Malayalam
‘അറുപത്തൊന്നു വയസ്സില്‍ തന്റെ ശരീരം അദ്ദേഹം ഒരു ബോക്സറിനായി പാകപ്പെടുത്തുന്നു, ആ ചിത്രത്തിനായി 15 kg ശരീര ഭാരം വീണ്ടും കുറയ്ക്കുന്നു; കുറിപ്പ് വൈറൽ
‘അറുപത്തൊന്നു വയസ്സില്‍ തന്റെ ശരീരം അദ്ദേഹം ഒരു ബോക്സറിനായി പാകപ്പെടുത്തുന്നു, ആ ചിത്രത്തിനായി 15 kg ശരീര ഭാരം വീണ്ടും കുറയ്ക്കുന്നു; കുറിപ്പ് വൈറൽ
മരക്കാറി’നു ശേഷം പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍ ഒരുക്കുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു
ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ബോക്സര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ബോക്സിംഗ് പരിശീലിക്കുന്ന ചില ചിത്രങ്ങള്‍ ഫാന്‍ ഗ്രൂപ്പുകളിലൂടെയും പ്രചരിച്ചു.
ഈ ചിത്രവും കുറിപ്പും വൈറലായതിനു പിന്നാലെ ഇപ്പോള്‍ മോഹന്‍ലാല്‍ ബോക്സിംഗ് കഥാപാത്രത്തിനായി തയ്യാറെടുക്കുന്നതിനെ പറ്റി ഒരു ആരാധകന് കുറിച്ച വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്.
‘അറുപത്തൊന്നു വയസ്സില്‍ തന്റെ ശരീരം അദ്ദേഹം ഒരു ബോക്സറിനായി പാകപ്പെടുത്തുന്നു, കാണിക്കാവുന്നതിന്റെ മാക്സിമം ഫ്ലെക്സിബിലിറ്റി കാണിച്ച കാലത്ത് തടി ആയിരുന്നു ചിലര്‍ ചൂണ്ടി കാട്ടിയ പ്രശ്നങ്ങളില്‍ ഒന്ന്, അതിനു ഒരു പരിഹാരവും ആയിട്ടുണ്ട്.’
‘പ്രിയദര്ശന് ഒരുക്കുന്ന ബോക്സിങ് ചിത്രത്തിനായി 15 kg ശരീര ഭാരം വീണ്ടും കുറയ്ക്കുന്നു. 1977-78 കാലയളവിലെ കേരള സ്റ്റേറ്റ് wrestling champion നെ ജീവന്റെ ജീവന് ശേഷം വെള്ളിത്തിരയില്‍ ഒരു ബോക്സറായി വീണ്ടും കാണാം’ തിരക്കുകള്‍ക്കിടയിലും വര്‍ക്കൗട്ട് മുടക്കാറില്ല മോഹന്‍ലാല്‍. ആ ശീലം തന്നെയാണ് ഇപ്പോഴും താന്‍ ഫോളോ ചെയ്യുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഫോട്ടോയുടെ ക്യാപ്ഷന്‍ പൊളിച്ചുവെന്നുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ട്.
മാര്ട്ടിന് സ്കോര്‍സെസെയുടെ സംവിധാനത്തില്‍ റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം ‘റേജിംഗ് ബുള്‍’ തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണ് എന്നാണ് ഈ ചിത്രത്തെ പറ്റി പ്രിയദര്ശന് അവതാരികയായി പറഞ്ഞത്. ഇത് തങ്ങളുടെ ‘റേജിംഗ് ബുള്‍’ ആയിരിക്കുമെന്നാണ് മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംവിധായകന് മുന്‍പ് പറഞ്ഞത്. അദ്ദേഹം സിനിമയെ പറ്റി പറഞ്ഞതിങ്ങനെയാണ്.
