Malayalam
വേദികയ്ക്ക് ഒട്ടും പ്രതീക്ഷിക്കാതെ വമ്പൻ തിരിച്ചടി; കുടുംബവിളക്കിൽ പ്രേക്ഷകർ ആഗ്രഹിച്ച കാഴ്ച്ച ; സുമിത്രയും സിദ്ധാർഥും വീണ്ടും ഒന്നിക്കുമോ?
വേദികയ്ക്ക് ഒട്ടും പ്രതീക്ഷിക്കാതെ വമ്പൻ തിരിച്ചടി; കുടുംബവിളക്കിൽ പ്രേക്ഷകർ ആഗ്രഹിച്ച കാഴ്ച്ച ; സുമിത്രയും സിദ്ധാർഥും വീണ്ടും ഒന്നിക്കുമോ?
ഏഷ്യാനെറ്റ് പരമ്പരകളിൽ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. കഥ പലപ്പോഴും പ്രശംസകൾക്ക് ഒപ്പം വിമർശനങ്ങളും കേൾക്കാറുണ്ട്. എന്നാലും ജനപ്രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക് . ഇപ്പോഴിതാ കഥയില്‍ മറ്റൊരു ട്വിസ്റ്റ് എത്തിയിരിക്കുമാകയാണ് .
കഥ വളരെപ്പെട്ടന്ന് തന്നെ മാറിമറിയുന്നതുകൊണ്ട് ഓരോ എപ്പിസോഡ് കഴിയുംതോറും കുടുംബവിളക്കിന് ആരാധകരുടെ എണ്ണം കൂടി വരികയാണ്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ അവരുടെ ഇഷ്ടം കൂടി പരിഗണിച്ചാണ് കഥയില്‍ മാറ്റം വരുത്തുന്നത്. ഇതോടെ മാസങ്ങളായി ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനം കുടുംബവിളക്കിന് തന്നെയായിരുന്നു. ഇനിയുള്ള ആഴ്തകളിലും അതിലൊരു മാറ്റം ഉണ്ടാവാൻ ചാൻസ് ഇല്ലെന്നാണ് പ്രേക്ഷകർ പറുന്നത്.
അടുത്തിടെ അനിരുദ്ധ്- ഇന്ദ്രജ സൗഹൃദം അതിര് വിട്ടപ്പോള്‍ മുന്നറിയിപ്പുമായി നിരവധി പേര്‍ എത്തിയിരുന്നു. അവിഹിതം പറഞ്ഞ് കഥ മുന്നോട്ട് കൊണ്ടു പോവരുതെന്നും അത് റേറ്റിങ്ങിനെ ബാധിക്കും എന്നുമായിരുന്നു അഭിപ്രായങ്ങള്‍. ഒടുവില്‍ വിചാരിച്ചത് പോലെ സ്ക്രിപ്റ്റിൽ ട്വിസ്റ്റ് വരുത്തിയിരുന്നു.
ഇപ്പോഴിതാ പുത്തൻ പ്രൊമോ വീഡിയോ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ഭര്‍ത്താവിനെ തട്ടി എടുത്ത് വിജയിച്ചു എന്ന് അഹങ്കരിച്ച വേദികയ്ക്ക് ഇത് തിരിച്ചടിയുടെ കാലമാണ്. ഒരു കാലത്ത് വേദിക തന്നെ വിജയിച്ച് നിന്നെങ്കിലും ഇപ്പോള്‍ സുമിത്രയാണ് സ്‌കോര്‍ ചെയ്യുന്നത്.
സുമിത്രയ്ക്കിട്ട് വെക്കുന്ന പണിയെല്ലാം വേദികയിലേക്ക് തന്നെ എത്തുകയാണ്. ഏറ്റവുമൊടുവില്‍ ശ്രീകുമാറിന്റെയും ശരണ്യയുടെയും വീട്ടിലേക്ക് വന്ന വേദികയെ അടിച്ചിറക്കി വിട്ടത് പോലെ ആയിരിക്കുകയാണ്. ശരണ്യയെ കാണാന്‍ വന്നതായിരുന്നു വേദിക. എന്നാല്‍ നിങ്ങളുടെ കള്ളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന് ശരണ്യയെ കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ശ്രീകുമാര്‍.
ഒടുവില്‍ വീട്ടില്‍ നിന്ന് ആക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്തു. എവിടെ ചെന്നാലും വേദികക്ക് നാണംകെടാതെ മടങ്ങി പോവാന്‍ പറ്റില്ലെന്ന അവസ്ഥയായെന്ന് പറയുകയാണ് ആരാധകര്‍. ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും അമ്മായിയച്ഛനും അമ്മായിയമ്മയും മൂന്ന് മക്കളും രണ്ട് മരുമക്കളുമെല്ലാം അടങ്ങിയ വലിയൊരു കുടുംബം തന്നെ കൂടെയുണ്ട്. സുമിത്രാസ് എന്ന പേരില്‍ ഗാര്‍മെന്റ് യൂണിറ്റ് തുടങ്ങുകയും ബിസിനസില്‍ വളര്‍ന്ന് കാറും സ്‌കൂട്ടിയുമെല്ലാം വാങ്ങി.
സുമിത്രയുടെയും, മരുമക്കളുടെയും ആത്മാര്‍ത്ഥയും സ്‌നേഹവും കണ്ടിട്ട് വേദികയ്ക്ക് സഹിക്കാന്‍ പറ്റുന്നുണ്ടാവില്ല. സുമിത്രയുടെ സ്വഭാവം പോലെയുള്ള രണ്ട് മരുമക്കളെ കിട്ടിയത് സുമിത്രയുടെ ഭാഗ്യമാണ്. ഈ സീരിയലിന് കുടുംബവിളക്ക് എന്ന പേര് എന്തുകൊണ്ടും ചേരുന്നതാണ്. അത് പല സന്ദര്‍ഭങ്ങളിലും ബോധ്യമായിട്ടുണ്ട്. ഇതിന്റെ അവസാനം അത് മനസിലാവും. ഇതിലെ കുടുംബവിളക്ക് എന്ന് പറയുന്നത് സുമിത്രയാണ്. ഇതുവരെയുള്ള സംഭവങ്ങളെല്ലാം സുമിത്രയിലെ വീട്ടമ്മയെ കാണിച്ച് തരുന്നുണ്ട്. എന്നാല്‍ സുമിത്രയെ തകര്‍ക്കാനുള്ള പുതിയ അടവുകൾ മെനഞ്ഞെടുക്കുകയാണ് വേദിക. മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രൊമോ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
about kudumbavilakk
