Malayalam
ആരാധകർ പഴിപറഞ്ഞിട്ടും കുടുംബവിളക്ക് മുന്നിൽ തന്നെ ; ഞെട്ടിക്കുന്ന ടിആർപി നില ; അവിഹിതം ഗുണമായോ ?
ആരാധകർ പഴിപറഞ്ഞിട്ടും കുടുംബവിളക്ക് മുന്നിൽ തന്നെ ; ഞെട്ടിക്കുന്ന ടിആർപി നില ; അവിഹിതം ഗുണമായോ ?
റേറ്റിങ്ങില്‍ സീരിയലുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്ന സീരിയലാണ് കുടുംബവിളക്ക്. സാധാരണക്കാരിയായൊരു വീട്ടമ്മ നടത്തുന്ന പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥയാണ് സീരിയലിന് ഇതിവൃത്തം. പുതിയൊരു ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോഴും റേറ്റിങ്ങില്‍ മാറ്റമില്ലാതെ തുടരുകയാണ് കുടുംബവിളക്ക് എന്നാണ് അറിയുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് കുടുംബവിളക്ക്. എത്രയോ മാസങ്ങളായി ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് ആയിരുന്നു. ഒപ്പത്തിനൊപ്പം മത്സരിച്ച് പലരും എത്തിയെങ്കിലും ഒന്നാമതിന് മാത്രം മാറ്റമില്ല. ഈ ആഴ്ചത്തെ പുതിയ കണക്കിലും അങ്ങനെ തന്നെയാണ്. ഈ സന്തോഷം പങ്കുവെച്ച് കുടുംബവിളക്കിലെ താരങ്ങളായ ആതിര മാധവ്, നുബിന്‍ ജോണി, കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേരും രംഗത്ത് വന്നിട്ടുണ്ട്. സീരിയലിലെ പുതിയ സംഭവബഹുലമായ കഥയാണ് ഈ നേട്ടത്തിന് പിന്നില്‍.
സുമിത്രയുടെ വിജയവും വേദിക എന്ന വില്ലത്തിയുടെ പരാജയവും നിരന്തരം വന്ന് കൊണ്ടിരിക്കുന്നതോടെ കുടുംബവിളക്ക് കാണുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. നിലവില്‍ സീരിയലിലേക്ക് പുതിയ ചില കഥാപാത്രങ്ങള്‍ കൂടി എത്തിയതോടെ അതും പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ്. 19.4 എന്ന റേറ്റിങ്ങിലാണ് കുടുംബവിളക്ക് ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ട് പിന്നില്‍ സാന്ത്വനം സീരിയലായിരുന്നു. മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സാന്ത്വനം രണ്ടാമതായി പിന്തള്ളപ്പെട്ടിരുന്നു.
ലോക്ഡൗണില്‍ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നതോടെയാണ് സാന്ത്വനം പിന്നിലായത്. 17.7 എന്ന നിലയില്‍ കുടുംബവിളക്കിന് തൊട്ട് പിന്നീലായി തുടരുന്നുണ്ട്. ആഴ്ചകളായി ഇതേ പൊസിഷനില്‍ തന്നെയാണെങ്കിലും വരും ദിവസങ്ങളില്‍ മാറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്. നിലവില്‍ വലിയ പ്രേക്ഷക പ്രശംസയാണ് സാന്ത്വനത്തിന് ലഭിക്കുന്നത്. ശിവനും അഞ്ജലിയും പിണക്കത്തിലായത് കൊണ്ടാണ്. അത് മാറി കഴിഞ്ഞാല്‍ സാന്ത്വനം വിചാരിക്കുന്നതിലും മുകളിലേക്ക് എത്തുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. കുടുംബവിളക്കിലെ കഥയില്‍ മാറ്റം വരുത്താനും പ്രേക്ഷകര്‍ ആവശ്യപ്പെട്ട് തുടങ്ങി.
സാന്ത്വനത്തിന് തൊട്ട് പിന്നിലായി മൂന്നാം സ്ഥാനത്തുള്ളത് അമ്മയറിയാതെ ആണ്. അപര്‍ണയും വിനീതും തമ്മിലുള്ള വിവാഹശേഷം സീരിയലില്‍ മറ്റൊരു വിവാഹം കൂടി നടക്കാന്‍ പോവുകയാണ്. അമ്പാടിയും അലീനയും തമ്മിലുള്ള വിവാഹം ഉടനെ നടത്തണമെന്ന് കുടുംബത്തിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. കേസും ബഹളവുമൊക്കെയായി പോയി കൊണ്ടിരുന്ന സീരിയലിലേക്ക് ഇപ്പോള്‍ പ്രണയം കൂടി വന്നതോട് കൂടി നല്ല റിവ്യൂ ആണ് ലഭിക്കുന്നത്.
അതേ സമയം കുറഞ്ഞ കാലം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി തൂവല്‍സ്പര്‍ശം മാറിയിരിക്കുകയാണ്. പോലീസുകാരിയായ ചേച്ചിയും കള്ളക്കടത്തുകാരിയായ അനിയത്തിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. ചെറുപ്പത്തിലേ സഹോദരിമാര്‍ തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും വലുതായപ്പോള്‍ അനിയത്തിയെ കണ്ടെത്താന്‍ ഇറങ്ങിയിരിക്കുകയാണ് ചേച്ചി. അമ്മയറിയാതെയ്ക്ക് പിന്നാലെ നല്ല റേറ്റിങ്ങുമായിട്ടാണ് തൂവല്‍സ്പര്‍ശം ഉള്ളത്. ശേഷം മൗനരാഗം, കൂടെവിടെ, പാടാത്ത പൈങ്കിളി എന്നീ സീരിയലുകളാണ് ആദ്യ പത്തില്‍ ഇടം നേടിയിരിക്കുന്നത്.
about kudumbavilakk
