Connect with us

പൃഥ്വിരാജ് ഇനി മേലില്‍ സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുകയില്ലെന്ന് അമ്മയിലെ നേതാക്കള്‍ക്ക് വാക്കുകൊടുത്തിരുന്നു; ആ സന്ദേശത്തിനുള്ള വിനയന്റെ മറുപടി!

Malayalam

പൃഥ്വിരാജ് ഇനി മേലില്‍ സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുകയില്ലെന്ന് അമ്മയിലെ നേതാക്കള്‍ക്ക് വാക്കുകൊടുത്തിരുന്നു; ആ സന്ദേശത്തിനുള്ള വിനയന്റെ മറുപടി!

പൃഥ്വിരാജ് ഇനി മേലില്‍ സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുകയില്ലെന്ന് അമ്മയിലെ നേതാക്കള്‍ക്ക് വാക്കുകൊടുത്തിരുന്നു; ആ സന്ദേശത്തിനുള്ള വിനയന്റെ മറുപടി!

അന്നും ഇന്നും മലയാളികൾ ഏറെ ആകാംഷയോടെയായിരുന്നു പൃഥ്വിരാജിനെ നോക്കിക്കണ്ടത്. നടന്റെ അഭിമുഖങ്ങളൊക്കെ വളരെപ്പെട്ടന്ന് ശ്രദ്ധ നേടിയിരുന്നു. കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു നടനായതുകൊണ്ട് ഇന്നാണ് പൃഥ്വി പറഞ്ഞ പല കാര്യങ്ങളും അംഗീകരിക്കപ്പെടുന്നത്.

തുടക്കകാലത്ത് എല്ലാ തരം കഥാപാത്രങ്ങളിയിട്ടും പൃഥ്വിയെ ആരാധകർ കണ്ടിരുന്നു. സംവിധായകന്‍ വിനയനൊപ്പം പൃഥ്വി ചെയ്ത സിനിമകളെല്ലാം വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയതായിരുന്നു. 2004 ല്‍ രണ്ട് സിനിമകളാണ് ഇതേ കൂട്ടുകെട്ടില്‍ പിറന്നത്. ഹൊറര്‍ മൂവിയായി ഒരുക്കിയ വെള്ളിനക്ഷത്രത്തിന് പിന്നാലെ ആ വര്‍ഷം ആഗസ്റ്റിലായിരുന്നു പൃഥ്വിരാജിന്റെ ആക്ഷന്‍ സിനിമയായ സത്യം റിലീസ് ചെയ്യുന്നത്.

സഞ്ജീവ് കുമാര്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു പൃഥ്വിരാജ് അഭിനയിച്ചത്. സിനിമ റിലീസിനെത്തിയിട്ട് പതിനേഴ് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സത്യം സിനിമയെ കുറിച്ച് ഒരു സുഹൃത്ത് അയച്ച സന്ദേശവും ഫോട്ടോയുമാണ് വിനയന്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒപ്പം ചില സംശയങ്ങള്‍ക്കുള്ള മറുപടിയും പങ്കുവെച്ചിട്ടുണ്ട്.

“‘സത്യം’ എന്ന പൃഥ്വിരാജിന്റെ ആദ്യ ആക്ഷന്‍ ചിത്രത്തിന്റെ 17-ാം വാര്‍ഷികത്തിന് എന്റെ സുഹൃത്ത് അജിത്ത് ആശംസകള്‍ നേര്‍ന്നു കൊണ്ട് അയച്ച സന്ദേശവും ഫോട്ടോയും ഇപ്പോഴാണ് ഞാന്‍ കണ്ടത്. ആ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നു. നന്ദി അജിത്ത്.. ഞാനിതുവരെ കാണാത്ത എന്റെ ഒരു ഫോട്ടോ ആണിത്. സത്യം റിലീസായിട്ട് 17 വര്‍ഷം എത്ര പെട്ടന്ന് കടന്നു പോയി. സത്യവും, തൊട്ടടുത്ത ചിത്രമായ അത്ഭുതദ്വീപും ഒക്കെ ഒട്ടേറെ പ്രതിസന്ധികളിലൂടെ എടുത്ത ചിത്രങ്ങളാണ്. വെറും പ്രതിസന്ധികളല്ല സംഘടനാപരമായ ചില പ്രശ്നങ്ങള്‍… അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും ഉയര്‍ത്തി പിടിച്ചതിന്റേതായ ചില പ്രശ്നങ്ങള്‍.

