Malayalam
എമ്പുരാൻ്റെ ആദ്യ പടി പേപ്പറിൽ കണ്ടു; ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ആവേശത്തിലാണെന്ന് പൃഥ്വിരാജ്
എമ്പുരാൻ്റെ ആദ്യ പടി പേപ്പറിൽ കണ്ടു; ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ആവേശത്തിലാണെന്ന് പൃഥ്വിരാജ്
Published on

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ഒരുങ്ങുകയാണ് ചിത്രത്തിൻ്റെ ഓരോ വിശേഷങ്ങളും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ മുരളി ഗോപിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഇപ്പോൾ എമ്പുരാൻ്റെ പുതിയ വിശേഷം പങ്കിട്ടിരിക്കുന്നത്. എമ്പുരാൻ്റെ ആദ്യ പടി പേപ്പറിൽ കണ്ടപ്പോൾ മുതൽ താൻ ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വളരെ ആവേശത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എമ്പുരാൻ്റെ മുഴുനീള ബ്രീഫ് നൽകിയെന്നും തൻ്റെ പ്രിയപ്പെട്ട സംവിധായക സഹോദരനാണ് ഒപ്പമുള്ളതെന്നും മുരളി ഗോപിയും പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളാണ് ഉണ്ടാകുകയെന്നും ഇതൊരു സീരീസ് ആയി ഒരുക്കാനാണ് ശ്രമിക്കുന്നതെന്നുമുളള സൂചനകൾ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ ഓരോഘട്ടങ്ങളിലായി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...