Connect with us

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി…. മഞ്ജുവിന് വേറിട്ട ജന്മദിനാശംസകളുമായി നടി അനുശ്രീ

Malayalam

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി…. മഞ്ജുവിന് വേറിട്ട ജന്മദിനാശംസകളുമായി നടി അനുശ്രീ

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി…. മഞ്ജുവിന് വേറിട്ട ജന്മദിനാശംസകളുമായി നടി അനുശ്രീ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്‍ജു വാര്യരുടെ പിറന്നാളാണ് ഇന്ന്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി എത്തുകയാണ് നടി അനുശ്രീ.

മഞ്‍ജു വാര്യര്‍ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീ ആശംസകള്‍ നേരുന്നത്. കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ എന്ന വരികളാണ് അനുശ്രീ എഴുതിയിരിക്കുന്നത്. മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും അനുശ്രീ പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് മഞ്‍ജു വാര്യര്‍ക്ക് ആശംസകളുമായി എത്തുന്നത്.

നായികയായും കേന്ദ്രകഥാപാത്രമായുമെല്ലാം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്. വിവാഹ ശേഷം സിനിമ വിട്ട താരം പതിനാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്.

More in Malayalam

Trending

Recent

To Top