പക്ഷേ ആ രണ്ടു സിനിമകളും മോശമല്ലായിരുന്നു എന്നു പറയുന്നു. പൃഥ്വിരാജിന് ആദ്യമായി ക്രിട്ടിക്സ് അവാര്‍ഡ് കിട്ടിയ മീരയുടെ ദു:ഖം പോലെയും, എന്റെ മറ്റൊരു ഹൊറര്‍ ഫിലിം ആയിരുന്ന വെള്ളിനക്ഷത്രം പോലെയും സത്യവും അത്ഭുതദ്വീപും രാജുവിന്റെ ആദ്യകാല വളര്‍ച്ചയില്‍ ഗുണമേ ചെയ്തുള്ളു ദോഷമൊന്നും ചെയ്തില്ല.. ഇപ്പോള്‍ രാജു മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുന്നു. ഇനിയും ആ വളര്‍ച്ച തുടരട്ടെ എന്ന് ആശംസിക്കുന്നു. അതു പോലെ തന്നെ സത്യത്തിലെ ഷാജികുമാര്‍ ഉള്‍പ്പടെ എല്ലാ ടെക്നീഷ്യന്‍മാര്‍ക്കും അന്നത്തെ പുതുമുഖ നായിക പ്രിയാമണി അടക്കം എല്ലാ താരങ്ങള്‍ക്കും നല്ലതേ ഭവിച്ചിട്ടുള്ളു.. ഇനിയും അതുണ്ടാവട്ടെ.

സിനിമ ഒരു മായിക പ്രപഞ്ചമാണ് അവിടെ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ചിന്തിക്കാന്‍ പോലും നമുക്കാവില്ല. എത്ര തന്റേടിയുടെയും മുഖം ചിലപ്പോള്‍ മഞ്ഞലോഹത്തിന്റെ മുന്നില്‍ മഞ്ഞളിച്ചു പോകുമെന്നു പറയാറില്ലേ. മുന്നോട്ടു നോക്കി മാത്രം ഓടുന്നവനേ വിജയിക്കു എന്നൊരു തത്വശാസ്ത്രമാണ് സിനിമയില്‍ പഠിപ്പിച്ചു വച്ചിരിക്കുന്നത്. പക്ഷേ അങ്ങനല്ല കേട്ടോ പിന്നോട്ടൊന്നു നോക്കി തന്റെ മനസ്സാക്ഷിയേ ഒന്നു സ്മരിച്ചതു കൊണ്ടോ ഇത്രയും നിറമൊന്നുമില്ലാത്ത പഴയ ഓര്‍മ്മകളിലൂടെ ഒന്നു പോയതു കൊണ്ടോ വിജയമൊന്നും അന്യമാകില്ല.

മാത്രമല്ല ആ വിജയത്തിന് പ്രത്യേക സുഖവും ഉണ്ടാകും സത്യസന്ധതയുടെയും വ്യക്തിത്വത്തിന്റേതുമായ സുഖം. അതു സിനിമയിലെന്നല്ല മനുഷ്യ ജീവിതത്തിലെ ഏതു രംഗത്തും പ്രസക്തിയുള്ളതാണ്. അങ്ങനെയുള്ളവരെയാണ് കാലം രേഖപ്പെടുത്തുന്നതും. എന്നുമാണ് വിനയന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. അതേ സമയം പൃഥ്വിരാജിനെ കുറിച്ചും വിനയന്റെ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നിലപാടിനെ കുറിച്ചും ഒരു ആരാധകന്‍ കമന്റിട്ടിരുന്നു. അതിനെ അങ്ങനെ വ്യാഖ്യനിക്കേണ്ട ആവശ്യമില്ലെന്നുള്ള മറുപടിയാണ് സംവിധായകന്‍ കൊടുത്തിരിക്കുന്നതും.

