Connect with us

ആ നേട്ടത്തിന് കാരണം മീനാക്ഷി, ആ സ്നേഹം കുറഞ്ഞാൽ സംഭവിക്കുന്നത്! മഞ്ജുവിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

Malayalam

ആ നേട്ടത്തിന് കാരണം മീനാക്ഷി, ആ സ്നേഹം കുറഞ്ഞാൽ സംഭവിക്കുന്നത്! മഞ്ജുവിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

ആ നേട്ടത്തിന് കാരണം മീനാക്ഷി, ആ സ്നേഹം കുറഞ്ഞാൽ സംഭവിക്കുന്നത്! മഞ്ജുവിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് മഞ്ജു വാര്യര്‍. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മഞ്ജു തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികയായി വളരുകയായിരുന്നു മഞ്ജു. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു താരം വിവാഹിതയായത്. തുടര്‍ന്ന് കുടുംബത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഞ്ജു നീണ്ട ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. പതിനാല് വർഷം, ഒരു പൊതുപരിപാടിയിൽ പോലും പങ്കെടുക്കാതെ ഒരു മാധ്യമത്തിനോട് പോലും മഞ്ജു മനസ്സ് തുറന്നിരുന്നില്ല. വീട്ടമ്മയുടെ റോൾ അതി ഗംഭീരമായി തന്നെ മഞ്ജു ഏറ്റെടുക്കുകയായിരുന്നു

ആ നീണ്ട ഇടവേള അവസാനിപ്പിച്ചുകൊണ്ടാണ് മഞ്ജു ഹൌ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. മഞ്ജുവിന്റെ മടങ്ങി വരവിനെക്കുറിച്ചുള്ള പലവിധ ചർച്ചകൾ സോഷ്യൽ മീഡിയ വഴി ഇപ്പോഴും നടക്കാറുണ്ട്. ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് ജീവിതത്തിലും സിനിമയിലും എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മഞ്ജുവിന്റെ ചില വാക്കുകൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

പതിനാല് വര്ഷം എവിടെയായിരുന്നു എന്ന ചോദ്യത്തിന് മുൻപൊരിക്കൽ മഞ്ജു നൽകിയ മറുപടി ഇങ്ങനെയായിരുന്നു

എല്ലാവരും ചോദിക്കുന്നു ഞാൻ എവിടെയായിരുന്നുവെന്നു, എങ്ങനെ വീട്ടിൽ ഒതുങ്ങിക്കൂടാൻ കഴിഞ്ഞുവെന്ന്. എന്നാൽ എനിക്കതിൽ ഒരു പ്രയാസവും തോന്നിയിരുന്നില്ല”, എന്നാണ് മഞ്ജു നൽകിയ ഉത്തരം.

സിനിമയ്ക്കും മുൻപേ നൃത്തത്തിലാണ് മഞ്ജു മടങ്ങിവരവ് നടത്തിയത്. താൻ സ്വപ്നത്തിൽ പോലും ഇത് പ്രതീക്ഷിച്ചിരുന്നതല്ല എന്നാണ് മാധ്യമങ്ങളോട് ഒരിക്കൽ മഞ്ജു പറഞ്ഞിട്ടുള്ളത്. നൃത്തം വീണ്ടും അഭ്യസിക്കാൻ തുടങ്ങിയപ്പോൾ തനിക്ക് ആദ്യം പരിഭ്രമം തോന്നി എന്നും താൻ പേടിച്ചു പേടിച്ചു നൃത്തവും ചെയ്യുന്നത് കണ്ടപ്പോൾ ലഭിച്ച ആത്മവിശ്വാസം കൂട്ടുന്ന വാക്കുകളെ കുറിച്ചും മഞ്ജു പറഞ്ഞിട്ടുണ്ട്.

ആദ്യത്തെ കുറച്ചുക്ലാസ്സുകൾ വല്ലാത്ത പരിഭ്രമത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഞാൻ പേടിച്ചു പേടിച്ചു നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ ടീച്ചർ പറഞ്ഞു “എവിടേം പോയിട്ടില്ല. കല മഞ്ജുവിന്റെ ഉള്ളിൽ തന്നെയുണ്ട്”, എന്ന്. എനിക്ക് ഭയങ്കര ആത്മവിശ്വാസം കൂട്ടിയ വാക്കുകൾ ആയിരുന്നു അത്. എന്നാണ് മഞ്ജു മുൻപ് പ്രതികരിച്ചത്.

സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല നൃത്തത്തിലേക്കുള്ള മടങ്ങിവരവ്. മീനൂട്ടിയാണ് നിമിത്തമായത്. അവളെ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചർ എന്റെയും ടീച്ചറായി മാറുകയായിരുന്നു. ടീച്ചർ മോളെ പഠിപ്പിക്കുമ്പോൾ ഞാൻ അടുത്ത ഇരിക്കുമായിരുന്നു. ഒരു ദിവസം എനിക്കും തോന്നി നൃത്തത്തിലേക്ക് മടങ്ങിയാലോ എന്ന്”, അങ്ങനെയാണ് മഞ്ജുവാര്യർ എന്ന നടി വർഷങ്ങൾക്ക് ശേഷം ചിലങ്ക കെട്ടുന്നത്.

സിനിമയിലേക്കുള്ള മടക്കത്തിനെകുറിച്ചും മഞ്ജു സംസാരിച്ചിരുന്നു. സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തിയതാണ് താൻ. മഞ്ജു വാര്യർ എന്ന നടിയെകുറിച്ചുള്ള മലയാളികളുടെ പ്രതീക്ഷകൾ എത്രയോ ഉയരെയാണ്. അതിനൊപ്പം നിന്ന് അഭിനയിക്കാൻ കഴിയുമോ എന്ന പേടിയുണ്ട്. തന്നോടുള്ള അവരുടെ സ്നേഹത്തിനു അൽപ്പമെങ്കിലും കുറവ് വന്നാൽ തനിക്ക് അത് സഹിക്കാൻ കഴിയുകയില്ല എന്നാണ് മഞ്ജു പ്രതികരിച്ചത്.

ചുരുക്കി പറഞ്ഞാൽ ഭാര്യയായി, അമ്മയായി ഭർതൃവീട്ടിൽ മഞ്ജു ജീവിതം ആസ്വദിക്കുകയായിരുന്നു. മഞ്ജുവിന്റെ ഭാഷയിൽ പറഞ്ഞാൽ “പതിനാലുവര്ഷവും ജോലി ചെയ്യാത്തതിന്റെ പേരിൽ ഒരു നിമിഷം പോലും ഞാൻ വേദനിച്ചിട്ടില്ല. വീട്ടിലെ ഒരു സ്ത്രീ എന്ന നിലയിൽ ജീവിതം ആസ്വദിക്കുകയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top