നയൻതാരയ്ക്ക് സഹോദരൻ ലെനുവിന്റെ സർപ്രൈസ്; ചിത്രം പങ്കുവെച്ച് പ്രിയതമൻ
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ 36ാം പിറന്നാള്‍ ദിനത്തിൽ താരങ്ങളടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. തന്റെ പാതിയ്ക്ക് പ്രണയത്തിൽ ചാലിച്ച ആശംസകളുമായാണ്
കാമുകൻ വിഗ്നേശ് ശിവന് എത്തിയതെങ്കിൽ സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി അച്ഛനും അമ്മയും സഹോദരനും.
നയൻതാരയ്ക്കായി പ്രത്യേക കേക്കും അലങ്കാരങ്ങളുമാണ് ഇവർ ഒരുക്കിയത്. വിഘ്നേശ് ശിവൻ ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഹാപ്പി ബർത്ത്ഡേ മോൾ എന്നുള്ള എഴുത്തും ചിത്രങ്ങളിൽ കാണാം. ‘എത്ര മനോഹരം, സ്നേഹത്തിൽ പൊതിഞ്ഞ സർപ്രൈസ്. അമ്മ, അപ്പ, ലെനു കുര്യൻ. ഒരുപാട് സന്തോഷം.’–വിഘ്നേശ് കുറിച്ചു.
ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ രണ്ട് പുതിയ സിനിമകളുടെ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.
നയന്‍സിന്റെ പുതിയ ചിത്രം ‘നേട്രികണ്ണി’ന്റെ ടീസർ എത്തിയിരിക്കുകയാണ്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രികണ്‍ വിഗ്നേശ് ശിവന് ആണ് നിര്‍മ്മിക്കുന്നത്.
താരസുന്ദരിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി ടീം നിഴലും എത്തി. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് പുറത്ത് വിട്ടത് താരത്തിന് ഫേ്സ്ബുക്കിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലുമാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. സ്റ്റൈലിഷ് ലേഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകളെന്നും മോളിവുഡിലേക്ക് വീണ്ടും സ്വാഗതം എന്നും കുറിച്ചുകൊണ്ട് കുഞ്ചാക്കോ ബോബനും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