‘അത്ഭുതദ്വീപ് എന്ന സിനിമയെടുത്തത് തന്നെ പൃഥ്വിരാജിന്റെ വിലക്ക് തീര്‍ക്കാനാണന്ന് പൃഥ്വിരാജിന്റെ അമ്മ ബഹുമാനപ്പെട്ട മല്ലിക ചേച്ചി തന്നെ പബ്ലിക്കായി പ്രസംഗിച്ചതിന്റെ വീഡിയോ ഉണ്ട്. വിനയന്‍ സാറാണ് തന്റെ രണ്ടു മക്കളെയും ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിര്‍ത്തിയതെന്ന് അവര്‍ പറയുമ്പോള്‍ അത്ഭുതദ്വീപ് കഴിഞ്ഞ് 17 വര്‍ഷമായി. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടില്ലെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. 2004-ല്‍ തിലകന്‍ ചേട്ടനും പൃഥ്വിരാജുമൊഴിച്ച് സത്യം എന്ന സിനിമയില്‍ അഭിനയിച്ച എല്ലാരും അമ്മ സംഘടനയോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറിയെന്നാണ് എല്ലാ മീഡീയായിലും വന്നത്.

തിലകന്‍ ചേട്ടന്‍ മാപ്പ് പറഞ്ഞില്ല. പക്ഷേ പൃഥ്വിരാജ് ഇനി മേലില്‍ സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുകയില്ലെന്ന് അമ്മയിലെ നേതാക്കള്‍ക്ക് വാക്കു കൊടുത്തിട്ടാണ് ആ പ്രശ്നം അന്നു തീര്‍ത്തത്. അതും ഒരു കണക്കിന് മാപ്പു തന്നയല്ലേ? ഞാന്‍ ഈ പറയുന്നത് കള്ളമാണന്ന് പൃഥ്വിരാജിന് പറയാന്‍ പറ്റുമോ? പത്തൊന്‍താം നൂറ്റാണ്ടിന്റെ കാര്യമുള്‍പ്പടെ ഞാന്‍ പറയാം എന്നുമായിരുന്നു ഒരു ആരാധകന്‍ കമന്റിട്ടത്.

‘അനില്‍… അങ്ങനെ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. ഒരാളുടെ ചിത്രത്തില്‍ അഭിനയിക്കുന്നതോ ക്യാരക്ടര്‍ തിരഞ്ഞെടുക്കുന്നതോ ഒക്കെ തികച്ചും ഒരു താരത്തിന്റെ വ്യക്തിപരമായ കാര്യമാണ്. പൊതുവായിട്ടൊള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്കു പോകരുത്. ഇന്ന് കുഞ്ഞാലി മരക്കാര്‍ കഴിഞ്ഞാല്‍ പിന്നെ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് സംവിധാനം ചെയ്യാന്‍ കഴിയുന്നത് എന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെയും വ്യക്തിത്വത്തിന്റെയും പ്രതിഫലനമാണന്നു ഞാന്‍ കരുതുന്നു. അതില്‍ നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം. എന്നുമാണ് ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി വിനയന്‍ പറഞ്ഞിരിക്കുന്നത്.

വിനയന്റെ പോസ്റ്റിന് താഴെ സത്യം സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പേരാണ് എത്തുന്നത്. ”സത്യം ഒരു സൂപ്പര്‍ പടമായിരുന്നു. മമ്മുട്ടിക്കും സുരേഷ് ഗോപിക്കും ശേഷം പൃഥ്വിരാജിനെ പോലീസ് വേഷം ചെയ്യാന്‍ പാകമാക്കിയതും ജനങ്ങള്‍ അംഗീകരിച്ചതും സത്യം എന്ന സിനിമ തന്നെയാണ്. വിനയന്‍ സാര്‍ താങ്കള്‍ ഒരു നല്ല വ്യക്തിത്വം ഉള്ള മനുഷ്യനാണ്. സിനിമയില്‍ അത് പാടില്ലെന്നാണ് അറിവ്. അപ്പോ കാണുന്നവനെ അപ്പനെന്ന് വിളിക്കണമെന്ന് കേട്ടീട്ടുണ്ട് അതു തന്നെയാണ് താങ്കളെ വ്യത്യസ്ഥനാക്കുന്നതും ഞങ്ങള്‍ ഇഷ്ടപ്പെടുന്നതും. പൃഥ്വിരാജുമൊന്നിച്ചുള്ള സാറിന്റെ ഒരു പടം ഞങ്ങളാഗ്രഹിക്കുന്നുണ്ട്. പക്ഷേ രാജു ഇനി ചേട്ടന്റെ പടത്തില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞതായി ഈ കമന്റില്‍ വായിച്ചു. രാജു അങ്ങനെ പറയുമോ? എന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നു.

about vinayan

Continue Reading
You may also like...

More in Malayalam

Trending