Malayalam
ഒരാളുടെ പിറന്നാളാണ്, ശരിയാണ്, എങ്കിലും പുകഴ്ത്തുമ്പോള്‍ അതൊന്ന് ഒഴിവാക്കുക ; അതൊരു അഭിനന്ദനമല്ല; മമ്മൂട്ടിയുടെ പിറന്നാളിന് ആർ ജെ സലീമിന്റെ അഭ്യർത്ഥന!
ഒരാളുടെ പിറന്നാളാണ്, ശരിയാണ്, എങ്കിലും പുകഴ്ത്തുമ്പോള്‍ അതൊന്ന് ഒഴിവാക്കുക ; അതൊരു അഭിനന്ദനമല്ല; മമ്മൂട്ടിയുടെ പിറന്നാളിന് ആർ ജെ സലീമിന്റെ അഭ്യർത്ഥന!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏഴുപതാം ജന്മദിനത്തോടന് അനുബന്ധിച്ച് സോഷ്യൽ മീഡിയ നിറയെ മമ്മൂട്ടിയ്ക്കുള്ള ആശംസകളാണ് . അര്‍ധരാത്രിയില്‍ തന്നെ സൂപ്പര്‍താരത്തിന്റെ വീടിന് പുറത്ത് നൂറ് കണക്കിന് ആരാധകരാണ് കാത്ത് നിന്നത്. കൃത്യം പന്ത്രണ്ട് മണിയോട് കൂടി കേക്ക് മുറിച്ചും ആര്‍പ്പുവിളികള്‍ നടത്തിയും മമ്മൂട്ടിയോടുള്ള സ്നേഹം പങ്കുവെച്ചിട്ടാണ് ആരാധകർ മടങ്ങിയത്.
താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ചാണ് വാഴ്ത്തി പറയുന്നത്. എന്നാല്‍ മമ്മൂട്ടി ഫാന്സിനോട് ഒരു അഭ്യാര്ഥനുമായിട്ടാണ് ആര്‍ജെ സലീം എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ മമ്മൂക്കയെ പുകഴ്ത്തുമ്പോള്‍ ഇക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കണമെന്നാണ് മമ്മൂട്ടിയുടെ ആരാധകന് കൂടിയായ സലീം വ്യക്തമാക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
‘ശ്രീ മമ്മൂട്ടിയുടെ സപ്തതി ആഘോഷിക്കുന്ന മമ്മൂട്ടി ഫാന്‍സിനോടുള്ള ചില അഭ്യര്‍ത്ഥനകള്‍
എയ്ജ് ഇന്‍ റിവേഴ്സ് ഗിയര്‍, ഹോ കണ്ടാല്‍ മുപ്പതേ തോന്നിക്കുള്ളൂ, കൊച്ചു പയ്യന് എന്നീ പുകഴ്ത്തലുകള്‍ വല്ലാതെ കാലം ചെന്നതായി ദയവായി മനസിലാക്കുക. മമ്മൂട്ടിയിലെ താരത്തിനും നടനും അതൊരു അഭിനന്ദനമല്ല. ഒരു നല്ല നടന് പൂവമ്പഴം പോലിരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല. തിലകനെയും കരമനയെയും നമ്മള് ഇഷ്ടപ്പെടുന്നത് അവര്‍ പൊതുബോധ സൗന്ദര്യ നിര്‍മ്മിതിക്ക് അകത്തു നിന്നിട്ടല്ലല്ലോ. മമ്മൂട്ടി എന്നും ചെറുപ്പമായി സുന്ദരനായി കാണപ്പെടണം എന്ന ഈ ഫാന്‍ ആഗ്രഹമാണ് ആദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ശാപം തന്നെ.
