Connect with us

കൂടെവിടെയുടെ പുത്തൻ പ്രൊമോ സത്യമോ എന്ന് ചോദിച്ച് ആരാധകർ ; ലൈവിലെത്തി സൂര്യ തന്നെ പറയുന്നു ; അത് ഉറപ്പാണ്, നിങ്ങൾ കാണെന്നേ…!

Malayalam

കൂടെവിടെയുടെ പുത്തൻ പ്രൊമോ സത്യമോ എന്ന് ചോദിച്ച് ആരാധകർ ; ലൈവിലെത്തി സൂര്യ തന്നെ പറയുന്നു ; അത് ഉറപ്പാണ്, നിങ്ങൾ കാണെന്നേ…!

കൂടെവിടെയുടെ പുത്തൻ പ്രൊമോ സത്യമോ എന്ന് ചോദിച്ച് ആരാധകർ ; ലൈവിലെത്തി സൂര്യ തന്നെ പറയുന്നു ; അത് ഉറപ്പാണ്, നിങ്ങൾ കാണെന്നേ…!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുത്തൻ പ്രണയകഥ സമ്മാനിക്കുന്ന കൂടെവിടെ വളരെ പെട്ടന്നുതന്നെ അപ്രതീക്ഷിത ട്വിസ്റ്റിലെത്തിയിരിക്കുകയാണ്. ആരാധകർക്ക് പോലും വിശ്വസിക്കാനാവാത്തത്ര സംഭവബഹുലമായ കഥയിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.

2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. അതായത് സീരിയൽ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിടുന്നതേയുള്ളു. ഇതിനിടയിൽ തന്നെ നിരവധി പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും കഥയിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. സാധാരണ പരമ്പരകൾ കേൾക്കുന്ന വലിച്ചുനീട്ടുന്നു, കഥയൊന്നുമില്ല, എന്നൊക്കെയുള്ള പതിവ് പരാതികളൊന്നും കൂടെവിടേയ്‌ക്ക് കേൾക്കേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് പരമ്പരയുടെ വിജയം.

ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് കൂടെവിടെ. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും ജനപ്രീതി നേടി മുന്നേറുന്ന സീരിയയാളാണ് കൂടെവിടെ.

സൂര്യ എന്ന ബോൾഡായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് സൂര്യ . നടി അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്. ബിബിനും അൻഷിതയും തമ്മിലുള്ള കെമിസ്ട്രി പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്.

ഇപ്പോൾ വെറുതേപോലും ബിബിനെയും അൻഷിതയെയും കാണാൻ ആരാധകർ കാത്തിരിക്കാറുണ്ട്. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ് പുറത്തുവിട്ട പ്രൊമോ വീഡിയോയ്ക്ക് ലഭിച്ച റെസ്പോൺസ്. ഒരുദിവസത്തിന് മുൻപ് തന്നെ കൂടെവിടെയുടെ പുത്തൻ വീഡിയോ വൺ മില്യൺ വ്യൂസ് ആണ് നേടിയത്. അത്രത്തോളം കുടുംബപ്രേക്ഷകരെ കീഴടക്കാൻ ഋഷ്യ ജോഡികൾക്ക് സാധിച്ചു.

പ്രൊമോയും അത്ര നിസ്സാരമായിരുന്നില്ല. ആരാധകർ കാണാൻ കാത്തിരുന്ന സംഗമമായിരുന്നു പ്രൊമോയിലൂടെ കാണിച്ചത്. ഋഷി സൂര്യയുടെ കഴുത്തിൽ തുളസി മാല ചാർത്തി അവളെ കൈയിൽ പിടിച്ചുകൊണ്ടു ഓടി രക്ഷപെടുന്നതാണ് സീൻ. അതും ഹെലിക്കോപ്റ്ററിൽ തടയാൻ വരുന്ന ഗുണ്ടകളിൽ നിന്നും രക്ഷപെട്ടാണ് ഓടുന്നത്.

