Malayalam
പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തി; ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് എത്തുന്നു; വെളിപ്പെടുത്തലുമായി ജഗദീഷ്
പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തി; ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് എത്തുന്നു; വെളിപ്പെടുത്തലുമായി ജഗദീഷ്
പൃഥ്വിരാജ് സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ചിത്രം എത്തുക.
ചിത്രത്തില്‍ നടന്‍ ജഗദീഷും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് ജഗദീഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുന്നു.
ചിത്രം ഒരു ബിഗ് എന്റര്‍ട്ടെയിനര്‍ ആയിരിക്കും. എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന്‍ പുറത്തെടുക്കുന്നത്. കൂടാതെ ചിത്രത്തില്‍ പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നും ജഗദീഷ് പറയുന്നു.
ജഗദീഷിന്റെ വാക്കുകള്‍
‘ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോള്‍ ഇരട്ടിയായി. ഹൈദരാബാദില്‍ ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്.
ക്യാമറ, ലെന്‍സ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാനിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് അറിയാം. മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന്‍ പുറത്തെടുക്കുന്നത്. മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്.’
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
