Malayalam
എല്ലാവരും നോക്കി നില്‍ക്കെ കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് പെരുമാറിയത് ; തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു; ‘പരം സുന്ദരി’ കൃതിയുടെ ആദ്യകാല അനുഭവം!
എല്ലാവരും നോക്കി നില്‍ക്കെ കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് പെരുമാറിയത് ; തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു; ‘പരം സുന്ദരി’ കൃതിയുടെ ആദ്യകാല അനുഭവം!
കൃതി സനോണ്‍ എന്ന പേര് മലയാളികൾക്കിടയിൽ അത്ര സുപരിചിതമാകണമെന്നില്ല. എന്നാൽ, ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി . സോഷ്യല്‍ മീഡിയയിലും സജീവായ കൃതിയ്ക്ക് മലയാളികൾക്കിടയിൽ നിന്നും ആരാധകർ ഉണ്ട് .
താര കുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ സിനിമയിലെത്തിയ കൃതി വളരെ പെട്ടെന്നായിരുന്നു
ബോളിവുഡിൽ ജനപ്രീയയായി മാറിയത്. മോഡലിംഗിലൂടെയായിരുന്നു കൃതി സിനിമാ രംഗത്തേക്ക് എത്തുന്നത് . സിനിമയില്‍ ഗോഡ് ഫാദര്‍മാരോ വഴികാട്ടികളോ ഇല്ലാതിരുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് കൃതിയ്ക്ക്.
ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ കൃതി മോഡലിംഗ് ചെയ്തിരുന്ന കാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയുകയുണ്ടായി. തന്നെ ഒരു കൊറിയോഗ്രാഫര്‍ പരസ്യമായി വഴക്ക് പറഞ്ഞതും സങ്കടം സഹിക്കാനാതെ താന്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ചുമെല്ലാമാണ് കൃതി വെളിപ്പെടുത്തിയത് . അന്ന് തന്റെ അമ്മ തന്നോട് പറഞ്ഞ വാക്കുകളും കൃതി പറഞ്ഞു.
കൃതിയുടെ വാക്കുകൾ വായിക്കാം….’എന്റെ ആദ്യത്തെ റാമ്പ് വാക്ക് ചെയ്തപ്പോള്‍ കൊറിയോഗ്രഫിയില്‍ എന്തോ തെറ്റ് പറ്റിയിരുന്നു. കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് എന്നോട് പെരുമാറിയത്. ഷോ കഴിഞ്ഞതും 20 മോഡല്‍സ് നോക്കി നില്‍ക്കെ അവര്‍ എന്നോട് പൊട്ടിത്തെറിച്ചു. എന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ ഞാന്‍ കരയാന്‍ തുടങ്ങും. അന്ന് തിരികെ വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു”
‘ഇത് നിനക്ക് പറ്റിയ പ്രൊഫഷണ്‍ ആണോ എന്നെനിക്കറിയില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. നീ വൈകാരികമായി കുറേക്കൂടി കരുത്തുള്ളവളാകണം. നല്ല തൊലിക്കട്ടി വേണം. ഇപ്പോഴുള്ളതിനേക്കാള്‍ ഒരുപാട് ആത്മവിശ്വാസം വേണം. പതിയെ മുന്നോട്ട് പോകവെയാണ് ഞാന്‍ ആ ആത്മവിശ്വാസം ആര്‍ജിച്ചെടുത്തത്” കൃതി പറഞ്ഞു.
മിമി എന്ന സിനിമയാണ് കൃതിയുടേതായി അവസാനം പുറത്തിറങ്ങിയത് . ചിത്രത്തില്‍ സറഗസി എന്ന വിഷയമായിരുന്നു ചര്‍ച്ച ചെയ്തത്. കൃതിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ബച്ചന് പാണ്ഡെയാണ് കൃതിയുടെ പുതിയ സിനിമ. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന ഹൊറര്‍ കോമഡിയായ ഭേദിയയും അണിയറയിലുണ്ട്. ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷിലെ നായികയും കൃതിയാണ്. പ്രഭാസാണ് ചിത്രത്തിലെ നായകന്. സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ വില്ലന്‍ കഥാപാത്രമായിട്ടെത്തിയത്.
2014 ൽ തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം . അതെ വർഷം തന്നെ ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തി. ഷാരൂഖ് ഖാനും കജോളും പ്രധാന വേഷത്തിലെത്തിയ ദില്‍വാലെയായിരുന്നു രണ്ടാമത്തെ ഹിന്ദി ചിത്രം. പിന്നീട് അഭിനയിച്ച രാബ്ത പക്ഷെ പരാജയമായിരുന്നു . എന്നാല്‍ തൊട്ടു പിന്നാലെ അഭിനയിച്ച ബറേലി കി ബര്‍ഫി വിജയിച്ചു. ആയുഷ്മാന്‍ ഖുറാനയും രാജ് കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ നായകന്മാര്. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. പിന്നാലെ അഭിനയിച്ച ലുക്കാ ചുപ്പി വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു . കലങ്ക്, ഹൗസ്ഫുള് 4, പാനിപത്ത്, എന്നിവയാണ് പിന്നീട് അഭിനയിച്ച ചില സിനിമകള്‍.
about krithi