സിനിമയെ വെല്ലുന്ന സീരിയൽ പശ്ചാത്തലം ആരാധകരെ ഹരം പിടിപ്പിച്ചിരിക്കുകയാണ്. എന്നാൽ , കഥ എത്തിനിൽക്കുന്നതിന്റെ ബാക്കിയായി ഈ പ്രൊമോയെ കാണാൻ സാധിക്കാത്തതിനാൽ തന്നെ ഇതൊക്കെ ഋഷിയോ സൂര്യയോ അഥിതി ടീച്ചറോ കാണുന്ന സ്വപ്നമാണോ എന്നാണ് ആരാധകർ സംശയിക്കുന്നത്. ഓണം എപ്പിസോഡുകളും മനോഹരമായ സ്വപ്‌നങ്ങൾ ആയിരുന്നു. അതുകൊണ്ട് ആരാധകർക്ക് സീൻ ഇഷ്ടമായെങ്കിലും സ്വപ്നം അല്ലെന്ന് ഉറപ്പിക്കാൻ ഒരു ബുദ്ധിമുട്ടുണ്ട്.

അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം അൻഷിത ഇൻസ്റ്റാഗ്രാം ലൈവിൽ തന്റെ പിറന്നാളിന്റെ വിശേഷം പങ്കുവയ്ക്കാൻ എത്തിയപ്പോൾ ആരാധകർക്ക് അറിയേണ്ടിയിരുന്നത് പുത്തൻ പ്രൊമോ വീഡിയോയുടെ നിചസ്ഥിതിയായിരുന്നു. ലൈവിൽ അൻഷിതയോട് ഒരു സീരിയൽ ആരാധിക ചോദിച്ചത് പുത്തൻ പ്രൊമോ സത്യമോ എന്നാണ്…

ഉടനെ പൊട്ടിച്ചിരിയോടെ അയ്യോ പ്രൊമോയെ കുറിച്ച് നമുക്കിവിടെ സംസാരിക്കേണ്ട. അത് നമുക്ക് വേറെ സംസാരിക്കാം.. അതിനൊപ്പം പ്രൊമോ കണ്ടില്ലേ സൂപ്പർ അല്ലെ… അപ്പോൾ എപ്പിസോഡ് കാണൂ.. അത് ഇതിലും സൂപ്പർ ആയിരിക്കും. അതുഞാൻ ഉറപ്പിച്ചുപറയുന്നു. എപ്പിസോഡ് അടിപൊളിയായിരിക്കും. എന്നാണ് ലൈവിലൂടെ അൻഷിത പറഞ്ഞത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന സൂര്യയുടെ ലൈവിൽ കൂടുതലും പിറന്നാൾ വിശേഷങ്ങളായിരുന്നു. അതോടൊപ്പം സൂര്യ നിരവധി ആരാധകരെ ലൈവിൽ ആഡ് ചെയ്ത് അവരൊക്കെ സംസാരിക്കുകയും ചെയ്യുകയുണ്ടായിരുന്നു.

പരമ്പരയിൽ ഇനി വരാൻ പോകുന്ന ത്രില്ലടിപ്പിക്കുന്ന കഥാമുഹൂർത്തത്തിനായിട്ടാണ് ആരാധകർ കാത്തിരിക്കുന്നത്. പുതുതായി എത്തിയ പ്രൊമൊ വീഡിയോ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവസാനമായി കാണിച്ച എപ്പിസോഡിൽ റാണിയമ്മയും മിത്രയും ഋഷിയുടെ വിവാഹക്കാര്യം ഡിസ്കസ് ചെയ്യുന്നതാണ് കാണിച്ചത്. എന്നാൽ, ഋഷി അതിനെ ശക്തമായി തന്നെ എതിർക്കുന്നതാണ് കാണിച്ചത്.

ഇതോടെ മിത്രയോട് ഏതുവിധേനയും ഋഷിയെ വശീകരിക്കാൻ പറയുന്നുണ്ട്. ഇതനുസരിച്ചു മിത്ര റിഷിയ്ക്കുവേണ്ടി കുതന്ത്രങ്ങൾ മിനയുകയാണ്. അതേസമയം, പുതിയ പ്രൊമോ ആണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഋഷിയും സൂര്യയും വിവാഹവേഷത്തിൽ ഹെലികോപ്റ്ററിൽ പറക്കുന്നതാണ് രംഗം.

