Malayalam
അനിരുദ്ധിന് മദ്യം പകര്‍ന്ന് ഇന്ദ്രജയുടെ കളികള്‍ ആരംഭിക്കുന്നു; ഇത് കുടുംബവിളക്ക് ഭാഗം രണ്ടോ? ; നിരാശപ്പെടുത്തുന്ന പ്രൊമോ !
അനിരുദ്ധിന് മദ്യം പകര്‍ന്ന് ഇന്ദ്രജയുടെ കളികള്‍ ആരംഭിക്കുന്നു; ഇത് കുടുംബവിളക്ക് ഭാഗം രണ്ടോ? ; നിരാശപ്പെടുത്തുന്ന പ്രൊമോ !
റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് . എന്നാല്‍ അധികം വൈകാതെ കുടുംബവിളക്ക് റേറ്റിങ്ങിൽ താഴെപ്പോകുമെന്നാണ് ആരാധകർ പറയുന്നത്.സംഭവബഹുലമായ നിമിഷങ്ങളിലൂടെ പോവുന്ന കുടുംബവിളക്കിലേക്ക് മറ്റ് ചില പുതിയ പ്രശ്നങ്ങള്‍ കൂടി വന്നത് പ്രേക്ഷകര്‍ക്കും അത്രയങ്ങ് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് പറയുന്നത്. സീരിയലില്‍ നിന്നും പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളാണ് ആരാധകര്‍ എഴുതിയിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ പ്രതീഷ്-സഞ്ജന വിവാഹമായിരുന്നു കുടുംബവിളക്കിന്റെ ഹൈലൈറ്റ്. വലിയ പ്രതിസന്ധികളില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ഇരുവരും വിവാഹിതരായി ശ്രീനിലയം വീട്ടിലേക്ക് എത്തി. ശേഷം ആദ്യത്തെ ഓണവും ആഘോഷിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് സിദ്ധാര്‍ഥും സുമിത്രയും തമ്മില്‍ ചില ഇടപാടുകള്‍ ഉള്ളതായി വേദിക കണ്ടെത്തുന്നത്. അതിന് പിന്നാലെ പോയി പോലീസ് സ്റ്റേഷനില്‍ വരെ കയറേണ്ട അവസ്ഥയില്‍ നില്‍ക്കുകയാണ് വേദിക. സ്വയം നാണംകെട്ടതാണെങ്കിലും സുമിത്രയ്ക്കും അങ്ങനൊരു അവസ്ഥ വരുത്താനാണ് വേദിക ഇനി ശ്രമിക്കുന്നത്.
ഇതുവരെ വേദികയ്ക്ക് പിന്തുണയുമായി സിദ്ധാര്‍ഥ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് തിരിച്ചറിവ് വന്നിരിക്കുകയാണ്. സുമിത്ര ആയിരുന്നു ശരി എന്ന് മനസിലാക്കിയ സിദ്ധാര്‍ഥ് പലപ്പോഴും വേദികയുടെ പ്ലാനുകളെല്ലാം പൊളിക്കാന്‍ തുടങ്ങി. ഇരുവരും തമ്മിലുള്ള കലഹം നടന്ന് വരികയാണ്. ഇതിനിടയിലാണ് മകന് അനിരുദ്ധും അച്ഛന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. മെഡിക്കല്‍ ക്യാംപിന് പോയ അനിരുദ്ധ് സീനിയര്‍ ഡോക്ടറായ ഇന്ദ്രജയ്ക്കൊപ്പം ചേര്‍ന്ന് പല നുണകളും പറയാന്‍ തുടങ്ങിയിരിക്കുകയാണ്.
രാത്രിയില്‍ റൂമിലേക്ക് വരാന്‍ ഇന്ദ്രജ ക്ഷണിച്ചപ്പോഴും മടി കൂടാതെ അനിരുദ്ധ് പോവുന്നത് വലിയൊരു ചതിയിലേക്കാണ്. അനിരുദ്ധ് പോലും അറിയാതെ മദ്യം കുടിപ്പിച്ച് ഒരുമിച്ചുള്ള ഫോട്ടോസ് പകര്‍ത്തുകയാണ് ഇന്ദ്രജ. ഇതോടെ അനിയിലൂടെ ഇന്ദ്രജയ്ക്ക് എന്തോ സാധിച്ചെടുക്കാന്‍ ഉണ്ടെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ഇന്ദ്രജ മാഡത്തിന്റെ അനിയോടുള്ള സംസാരം കേട്ടാല്‍ അറിയാം എന്തോ പന്തികേട് ഉണ്ടെന്ന്. അനിയെ കൊണ്ട് പുള്ളിക്കാരിക്ക് എന്തോ സാധിക്കാന്‍ ഉണ്ട്, അനന്യ അനിയെ കൂടുതല്‍ സൂക്ഷിച്ചാല്‍ നല്ലതാണെന്നുള്ള മുന്നറിയിപ്പാണ് ആരാധകരും നല്‍കുന്നത്.
അനിരുദ്ധിന് മറുപടി പറയാന്‍ പോലും സാധിക്കാതെ ഇന്ദ്രജ പറയുന്നതൊക്കെ അനുസരിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇനി ഫോട്ടോസ് കാണിച്ചുള്ള ഭീഷണി കൂടി അനിരുദ്ധിന് നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്. ഇന്ദ്രജ പണി തുടങ്ങുകയും അനി അവരുടെ വലയില്‍ വീഴുകയും ചെയ്തു. ഇനി അനന്യ ഇതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നത്. എന്തായാലും ഭാര്യയായ അനന്യയോടുള്ള സ്നേഹം മാറ്റി വച്ച് ഇന്ദ്രജയുമായി സ്നേഹത്തിലാവാന്‍ അനിരുദ്ധിന് സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. എങ്കിലും സുമിത്രക്ക് ഉണ്ടായ അവസ്ഥ അനന്യക്ക് സംഭവിക്കരുതെന്നാണ് ആഗ്രഹം. അനന്യയെ പ്രതികരണശേഷിയില്ലാത്ത കഥാപാത്രം ആക്കി മാറ്റുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ചിലര്‍ പറയുന്നു.
about kudumbavilkk
