Connect with us

ആദ്യമായി ആർത്തവം വന്നശേഷം ഞാൻ വിഷാദത്തിലായി; സ്തനങ്ങൾ മുറിച്ചു കളഞ്ഞാലോ എന്നെല്ലാം തോന്നി; പ്രവീൺ നാഥ് പറഞ്ഞ അമ്പരപ്പിക്കുന്ന വാക്കുകൾ ഇങ്ങനെ !

Malayalam

ആദ്യമായി ആർത്തവം വന്നശേഷം ഞാൻ വിഷാദത്തിലായി; സ്തനങ്ങൾ മുറിച്ചു കളഞ്ഞാലോ എന്നെല്ലാം തോന്നി; പ്രവീൺ നാഥ് പറഞ്ഞ അമ്പരപ്പിക്കുന്ന വാക്കുകൾ ഇങ്ങനെ !

ആദ്യമായി ആർത്തവം വന്നശേഷം ഞാൻ വിഷാദത്തിലായി; സ്തനങ്ങൾ മുറിച്ചു കളഞ്ഞാലോ എന്നെല്ലാം തോന്നി; പ്രവീൺ നാഥ് പറഞ്ഞ അമ്പരപ്പിക്കുന്ന വാക്കുകൾ ഇങ്ങനെ !

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് പ്രവീൺ നാഥിനെ ആദ്യം സോഷ്യൽ മീഡിയ കാണുന്നത്. പിന്നീട് മാധ്യമങ്ങളിൽ വാർത്തയുമായി. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ നിന്നും ഒരാൾ മിസ്റ്റർ തൃശൂർ ആയി മാറുന്നത്.

“അവനിൽ നിന്നും അവളാകുമ്പോഴും, അവളിൽ നിന്നും അവൻ ആകുമ്പോഴും സ്വപ്‌നങ്ങൾ ഏറെയുണ്ടാകും അവരുടെ മനസ്സിൽ. അത്തരത്തിൽ അവളിൽ നിന്നും അവനായി സ്വപ്നത്തിന്റെ പടികൾ ഓരോന്നായി കയറിയ കലാകാരനും, ബോഡി ബിൽഡറുമാണ് പ്രവീൺ.

പ്രവീണിനെ കുറിച്ചുള്ള രഞ്ജു രഞ്ജിമാരുടെ പോസ്റ്റ് ഇങ്ങനെ. ചരിത്രം ചിലപ്പോൾ വഴിമാറികൊടുക്കേണ്ടി വരും അതെ,, ചരിത്രം തിരുത്തി പ്രവീൺ നാഥ്, മിസ്റ്റർ തൃശൂരിൽ നിന്നും മിസ്റ്റർ കേരളയിലേക്കുള്ള അവൻ്റെ യാത്ര വളരെ ക്ലേശകരമായിരുന്നു, ഹോർമോൺ ചികിത്സയും, മാനസിക സംഘർഷങ്ങളും പലപ്പോഴും അവന് വെല്ലുവിളികൾ ആയിരുന്നു, പക്ഷേ അവൻ്റെ ലക്ഷ്യബോധത്തിന് ചിറകുകൾ ഉണ്ടായിരുന്നു,,

ഉറച്ച നിലപാടുകൾ ഉണ്ടായിരുന്നു,, നിൻ്റെ ഈ വിജയത്തിൽ കേരളത്തിലെ കമ്മൂണിറ്റികൾ ഒന്നടങ്കം അഭിമാനം കൊള്ളുന്നു,, ഇനിയും നീ പടവുകൾ താണ്ടണം, ഉയരങ്ങൾ കീഴടക്കണം, അതിനു നിനക്ക് സർവ്വേശ്വരൻ ആരോഗ്യം തരട്ടെ,, എന്നും കൂടെ ഉണ്ടാകും, ഈ സമ്മാനവുമായി ആദ്യം എന്നെ കാണാൻ വന്ന നിനക്ക് എൻ്റെ സ്നേഹത്തിൽ പൊതിഞ്ഞ ഉമ്മ. എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്.

പാലക്കാട് ജില്ലയിലെ നെന്മാറയിലെ എലവഞ്ചേരിയിൽ ജനിച്ചു വളർന്ന പ്രവീൺ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് വ്യക്തിത്വം എന്താണെന്ന് തിരിച്ചറിഞ്ഞതെന്നു പറയുകയാണ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ. പെണ്ണായി ജനിച്ചതുകൊണ്ടുതന്നെ പെൺകുട്ടികൾ മാത്രമുള്ള സ്‌കൂളിൽ ആണ് പഠിച്ചതെന്നും പെൺകുട്ടികളോടാണ് തനിക്ക് ആകർഷണം തോന്നിയിരുന്നത് എന്നും പ്രവീൺ പറയുന്നു.

