Connect with us

ബാല പങ്കുവെച്ച വീഡിയോ! ആരും ശ്രദ്ധിക്കാതെ പോയ ആ ഒരൊറ്റ കാര്യം, ഇരുവരും വേർപിരിഞ്ഞതിന് പിന്നിലെ കാരണം? ഒളിഞ്ഞിരുന്നത് മറ നീക്കി പുറത്തുവരുന്നു

Malayalam

ബാല പങ്കുവെച്ച വീഡിയോ! ആരും ശ്രദ്ധിക്കാതെ പോയ ആ ഒരൊറ്റ കാര്യം, ഇരുവരും വേർപിരിഞ്ഞതിന് പിന്നിലെ കാരണം? ഒളിഞ്ഞിരുന്നത് മറ നീക്കി പുറത്തുവരുന്നു

ബാല പങ്കുവെച്ച വീഡിയോ! ആരും ശ്രദ്ധിക്കാതെ പോയ ആ ഒരൊറ്റ കാര്യം, ഇരുവരും വേർപിരിഞ്ഞതിന് പിന്നിലെ കാരണം? ഒളിഞ്ഞിരുന്നത് മറ നീക്കി പുറത്തുവരുന്നു

നടൻ ബാല വിവാഹിതനായെന്ന വാർത്ത കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. നല്ലൊരു കാര്യം സംഭവിക്കാൻ പോകുന്നു എന്ന് മാത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്. ബാല വധുവിനെ പരിചയപ്പെടുത്തുന്നതിന് മുൻപ് തന്നെ എലിസബത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതേസമയം ചിത്രങ്ങൾ കണ്ടെത്താൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല.

മുൻ ക്രിക്കറ്റ് താരവും ബിഗ് ബോസ് ഹിന്ദി മത്സരാർഥിയുമായ ശ്രീശാന്തായിരുന്നു ബാലയുടെ എലിസബത്തിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. ബാലയുടെ ഭാര്യ എന്നാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്. ശ്രീശാന്തിന്റെ വീഡിയോ ബാല ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു, പിന്നീട് എലിസബത്തിനും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന മറ്റൊരു വീഡിയോയും ബാല പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകളും നടന്നിരുന്നു.

ഇപ്പോഴിതാ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് വിവാഹ റിസപ്‌ഷൻ തീയതി ആരാധകരെ അറിയിച്ചിരിക്കുകയാണ് ബാല. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതോടൊപ്പം എലിസബത്തിനൊപ്പമുള്ള ഒരു വീഡിയോയും ബാല പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ആ വീഡിയോയിലൂടെ പുറത്ത് വരുന്ന വാക്കുകളും വൈറലാകുകയാണ്. ആദ്യ ഭാര്യ അമൃതയ്ക്കുള്ള ഒരു താക്കീത് കൂടിയാണ് ആ വാക്കുകൾ എന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച.

‘ജീവിതം നിങ്ങൾക്ക് എന്താണെന്നറിയാമോ? ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള കുറച്ച് സമയത്തെയാണ് ജീവിതമെന്ന് പറയുന്നത്. ആ കുറച്ച് സമയം പരസ്പരം ദ്രോഹിക്കാതെ ഞാൻ എന്റേത് എന്ന് മാത്രം ചിന്തിക്കാതെ ഒത്തുചേർന്ന് സന്തോഷത്തോടെ ജീവിക്കുന്നതാണ് ജീവിതം. അങ്ങനെ ജീവിക്കുന്നവനാണ് മനുഷ്യൻ എന്നായിരുന്നു സന്തോഷ വാർത്ത പങ്കുവെച്ചതിനൊപ്പം ബാല പുറത്ത് വിട്ട വീഡിയോയിലൂടെ താരം പറഞ്ഞത്. എന്നാൽ നിമിഷനേരം കൊണ്ടാണ് ഇവരുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്

സിനിമ ജീവിതം പോലെ തന്നെ ബാലയുടെ ദാമ്പത്യ ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.

താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. തുടക്കം മുതല്‍ പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമായിരുന്നു. ഇടയ്ക്ക് ബാലയെ കാണാന്‍ പോവാറുണ്ടെങ്കിലും സ്ഥിരമായി മകള്‍ അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്
ബാലയുടെ രണ്ടാം വിവാഹത്തോടെ ഇനിയെങ്കിലും അമൃതയുമായുള്ള വിവാഹമോചനത്തിന് പിന്നിലെ കാരണം ബാല തുറന്ന് പറയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്തായാലും കാത്തിരുന്ന് കാണാം

More in Malayalam

Trending