ഹോസ്റ്റലിൽ നിന്നും പടിയിറങ്ങുന്ന സൂര്യ അഥിതി ടീച്ചർക്കരികിലേക്കാണ് പോകുന്നത്. ഇത് അറിയുന്നതോടെ റാണിയമ്മയും കുഞ്ഞിയും ഭയക്കുന്നുണ്ടെങ്കിലും അവർക്ക് യാതൊന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ഋഷി ഇതറിഞ്ഞ് അമ്മയുടെയും സൂര്യയുടെയും അടുക്കൽ എത്തുന്നത് കഴിഞ്ഞ പ്രൊമോയിൽ തന്നെ കാണിച്ചിരുന്നു.

ഇതിന്റെ പിന്തുടർച്ചയായിട്ടാണ് അടുത്ത പ്രൊമോയിൽ ഇരുവരും വിവാഹം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

എന്റെ ടീച്ചറെ വിട്ടുനിന്ന ദിവസങ്ങളിലാണ് ഈ തണലിന്റെ വില എന്തെന്ന് ഞാൻ അറിഞ്ഞത്. ഇനി ഒരിക്കലും ഞാൻ ടീച്ചറെ നഷ്ട്ടപ്പെടുത്തില്ല. എന്ന് സൂര്യ പറയുന്നതും അതോടൊപ്പം അമ്പലത്തിൽ സൂര്യയും അതിഥി ടീച്ചറും എത്തുന്നതുമാണ് ആദ്യ സീൻ. അതേസമയം , അവിടെ ഋഷിയും എത്തുന്നുണ്ട്. ഇവരുടെ വേഷങ്ങളിലും എടുത്തുപറയേണ്ടവയാണ്. അതിമനോഹരമായ കാഴ്ചതന്നെയാണ് മൂന്ന് പേരുടെയും. എന്നാൽ, അവിടേക്കു മിത്രയും കടന്നുവരുന്നുണ്ട്.

ശേഷം സൂര്യ എനിക്കൊരു പ്രോബ്ലം ആകുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല ആന്റി എന്ന് മിത്ര റാണിയമ്മയോട് പറയുന്ന സീനും കാണിക്കുന്നുണ്ട്. ഇതിനിടയിൽ സൂര്യയുടെ വീട്ടിൽ കേക്ക് കട്ട് ചെയ്യുന്ന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇരുട്ടിന്റെ മറവിൽ ഒരു ഓടിനടക്കുന്ന രംഗങ്ങളും പരമ്പരയുടെ വരാനിരിക്കുന്ന എപ്പിസോഡുകൾ ട്വിസ്റ്റുകൾ നിറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ്.

വിവാഹവേഷത്തിൽ ശേഖരനും ആര്യയും രാത്രിയിൽ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതും പ്രൊമോയിലുണ്ട്. ഇതിനെല്ലാം ശേഷമാണ് പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ആ വിവാഹം നടക്കുന്നത്. ഋഷി സൂര്യയെ വിവാഹം ചെയ്ത് തുളസി മാലയും ചാർത്തി കൈയിൽ പിടിച്ചുകൊണ്ടോടുന്ന ദൃശ്യങ്ങൾ കാണാം.

ഇത് കഥയെ പൂർണ്ണമായും കോർത്തിണക്കാത്തതിനാൽ തന്നെ സ്വപ്നമാണോ എന്ന സംശയവും ആരാധാകർ ഉന്നയിക്കുന്നുണ്ട്. സൂര്യ ആകാശത്തിന്റെ അതിരുകളും കടന്ന് പ്രണയത്തിന്റെ വർണ്ണലോകത്തേക്ക് പറക്കുകയാണ് നമ്മൾ… എന്ന ഋഷിയുടെ വാക്കുകളും അതിൽ കേൾക്കാം.. ഇന്ന് പുത്തൻ എപ്പിസോഡുമായിട്ട് ഉടനെ തന്നെ വരാം. അപ്പോൾ ഈ പ്രൊമോ സത്യമാണോ സ്വപ്നമാണോ എന്ന സൂചനയും കിട്ടും .

about koodevide

More in Malayalam

Trending

Recent

To Top