എത്രകാലമാണ് മമ്മൂട്ടി അതില്‍ തളയ്ക്കപ്പെട്ടു കിടന്നത്. മമ്മൂട്ടിയുടെ സൗന്ദര്യത്തിനു പുറകില്‍ ഏറ്റവും അവഗണന നേരിടുന്ന അദ്ദേഹത്തിലെ ഏറ്റവും അഭിനന്ദനീയമായ കാര്യം അദ്ദേഹത്തിന്റെ ഡിസിപ്ലിനാണ്. ആ ഡിസിപ്ലിന്റെ ആകെ തുകയാണ് മമ്മൂട്ടി. അതിന്റെ ബൈ പ്രൊഡക്ടാണ് മമ്മൂട്ടിയുടെ കരിയറും, ശരീരവും, ആക്റ്റിങ് സ്കില്ലും എല്ലാം.
ഒരാളുടെ പിറന്നാളാണ്, ശരിയാണ്, എങ്കിലും പുകഴ്ത്തുമ്പോള്‍, രാജമാണിക്യത്തിലെ തിരോന്തരം സ്ലാങ് മുതല്‍ പുത്തന്‍പണത്തിലെ കാസര്‍ഗോഡ് സ്ലാങ് വരെ എന്ന് തുടങ്ങുന്ന വരി ഒഴിവാക്കുക. രാജമാണിക്യത്തിലെ തിരുവനന്തപുരം സ്ലാങ് സംസാരിക്കുന്ന രണ്ടുപേരെ ഈ ഭൂമി മലയാളത്തിലുള്ളൂ. ഒന്ന് സുരാജ് വെഞ്ഞാറമൂടും, പിന്നെ ബെല്ലാരി രാജയും. മോഹന്‍ലാലിന്റെ തൃശൂര്‍ സ്ലാങ് ഭേഷായി എന്ന ചിലരുടെ തള്ളു പോലൊരു തള്ളാണിത്.
‘മമ്മൂട്ടി മെത്തേഡ് ആക്റ്ററാണ്, അതാണ് ഓരോ വേഷവും ഓരോ പോലെ’ വളരെ പരസ്പര വിരുദ്ധമായ വാചകമാണിത്. വാസ്തവത്തില്‍ മെത്തേഡ് ആക്റ്റിങ് എന്നാല്‍ കഥാപാത്രത്തിലേക്ക് തന്നിലെ ഇമോഷന്‍സ് കൊണ്ട് വന്നു റിലേറ്റു ചെയ്തു പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്ന ഒരുപിടി മെത്തേഡുകളാണ്.
അവിടെ ആ കഥാപാത്രം എങ്ങനെ തന്മയത്വത്തോടെ ചെയ്യാം എന്നാണ്, ആവര്‍ത്തനമുണ്ടാവുന്നുണ്ടോ എന്നതിനേക്കാള്‍ പ്രധാനം. അതായത് തന്റെ വിഷമത്തെ കഥാപാത്രത്തിന്റെ വിഷമം ആക്കുന്ന നടന്, ഒരു പരിധിയില്‍ കവിഞ്ഞു മാറി ചെയ്യാനാവില്ല. എന്നുവെച്ചാല്‍ ആവര്‍ത്തനം സംഭവിക്കാതെ തരമില്ല എന്ന്. അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലെ ഒരുവിധപ്പെട്ട എല്ലാവരും ഈ ടെക്നിക് ഉപയോഗിക്കുന്നവരാണ്. ഇനി ശരിക്കും മമ്മൂട്ടി സ്വയം ആവര്‍ത്തിച്ചിട്ടില്ല എന്നാണ് പറയുന്നതെങ്കില്‍ അതും ശരിയല്ല. അത് മമ്മൂട്ടിയുടെ കുറ്റമായി പറഞ്ഞതല്ല. കാരണം കരിയറില്‍ നാനൂറു സിനിമയോളം ചെയ്ത ഒരാള്‍ക്കും അവയിലോരോന്നിലും പുതിയ മാനറിസംസ് കൊണ്ട് വരിക മനുഷ്യ സാധ്യമല്ല.
