന്നാണ് ജൂഹി പറഞ്ഞത്. ചിരാഗ് രുസ്തഗിയെന്നാണ് സഹോദരന്റെ പേര്. രുസ്തഗി എന്നത് രാജസ്ഥാനില്‍ അച്ഛന്റെ കാസ്റ്റാണ്. പപ്പയില്ലാത്തതിനാല്‍ അമ്മയാണ് എല്ലായിടത്തും കൂട്ടുവരുന്നത്. ദൂരേക്ക് പോവുകയാണെങ്കില്‍ ചേട്ടന്‍ വരും. മികച്ച പിന്തുണയാണ് വീട്ടുകാരില്‍ നിന്നും ലഭിക്കുന്നതെന്നുമായിരുന്നു ജൂഹി പറയുന്നത്.

അതൊക്കെ ഈ ഫീല്‍ഡില്‍ പതിവല്ലേ, വിട്ടുകള എന്തെങ്കിലും മനസ്സ് വിഷമിപ്പിക്കുന്ന കാര്യമുണ്ടായാല്‍ അമ്മ ഇങ്ങനെയാണ് പറയാറുള്ളത്. നല്ല സപ്പോര്‍ട്ടാണ്. പപ്പയുടെ കുടുംബം മുഴുവനും ഡല്‍ഹിയിലും രാജസ്ഥാനിലാണ്. അച്ഛന്റേയും അമ്മയുടേയും കുടുംബം മികച്ച പിന്തുണയാണ് നല്‍കുന്നത്. ഭാഷ അറിയില്ലെങ്കിലും പപ്പയുടെ വീട്ടുകാരും പരിപാടി കാണാറുണ്ടെന്നുമായിരുന്നു ജൂഹി പറഞ്ഞത്.

തന്റെ പ്രണയത്തെക്കുറിച്ചും ജൂഹി തുറന്നുപറഞ്ഞിരുന്നു. ഡോക്ടര്‍ റോവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും ഇരുവീട്ടുകാരും തങ്ങളുടെ ഇഷ്ടം അംഗീകരിച്ചുവെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഉപ്പും മുളകും പരമ്പരയില്‍ ലക്ഷ്മി ബാലചന്ദ്രനെന്ന ലച്ചുവിനെ അവതരിപ്പിച്ചായിരുന്നു ജൂഹി റുസ്തഗി ശ്രദ്ധ നേടിയത്. ചുരുങ്ങിയ കാലം കൊണ്ട് ജൂഹി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു. വിവാഹത്തോടെ ലച്ചുവെന്ന കഥാപാത്രം പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും ജൂഹിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ടായിരുന്നു. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയ ജൂഹി വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തിയത്. ഉപ്പും മുളകിന്റെ സംവിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

More in Malayalam

Trending

Recent

To Top