Connect with us

അനന്തം .. അജ്ഞാതം.. അവര്‍ണ്ണനീയം .., ഭാര്യ വരദ പകര്‍ത്തിയ ചിത്രവുമായി ബാലചന്ദ്ര മേനോന്‍

Malayalam

അനന്തം .. അജ്ഞാതം.. അവര്‍ണ്ണനീയം .., ഭാര്യ വരദ പകര്‍ത്തിയ ചിത്രവുമായി ബാലചന്ദ്ര മേനോന്‍

അനന്തം .. അജ്ഞാതം.. അവര്‍ണ്ണനീയം .., ഭാര്യ വരദ പകര്‍ത്തിയ ചിത്രവുമായി ബാലചന്ദ്ര മേനോന്‍

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട വ്യക്തിയായി മാറിയ താരമാണ് ബാലചന്ദ്ര മേനോന്‍.സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോന്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.

ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വരദയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. അനന്തം .. അജ്ഞാതം.. അവര്‍ണ്ണനീയം .. എന്നാണ് ബാലചന്ദ്ര മേനോന്‍ ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. എന്നാലും ശരത് എന്ന ചിത്രമാണ് ബാലചന്ദ്ര മേനോന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്. സമാന്തരങ്ങള്‍ എന്ന തന്റെ ചിത്രത്തിലൂടെ ബാലചന്ദ്ര മേനോന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top