”നിലവാരമുള്ള റോഡുള്ള, നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികളുള്ള, നിലവാരമുള്ള ജീവിത സാഹചര്യങ്ങളുള്ള, നിലവാരമുള്ള രാഷ്ട്രീയ അന്തരീക്ഷം ലഭിക്കുന്ന നാട്ടില്‍ നിലവാരമില്ലാത്ത സീരിയലുകള്‍ പ്രശ്നമാണ്; സംവിധായകന് അരുണ്‍ ഗോപി

മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിച്ച് സംവിധായകന് അരുണ്‍ ഗോപി. സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം ട്രോളി കൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സംവിധായകന് പ്രതികരിച്ചത്. നിലവാരമുള്ള റോഡുള്ള, സര്‍ക്കാര്‍ ആശുപത്രികളുള്ള, രാഷ്ട്രീയ അന്തരീക്ഷമുള്ള നാട്ടില്‍ നിലവാരമില്ലാത്ത സീരിയലുകള്‍ പ്രശ്നമാണെന്ന് സംവിധായകന് പറയുന്നു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു
”നിലവാരമുള്ള റോഡുള്ള, നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികളുള്ള, നിലവാരമുള്ള ജീവിത സാഹചര്യങ്ങളുള്ള, നിലവാരമുള്ള രാഷ്ട്രീയ അന്തരീക്ഷമുള്ള, നിലവാരമുള്ള മദ്യവും പച്ചക്കറിയും ഭക്ഷ്യ ധാന്യങ്ങളുമൊക്കെ ലഭിക്കുന്ന നാട്ടില്‍ നിലവാരമില്ലാത്ത സീരിയലുകള്‍ പ്രശ്നമാണ്…” എന്നാണ് അരുണ്‍ ഗോപിയുടെ പോസ്റ്റ്. കുറിപ്പിന് താഴെയെത്തിയ കമന്റുകള്‍ക്ക് മറുപടിയും സംവിധായകന് കൊടുത്തിട്ടുണ്ട്.
നിലവാരം ഒരു മാറ്റര്‍ തന്നെയാണ് അരുണ്‍… ഭൗതിക അന്തരീക്ഷവുമായി നടത്തിയ ഈ താരതമ്യത്തില്‍ തന്നെ പിശകുണ്ട്.. എന്തുകൊണ്ട് പ്രേക്ഷകര്‍ സന്തോഷ് പണ്ഡിറ്റിന്റെ സിമികള്‍ കാണാതെ ശ്യാമപ്രസാദിനെയോ ലോഹിതദാസിനെയോ സെലക്ട് ചെയ്യുന്നു എന്നതില്‍ ഉണ്ട് ഇതിനുള്ള ഉത്തരം. നമ്മുടെ പ്രോഡക്ട് എന്ത് തന്നെയുമാവട്ടെ അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്ലക്ഷന് ഉണ്ട് ..നമുക് ഇ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളുടെ ഒരു പരിച്ഛേദമാണ് ഓരോ കലയും .സൊ കാണുന്നവരെ ബഹുമാനിക്കലും ഇതിന്റെ ഭാഗമാണ്” എന്നാണ് ഒരു കമന്റ്.
”അത്രയേ ഞാനും പറഞ്ഞുള്ളു.. നമ്മുടെ പ്രൊഡക്ടുകള്‍ എന്തുമാകട്ടെ അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്ലക്ഷന് ഉണ്ട്… സീരിയലുകള്‍ മികച്ച നിലവാരം ഉള്ളവ ആണെന്നല്ലല്ലോ ഞാനും പറഞ്ഞത്.. നിലവാരം ഓരോന്നിലും ഉറപ്പാക്കണം എന്ന് തന്നെയല്ലേ.. പിന്നെ ഏറ്റവും നിലവാരം കുറഞ്ഞതെന്നു അവകാശ പെടുന്ന സീരിയലിന്റെ റേറ്റിംഗ് ഒന്ന് നോക്കു.. ആരുടെ നിലവാരമാണ് അതില്‍ നിന്നു മനസിലാക്കുക..” എന്നാണ് സംവിധായകന്റെ മറുപടി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....