Malayalam
‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു’ ; പ്രകൃതിയോടിണങ്ങിയ ചിത്രങ്ങളുമായി കനിഹ!
‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു’ ; പ്രകൃതിയോടിണങ്ങിയ ചിത്രങ്ങളുമായി കനിഹ!
മലയാളി സിനിമാ പ്രേമികളുടെ ഇടയിലേക്ക് ഭാഗ്യദേവതയായി കടന്നുവന്ന നായികയാണ് കനിഹ. ജയറാം നായകനായ ഭാഗ്യദേവതയിലെ ഡെയ്സി, മമ്മൂട്ടിയുടെ ഹിറ്റ് സിനിമ പഴശ്ശിരാജയിലെ കൈതേരി മാക്കം തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളികളുടെ പ്രശംസ നേടിയെടുക്കുകയുണ്ടായി നടി കനിഹ.
തമിഴ്നാട്ടിലെ മധുരൈയിൽ നിന്നുമുള്ള തമിഴ്പെണ്കൊടി ഇന്ന് മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ് . തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി കനിഹ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.
ജീവിതം സുന്ദരം ‘എന്ന പോസിറ്റീവ് ചിന്തയുമായാണ് കനിഹയുടെ വരവ്. തന്റെ ഫിറ്റ്നസ് മുറകളും മറ്റും സ്ഥിരമായി പോസ്റ്റ് ചെയ്യാറുള്ള നടിയാണ് കനിഹ .വീട്ടിലെ ബാൽക്കണി തോട്ടം പരിചയപ്പെടുത്തിയ കനിഹ. ‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു’ എന്ന വാചകത്തോട് കൂടിയാണ് കനിഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മലയാളത്തിൽ കനിഹ അടുത്തതായി രണ്ടു സിനിമകളിൽ അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനാവുന്ന പാപ്പൻ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ തുടങ്ങിയ സിനിമകളിലാണ് കനിഹ വേഷമിടുന്നത് . മലയാളത്തിൽ മാമാങ്കത്തിലാണ് ഏറ്റവും ഒടുവിലായി കനിഹ വേഷമിട്ടത്.
about kaniha
