Connect with us

വെറുപ്പിക്കുന്നതിനും ഒരു പരിധിയുണ്ട് ;ഒടുവിൽ കല്യാണിനെ തേടിയുള്ള സീതയുടെ യാത്രയ്ക്ക് വിരാമം ; ലോക്ക്ഡൗണും അറസ്റ്റും , സീതാകല്യാണത്തിന് മോശം സമയമാണ് !

Malayalam

വെറുപ്പിക്കുന്നതിനും ഒരു പരിധിയുണ്ട് ;ഒടുവിൽ കല്യാണിനെ തേടിയുള്ള സീതയുടെ യാത്രയ്ക്ക് വിരാമം ; ലോക്ക്ഡൗണും അറസ്റ്റും , സീതാകല്യാണത്തിന് മോശം സമയമാണ് !

വെറുപ്പിക്കുന്നതിനും ഒരു പരിധിയുണ്ട് ;ഒടുവിൽ കല്യാണിനെ തേടിയുള്ള സീതയുടെ യാത്രയ്ക്ക് വിരാമം ; ലോക്ക്ഡൗണും അറസ്റ്റും , സീതാകല്യാണത്തിന് മോശം സമയമാണ് !

സിനിമാ താരം ധന്യ മേരി വർഗീസിന്റെ ആദ്യത്തെ പരമ്പരയാണ് സീതാ കാല്യാണം. പത്തുവർഷത്തോളം സിനിമയിൽ നിന്നും മാറിനിന്നിട്ട് സീരിയലിലൂടെ തിരികെ എത്തിയപ്പോൾ ആരാധകർ ധന്യയ്‌ക്കൊപ്പം സീരിയലിനെയും ഏറ്റെടുക്കുകയായിരുന്നു.

2018 സെപ്റ്റംബർ 10നായിരുന്നു സീതാ കല്യാണം ടെലിവിഷൻ പ്രേക്ഷകരിലേക്ക് എത്തുന്നത് . സീതയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ബിഗ് ബോസ് താരം അനൂപ് കൃഷ്ണയായിരുന്നു പരമ്പരയിൽ ധന്യയുടെ ജോഡിയായി അഭിനയിച്ചിരുന്നത്.

അനൂപ് ബിഗ് ബോസ് ഷോയിലേയ്ക്ക് പോയതിന് ശേഷം കല്യാൺ എന്ന കഥാപാത്രത്തിനായി മറ്റൊരു താരവും എത്തിയിരുന്നില്ല. പിന്നീട് കല്യാണിനെ കണ്ടെത്താനുള്ള സീതയുടെ ശ്രമങ്ങളായിരുന്നു സീരിയലിൽ കാണിച്ചത്. അതോടെ സീരിയലിന്റെ തുടക്കമുണ്ടായിരുന്ന തിളക്കം മങ്ങുകയായിരുന്നു.

അടുത്തിടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പരമ്പരയുടെ ചിത്രീകരണം നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തുവെന്നുള്ള വിവരങ്ങളും പുറത്തുവന്നു . വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് രഹസ്യമായി ചിത്രീകരണം നടത്തിവരുന്നതിനിടയിലായിരുന്നു അറസ്‌റ്റെന്നായിരുന്നു വാര്‍ത്ത. സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.

എന്നാൽ, പുതിയ വാർത്ത കോവിഡ് സാഹചര്യം കണക്കിലെടുത്ത് സീതാകല്ല്യാണം നാളെ മുതൽ താൽക്കാലികമായി അവസാനിപ്പിക്കുന്നു എന്നാണ് . കോവിഡ് സാഹചര്യം മാറിയാലുടൻ തന്നെ പരമ്പര തുടർന്ന് സംപ്രേക്ഷണം ചെയ്യുന്നതാണെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്.

അറസ്റ്റ് വാര്‍ത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി താരങ്ങളെത്തിയത്. സീതയെ അവതരിപ്പിക്കുന്ന ധന്യ മേരി വര്‍ഗീസായിരുന്നു ആദ്യം ഇതേക്കുറിച്ച് പ്രതികരിച്ചത്. റീഷ റഹ്‌മാന്‍, ജിത്തു വേണുഗോപാല്‍, രൂപശ്രീ, അനൂപ് കൃഷ്ണന്‍ തുടങ്ങിയവരൊന്നും ആ സമയത്ത് ലൊക്കേഷനിലുണ്ടായിരുന്നില്ലെന്ന് ധന്യ വ്യക്തമാക്കിയിരുന്നു. വാര്‍ത്ത ശരിയാണെന്നും തങ്ങളെല്ലാം വീട്ടില്‍ സുരക്ഷിതരായി കഴിയുകയാണെന്നുമായിരുന്നു ജിത്തു പറഞ്ഞത്.

അതേസമയം , പരമ്പര വലിച്ച് നീട്ടുന്നതിലെ അസ്വസ്ഥത അറിയിച്ചായിരുന്നു പ്രേക്ഷകരെത്തിയത്. അനൂപ് ബിഗ് ബോസിലേക്ക് പോയതോടെയാണ് പരമ്പരയ്ക്ക് കഷ്ടകാലം തുടങ്ങിയത്. കാലങ്ങളായി സീത അന്വേഷിച്ച് നടക്കുന്ന കല്യാണ്‍ ബിഗ് ബോസിലുണ്ടെന്നുള്ള കണ്ടെത്തലുമായുള്ള ട്രോളുകളും വൈറലായി മാറിയിരുന്നു. ബിഗ് ബോസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അനൂപ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരമ്പരയിലേക്ക് വീണ്ടും വരുമോയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. എന്നാൽ അതിനി ഉണ്ടാകില്ലെന്ന് അനൂപ് തന്നെ പറഞ്ഞിരുന്നു.

അതോടെ , താൽക്കാലികമായി എന്നത് വേണമെന്നില്ല, പരമ്പര എന്നന്നേക്കുമായി അവസാനിപ്പിച്ചാലും നല്ലതെന്നായിരുന്നു പലരും കമെന്റ് ചെയ്തത് . എന്നേ ചെയ്യേണ്ട കാര്യമായിരുന്നു. വെറുപ്പിക്കുന്നതിനും പരിധിയുണ്ട്. കല്യാൺ പോയതോടെയാണ് സീരിയലും മോശമായിത്തുടങ്ങിയത്. റേറ്റിംഗ് കിട്ടുന്നുണ്ടെങ്കിലും പരമ്പര നിർത്തുന്നതിൽ കുഴപ്പമൊന്നുമില്ലെന്നുള്ള കമന്റുകളുമുണ്ട്.

about seetha kalyanam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top