അഭിനയം അവിസ്മരണീയം…എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ അപർണ്ണയെ വാനോളം പുകഴ്ത്തി വിജയ് ദേവരക്കൊണ്ട
എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’…സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട കുറിച്ചത് ഇങ്ങനെയായിരുന്നു
”സുഹൃത്തുക്കളൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര് കരഞ്ഞു. ഞാന്‍ സുരരൈ പോട്രുവെന്ന ചിത്രത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കള്‍ എന്തൊരു പെര്‍ഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തില്‍ ഇരുവരും അഭിനയിച്ചത്” വിജയ് ദേവരകൊണ്ട ട്വിറ്ററില്‍ കുറിച്ചു.
സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്മാരായ സുരാരെ പോട്രുവിനെ പ്രശംസിച്ച് സിനിമാ മേഖലയിലടക്കം നിരവധി പേരാണ് എത്തുന്നത്. അപർണ്ണയുടെ അഭിനയത്തെ വാനോളം പുകഴ്ത്തിയ വിജയ് ദേവരക്കൊണ്ടയുടെ ട്വീറ്റാണ് മലയാളികൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സുരാരെ പോട്രുവിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി.ആര്. ഗോപിനാഥന്റെ ജീവിതമാണ് ഈ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്.
‘തമിഴില്‍ ഒരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് കൂടതല്‍ സിനിമകളില്‍ ഒന്നും ഒപ്പിട്ടില്ല. സംവിധായകര്‍ സൂരരൈ പൊട്രു കാണണമെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മനസിലാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു’ എന്നുമാണ് അപര്‍ണ ഇന്ത്യ ടുഡേയോട് പറഞ്ഞത് .
