Malayalam
എഴുന്നൂറ് എപ്പിസോഡുകളോളം പിന്നിട്ട പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സീതാകല്യാണം ക്ലൈമാക്സിലേക്ക് എന്ന റിപ്പോര്‍ട്ടുകള്‍ !
എഴുന്നൂറ് എപ്പിസോഡുകളോളം പിന്നിട്ട പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സീതാകല്യാണം ക്ലൈമാക്സിലേക്ക് എന്ന റിപ്പോര്‍ട്ടുകള്‍ !
ഏഷ്യാനെറ്റിലെ സീരിയലുകള്‍ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ്. എല്ലാം തന്നെ ജനപ്രീതി നേടി മുന്നേറുന്ന പരമ്പരയാണ് . മാസങ്ങള്‍ക്ക് മുന്‍പ് ചിലത് അവസാനിച്ച് പുതിയ സീരിയലുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അങ്ങനെ മറ്റൊരു സീരിയലിന് കൂടി അവസാനം ആയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. സീതാകല്യാണം എന്ന സീരിയലിന്റെ വിശേഷങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.
ധന്യ മേരി വര്‍ഗീസ്, അനൂപ് കൃഷ്ണന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ സീരിയലായിരുന്നു സീതാകല്യാണം. അനൂപ് ബിഗ് ബോസിലേക്ക് പോയതോടെ മറ്റൊരു നായകന് എത്തുകയും ചെയ്തു. ഇവരെ കൂടാതെ ജിത്തു, റെനീഷ, രൂപ തുടങ്ങി നിരവധി താരനിരകളും സീരിയലിലുണ്ട്. ഇടക്കാലത്ത് ലോക്ഡൗണ്‍ ലംഘിച്ച് ചിത്രീകരണം നടത്തി എന്ന പേരിലും സീരിയലിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ സീതാകല്യാണം അവസാന ഘട്ടത്തിലേക്ക് എത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന പോസ്റ്റിലാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നത് . 5 എപ്പിസോഡുകള്‍ കൂടിയേ ഇനി സംപ്രേഷണം ചെയ്യാനുള്ളൂ എന്നാണ് അറിയുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ സീതാകല്യാണത്തിന് ക്ലൈമാക്സ് രംഗങ്ങളായിരിക്കും പ്രേക്ഷകര്‍ കാണുക എന്ന സൂചന കൂടി ലഭിച്ചു.
നേരത്തെ വലിയ വിജയമായിരുന്ന സീതാകല്യാണം പിന്നീട് റേറ്റിങ്ങില്‍ പിന്നോട്ട് പോവുകയായിരുന്നു. നായകനായ കല്യാണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അനൂപ് കൃഷ്ണന് ബിഗ് ബോസിലേക്ക് പോയതോടെ സീരിയലിനെതിരെ ട്രോളുകളും ഉയര്‍ന്നു. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അനൂപ് സീരിയലില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ അലീഫ് എന്നൊരു താരം ആ കഥാപാത്രമായി മാറി.
പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്ന് വിവാഹിതരായ സീതയുടെയും കല്യാണിന്റെയും ജീവിതത്തില്‍ പിന്നീടുണ്ടാവുന്ന സംഭവബഹുലമായ നിമിഷങ്ങളായിരുന്നു സീരിയലിന്റെ ഇതിവൃത്തം. കല്യാണിന്റെ സഹോദരന് സീതയുടെ സഹോദരിയെ വിവാഹം കഴിച്ചതോടെ വീണ്ടും കഥയില്‍ ട്വിസ്റ്റ് നടന്നു. ഇവര്‍ക്കിടയില്‍ കല്യാണിന്റെ വളര്‍ത്തമ്മയായ രാജേശ്വരി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതൊക്കെയാണ് പരമ്പരയില്‍ കാണിച്ചിരുന്നത്. വ്യത്യസ്ത കഥ പറഞ്ഞുകൊണ്ടായിരുന്നു കഥ മുന്നേറിയിരുന്നത്.
about seetha kalyanam
