Connect with us

ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല; ലാലേട്ടന്റെ ആ വാട്ട്‌സ്ആപ്പ് സന്ദേശം!

Malayalam

ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല; ലാലേട്ടന്റെ ആ വാട്ട്‌സ്ആപ്പ് സന്ദേശം!

ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല; ലാലേട്ടന്റെ ആ വാട്ട്‌സ്ആപ്പ് സന്ദേശം!

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹോം’. സ്ട്രീമിം​ഗ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുളള വാട്ട്‌സ്ആപ്പ് സന്ദേശം ‘ഹോ’മിലെ അഭിനേതാവായ ശ്രീകാന്ത് മുരളിയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല.

വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക’ എന്നാണ് മോഹന്‍ലാല്‍ വാട്സാപ്പ് സന്ദേശം അയച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. നേരത്തെ സംവിധായകൻ പ്രിയദർശനും ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. ‘ഹോം കണ്ടു. വളരെ മികച്ച കഥയാണ് ചിത്രത്തിന്റെത്. ഞാന്‍ കൊവിഡ് കാലത്ത് കണ്ട് മികച്ച അഞ്ച് സിനിമകളില്‍ ഒന്നാണ് ഹോം. ആശംസകള്‍’ എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍ കെ ഗഫൂര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

More in Malayalam

Trending

Recent

To Top