Connect with us

എന്തുകൊണ്ടാണിത്ര സൗന്ദര്യമെന്ന് ഗായിക ജ്യോത്സ്നയുടെ കമന്റ്; കിടിലൻ മറുപടിയുമായി പൂർണ്ണിമ; കമന്റ് വൈറൽ

Social Media

എന്തുകൊണ്ടാണിത്ര സൗന്ദര്യമെന്ന് ഗായിക ജ്യോത്സ്നയുടെ കമന്റ്; കിടിലൻ മറുപടിയുമായി പൂർണ്ണിമ; കമന്റ് വൈറൽ

എന്തുകൊണ്ടാണിത്ര സൗന്ദര്യമെന്ന് ഗായിക ജ്യോത്സ്നയുടെ കമന്റ്; കിടിലൻ മറുപടിയുമായി പൂർണ്ണിമ; കമന്റ് വൈറൽ

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. എന്തുകൊണ്ടാണിത്ര സൗന്ദര്യം? എന്നാണ് ചിത്രങ്ങൾക്ക് ഗായിക ജ്യോത്സ്നയുടെ കമന്റ്. കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്നാണ് പൂർണിമയുടെ മറുപടി.

അതേസമയം ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും കുടുംബത്തോടൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പൂർണിമ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്.തിരുവോണദിനത്തിൽ ഇന്ദ്രജിത്തിനും മക്കൾക്കും ഒപ്പമുള്ള ചിത്രവും പൂർണിമ പങ്കുവച്ചിരുന്നു. പൂർണിമയാണ് ഓണവസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ടായിരുന്നു പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

More in Social Media

Trending

Recent

To Top