തന്റെ ഉള്ളിലെ ആൺകുട്ടിയെ പുറംലോകത്തിനു മുന്നിൽ അതായത് സ്വന്തം അമ്മയോട് വെളിപ്പെടുത്താൻ സഹായിച്ചത് സ്‌കൂൾ ടീച്ചർ ആയിരുന്നുവെന്നും പ്രവീൺ പറഞ്ഞു. ഇതൊരു രോഗമല്ലെന്നും, അതു സ്വാഭാവികമാണെന്നും പറഞ്ഞ് ടീച്ചർ എന്നെ ആശ്വസിപ്പിച്ചു, ആത്മവിശ്വാസം തന്നു അങ്ങിനെയാണ് ബെംഗളൂരൂ നിംഹാൻസിൽ കൗൺസലിങ്ങിനു പോകാൻ അമ്മയും താനും തീരുമാനിച്ചതെന്നും പ്രവീൺ.

പത്താം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ നടക്കുന്നതെന്നും അങ്ങനെ പഠനം മുടങ്ങി. പത്താം ക്‌ളാസിൽ പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല. അതുകൊണ്ട് ഒരു വർഷം പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതി.

പ്ലസ് ടു പഠനം മിക്സഡ് സ്കൂളിൽ ആയിരുന്നു അന്നൊക്കെ അന്തർമുഖനായിരുന്നു. സുഹൃത്ബന്ധങ്ങൾ ഉണ്ടാക്കുന്നതിനു പകരം പുതിയ ജീവിതത്തിൽ, ഭാവിയിൽ എന്തൊക്കെ ചെയ്യാൻ ആകുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു താനെന്നും പ്രവീൺ.പ്ലസ് ടു കഴിഞ്ഞ താൻ പിന്നീടുള്ള വിദ്യാഭ്യാസം മഹാരാജാസിൽ ആയിരുന്നു. കാരണം നാട്ടിലെ കോളേജിൽ അഡ്മിഷൻ കിട്ടിയിരുന്നുവെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പാടായിരുന്നുവെന്നും പ്രവീൺ. ആദ്യമായി ആർത്തവം വന്നശേഷം ഞാൻ വിഷാദത്തിലേക്കു വീണു പോയിരുന്നു. ഒാരോ മാസവും ആ ദിവസങ്ങൾ കറുത്ത ദിനങ്ങളായിരുന്നു. സ്തനങ്ങൾ മുറിച്ചു കളഞ്ഞാലോ എന്നെല്ലാം തോന്നുമായിരുന്നുവെന്നും പ്രവീൺ പറയുന്നു.

പലവിധ ബുദ്ധിമുട്ടുകൾ കൊണ്ടുതന്നെ ഡിഗ്രി പഠനം ഉപേക്ഷിച്ചു. ശേഷമാണ് രഞ്ജു രഞ്ജിമാറിന്റെ ദയ എന്ന കലാസംഘടനയിൽ ചേരുന്നതും സംഘടന നേതൃത്വം നൽകുന്ന നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും പ്രവീൺ പറഞ്ഞു. അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് സെക്സ് റീഅസെയിൻമെന്റ് സർജറി ചെയ്യാൻ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്ക് അമ്മ കൂടെയുണ്ടായിരുന്നുവെന്നും പ്രവീൺ.

തൃശൂരിൽ എത്തിയ ശേഷം ആണ് ഉള്ളിൽ ഉറങ്ങിക്കിടന്ന ബോഡി ബിൽഡിങ് സ്വപ്നം പൊടിതട്ടിയെടുത്തത്. ആര്യൻ പാഷയെ പോലെ ആകണം എന്നായിരുന്നു മനസ്സിൽ. അതിന് തന്റെ ട്രെയിനര്മാര് ആണ് ഒപ്പം നിന്നതെന്നും, അവിടെ നിന്നുമാണ് മിസ്റ്റർ തൃശൂർ മത്സരത്തിൽ പങ്കെടുക്കുന്നതെന്നും വിജയി ആകുന്നതെന്നും പ്രവീൺ. നമ്മുടെ ലക്ഷ്യത്തിലേക്ക് കണ്ണും മനസ്സും ഉറപ്പിച്ചു കഴിഞ്ഞാൽ മാർഗങ്ങളിലെ തടസ്സങ്ങൾ അപ്രസക്തമാകുമെന്നും അഭിമുഖത്തിൽ പ്രവീൺ പറയുന്നു.

about renju renjimar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top