രണ്ടാമത്തെ കാര്യം, മലയാളത്തിന്റെ ഒരു ഷൂട്ടിങ് സ്റ്റയില് വെച്ചിട്ടു, വര്‍ഷത്തില്‍ പത്തോളം സിനിമകള്‍ എന്ന കണക്കില്‍ ചെയ്യുന്നൊരാള്‍ക്ക് അത് നടപ്പുള്ള കാര്യവുമല്ല. ആവര്‍ത്തനമില്ല എന്ന് തോന്നാനുള്ള ഒരു കാരണം, മമ്മൂട്ടിയുടെ മാനറിസംസ് അത്രയധികം രജിസ്റ്റര്‍ ചെയ്യപ്പെടാറില്ല, സ്റ്റൈലൈസ്ഡ് അല്ല എന്നതുകൊണ്ടും കൂടിയാകണം. മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് പല നടന്മാരും എല്ലാം ഒരു കൂട്ടം അഭിനയ സങ്കേതങ്ങളുടെ അവരവരുടെ മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്. അതില്‍, കൂടുതല്‍ ഓണ്‍ സൈറ്റ് ഇമ്പ്രോവൈസേഷന് സാധ്യതയുള്ള മൈസ്നര്‍ ടെക്നിക് മുതല്‍, ഓരോ നിമിഷത്തെയും അതിന്റെ സത്യത്തില്‍ സമീപിക്കുന്ന ചെക്കോവ് ടെക്നിക് വരെയുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മുടെ ആക്റ്റേഴ്സ് ഇതെല്ലാം ഉപയോഗിക്കുന്നുണ്ട്.
ഇതൊക്കെ പറയുമ്പോഴും ചില വേഷങ്ങള്‍, ഉദാഹരണത്തിന് അടൂരിന്റെ സിനിമകളിലെ മമ്മൂട്ടി പൂര്‍ണ്ണമായും വേറെ ഒരാളാണ്. അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റുകള്‍! അടൂര്‍ പിന്നെ ഏറക്കുറെ ബ്രെസന്‍ സ്കൂള്‍ ആണെന്ന് തോന്നുന്നു. അഭിനേതാക്കളില്‍ നിന്ന് അഭിനയത്തെ ഊറ്റിക്കളഞ്ഞിട്ട് ബാക്കിയുള്ളതാണ് അടൂരിന് വേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. മമ്മൂട്ടി മലയാളം കണ്ട എക്കാലത്തെയും ഏറ്റവും ഡിസിപ്ലിന്‍ഡ് ആയ, ശബ്ദ നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വായത്തമാക്കിയ, സാമ്പ്രദായിക പുരുഷന് എന്ന ബിംബത്തെ ഏറ്റവും കൂടുതല്‍ സ്ക്രീനിലെത്തിച്ച, ഏറ്റവും വലിയ താരങ്ങളില്‍ ഒരാളും ഏറ്റവും മികച്ച നടന്മാരില് ഒരാളുമാണ്. മമ്മൂട്ടിയില്ലാതെ മലയാള സിനിമ ചരിത്രം തന്നെയില്ല. മമ്മൂട്ടി കയ്യെത്തിപ്പിടിച്ചതു പറഞ്ഞാല്‍ തന്നെ തീരില്ല, പിന്നെ എന്തിനാണ് അതിന്റെ കൂടെ തള്ളും കൂടെ കേറ്റിയിട്ട് ഉള്ളതിന്റെ കൂടി വില കളയുന്നത്. സപ്തതി ആശംസകള്‍ മമ്മൂക്കാ.. എന്നുമാണ് സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റിലൂടെ ആർ ജെ സലീം പറയുന്നത്. അതേ സമയം ഈ പറഞ്ഞ വാക്കുകളിൽ ചില കാര്യമുണ്ടെന്ന് സൂചിപ്പിച്ച് ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. നിരവധി പേരാണ് മമ്മൂട്ടിയെ കുറിച്ചുള്ള വിശേഷങ്ങളും അഭിപ്രായങ്ങൾ കമൻ്റിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.
about mammootty
