Connect with us

വാശി കളഞ്ഞ് ഫോൺ വിളിച്ച് അഞ്ജലി, പക്ഷെ ശിവൻ വീണ്ടും വാശിയിൽ തന്നെ ; സീരിയൽ വലിച്ചു നീട്ടുന്നു എന്നതിന് പ്രേക്ഷകർ തന്നെ മറുപടി പറയുന്നു ; സാന്ത്വനം പുതിയ എപ്പിസോഡ് !

Malayalam

വാശി കളഞ്ഞ് ഫോൺ വിളിച്ച് അഞ്ജലി, പക്ഷെ ശിവൻ വീണ്ടും വാശിയിൽ തന്നെ ; സീരിയൽ വലിച്ചു നീട്ടുന്നു എന്നതിന് പ്രേക്ഷകർ തന്നെ മറുപടി പറയുന്നു ; സാന്ത്വനം പുതിയ എപ്പിസോഡ് !

വാശി കളഞ്ഞ് ഫോൺ വിളിച്ച് അഞ്ജലി, പക്ഷെ ശിവൻ വീണ്ടും വാശിയിൽ തന്നെ ; സീരിയൽ വലിച്ചു നീട്ടുന്നു എന്നതിന് പ്രേക്ഷകർ തന്നെ മറുപടി പറയുന്നു ; സാന്ത്വനം പുതിയ എപ്പിസോഡ് !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യ സ്റ്റോഴ്സിന്റെ മലയാളം പതിപ്പായ സാന്ത്വനം 2020 സെപ്റ്റംബർ 21 നാണ് തുടങ്ങിയത് . യൂത്തിനിടയിലും ചർച്ചയായ പരമ്പര എന്ന പ്രത്യേകത തുടക്കം മുതൽ തന്നെ സാന്ത്വനം സ്വന്തമാക്കി. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനമാണ് സാന്ത്വനത്തിന്.

ഒരു കൂട്ട് കുടുംബത്തിൽ നടക്കുന്ന കഥയാണ് സീരിയലിന്റേത്. ദേവിയുടേയും ബാലന്റേയും മൂന്ന് സഹോദരന്മാരുടേയും ജീവിതത്തിലൂലടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ദേവിയായി എത്തുന്നത് സിനിമ സീരിയൽ താരമായ ചിപ്പിയാണ്. ദേവിയുടെ ഭർത്താവ് ആയി എത്തുന്നത് നടൻ രാജീവ് പരമേശ്വർ ആണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് രാജീവ്.

സഹോദരന്മാർക്ക് വേണ്ടിയാണ് ദേവിയും ബാലനും ജീവിക്കുന്നത്. അനിയന്മാരെ നല്ല നിലയിൽ വളർത്താൻ വേണ്ടി കുഞ്ഞിനെ പോലും ഇവർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സഹോദരന്മാർക്കും ഇവർ അച്ഛനും അമ്മയും ആയിരുന്നു. സന്തോഷത്തേടെ കഴിഞ്ഞിരുന്ന സാന്ത്വനം കുടുംബത്തിലേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാർ വരുന്നതോട് കൂടിയണ് കഥ മാറുന്നത്.

എല്ലാവർക്കും തുല്യപ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലിമാർക്ക് ആരാധകർ ഏറെയാണ്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവർ പിന്നീട് പരസ്പരം അടുക്കുകയായിരുന്നു.

സ്നേഹിച്ച് തുടങ്ങിയ ഇവർ തെറ്റിദ്ധാരണയുടെ പേരിൽ അകന്ന് ജീവിക്കുകയാണ്. അഞ്ജലിയുടേയും ശിവന്റേയും വേർപിരിയൽ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ശിവന്റെ അകൽച്ചയിൽ മനംനൊന്ത് അഞ്ജലി സ്വന്തം വീട്ടിൽ പോയി നിൽക്കുകയാണ്. അഞ്ജലി മാറി നിൽക്കുന്നത് ശിവനേയും വേദനിപ്പിച്ചിട്ടുണ്ട്. ഇരുവരുംപിരിഞ്ഞ് താമസിക്കുന്നത് പ്രേക്ഷകരേയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.

സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് എത്തിയിരിക്കുകയാണ് . അഞ്ജലിയുടെ വീട്ടിലേയ്ക്കുള്ള വരവ് അച്ഛനും അമ്മയ്ക്കും സംശയം സൃഷ്ടിച്ചിട്ടുണ്ട്. അച്ഛൻ അഞ്ജലിയോട് ശിവനെ വിളിക്കാൻ പറയുകയാണ്. അച്ഛന്റെ വാക്ക് കേട്ട് അഞ്ജലി ശിവനെ ഫോൺ വിളിക്കുന്നു. എന്നാൽ ശിവൻ അഞ്ജലിയുടെ ഫോൺ കാണുന്നില്ല. ഇത് അഞ്ജലിയെ വീണ്ടും സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ശുനും അഞ്ജലിയും പിണക്കങ്ങൾ മാറി ഒന്നാകും. ശിവന്റേയും അഞ്ജലിയുടേയും പ്രശ്നങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ ജോലിക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങൾ നോക്കുകയാണ് അപ്പു.

ശിവന്റേയും അഞ്ജലിയുടേയും പിണക്കം പ്രേക്ഷകരെ ആകെ ചൊടിപ്പിച്ചിട്ടുണ്ട് . വേഗം ഇവരെ ഒന്നാക്കാനാണ് പ്രേക്ഷകർ പറയുന്നത് . ശിവജ്ഞലിയുടെ പിണക്കം കാരണം ഒരു മൂഡില്ല സീരിയൽ കാണാൻ. എത്രയും പെട്ടെന്ന് ഇവരുടെ പിണക്കം മാറ്റി സീരിയൽ ഉഷാറാക്കണം എന്നാണ് പ്രേക്ഷകർ, നല്ലൊരു സീരിയൽ ആയിരുന്നു ,ഇപ്പോൾ കഥ വലിച്ചു നീട്ടി കാണാനേ തോന്നുന്നില്ല, ഇല്ല,ശിവന്റെയും അഞ്ജലിയുടെയും തെറ്റിദ്ധാരണയും പിണക്കവും പെട്ടന്ന് മാറിയാൽ മതിയായിരുന്നു.”ആണെന്നോ പെണ്ണെന്നോയെന്നുള്ള വ്യത്യാസമില്ലാതെ സ്വന്തം വിട്ട് വീഴ്ചക്ക് തയ്യാറാവണം, രണ്ട് പേരും വാശി പിടിച്ചിരുന്നാൽ ആരും ജയിക്കില്ല,രണ്ടുപേരും തോറ്റ്കൊണ്ടേയിരിക്കും..

“ശങ്കരമാമൻ പറഞ്ഞതാണ് ശരിയാണെന്നും പ്രേക്ഷകർ പറയുന്നു. അവർക്കിടയിലുള്ള പിണക്കം മറ്റാരെയും അറിയിക്കാതെ ഉള്ള രണ്ടുപേരുടെയും സംസാരം കൊള്ളാം. സാന്ത്വനത്തിൽ ഇപ്പോൾ കാണാൻ രസമുള്ളത് കണ്ണന്റെയും,അപ്പു ഏട്ടത്തിയുടെയും കോംബോ ആണ്. നമ്മൾ പറയുന്നു ഇത് വലിച്ചു നീട്ടി കൊളമാക്കി എന്ന്. ബട്ട്‌ ഒരു സീരിയൽ ആവുമ്പോൾ മൂവി പോലെ പെട്ടന്ന് കഴിയുന്ന ഒന്നല്ല അതിൽ കഥയും കഥാപാത്രങ്ങളും ഒരുപാട് ഉണ്ടാകും. അപ്പൊ ഇങ്ങനെയൊക്കെ ഉണ്ടാകും. എപ്പോഴും റൊമാൻസ് മാത്രം ഉൾകൊള്ളിച്ചാൽ ഒരു ജീവിതമാകുമോ അതിൽ എല്ലാ വേഷങ്ങളും ഉണ്ടാകും. അത് ഇവിടെ അവതരിപ്പിക്കുന്നു ഇവർ അത്രേ തന്നെ എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

about santhwanam

More in Malayalam

Trending

Recent

To Top