എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്കിയ കഥാപാത്രം,‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം’

രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രം സമ്മര്‍ ഇന്‍ ബത്ലഹേം റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഡെന്നിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നടന് സുരേഷ് ഗോപി.
തന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്ക്കുന്ന, തനിക്ക് പൂര്‍ണ്ണതൃപ്തി നല്കിയ ഒരു കഥാപാത്രമാണ് ബത്ലഹേം ഡെന്നിസെന്ന് സുരേഷ് ഗോപി പറയുന്നു. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും സുരേഷ് ഗോപി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം. എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്കിയ ഒരു കഥാപാത്രമാണ് ബത്ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു,’ സുരേഷ് ഗോപി പറയുന്നു.
മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയാണ് സമ്മര്‍ ഇന്‍ ബത്ലഹേമില് അണിനിരന്നത്. വിദ്യസാഗര്‍-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടായിരുന്നു ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. മെലഡിയും അടിപൊളിയുമൊക്കെയായി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...