Connect with us

ഡാനിയേലിനൊപ്പം തന്നെ സണ്ണി ലിയോണ്‍ വീണ്ടും ബിഗ് ബോസിലേക്ക് ; ആ കാരണം ഇതാണ്; ആകാംക്ഷ അടക്കാനാകാതെ ആരാധകർ!

Malayalam

ഡാനിയേലിനൊപ്പം തന്നെ സണ്ണി ലിയോണ്‍ വീണ്ടും ബിഗ് ബോസിലേക്ക് ; ആ കാരണം ഇതാണ്; ആകാംക്ഷ അടക്കാനാകാതെ ആരാധകർ!

ഡാനിയേലിനൊപ്പം തന്നെ സണ്ണി ലിയോണ്‍ വീണ്ടും ബിഗ് ബോസിലേക്ക് ; ആ കാരണം ഇതാണ്; ആകാംക്ഷ അടക്കാനാകാതെ ആരാധകർ!

മലയാളികൾ സണ്ണിചേച്ചി എന്ന് ആദരവോടെ വിളിക്കുന്ന ഏക ബോളിവുഡ് നായികയാണ് സണ്ണി ലിയോൺ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. ഗ്ലാമറസ് റോളുകളും ഐറ്റം ഡാന്‍സുകളും ചെയ്താണ് നടി ഹിന്ദി സിനിമാലോകത്തെ ശ്രദ്ധേ പിടിച്ചുപറ്റിയത് . 2012ല്‍ ജിസം 2 എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന സണ്ണി തുടര്‍ന്ന് ബോളിവുഡില്‍ സജീവമായി. നായികയായും സൂപ്പര്‍താര സിനിമകളില്‍ ഐറ്റം ഡാന്‍സുകളുമായി സണ്ണി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഹരമായി മാറുകയായിരുന്നു . ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി സിനിമകളിലും മികച്ച പ്രകടനമാണ് സണ്ണി കാഴ്ചവെച്ചത്.

മലയാളത്തില്‍ മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഗാനരംഗത്തിലും സണ്ണി ലിയോണ്‍ എത്തിയിരുന്നു . ബിഗ് ബോസ് ഹിന്ദി സീസണ്‍ ഫൈവില്‍ പങ്കെടുത്തതാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. സഞ്ജയ് ദത്തും സല്‍മാന്‍ ഖാനുമാണ് ബിഗ് ബോസ് സീസണ്‍ ഫൈവില്‍ അവതാരകരായത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ 49ാമത്തെ ദിവസമാണ് സണ്ണി ലിയോണ്‍ ഹൗസിൽ എത്തിയത്.

ബിഗ് ബോസ് സമയത്ത് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സണ്ണി. 2011- 12 സമയത്താണ് ബിഗ് ബോസ് സീസണ്‍ ഫൈവ് സംപ്രേക്ഷണം ചെയ്തത്. അന്ന് 91ാമത്തെ ദിവസം നടി പുറത്താവുകയും ചെയ്തു. ബിഗ് ബോസിന് പിന്നാലെ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ സണ്ണിയെ തേടിയെത്തി. ബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പര്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം നടി അഭിനയിച്ചു.

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം സണ്ണി ലിയോണ്‍ വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ബിഗ് ബോസ് ഒടിടിയുടെ ‘സണ്‍ഡേ കാ വാര്‍’ എപ്പിസോഡിലാണ് സണ്ണി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബറിനൊപ്പം ആണ് നടി ഹൗസില്‍ പ്രവേശിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവ വികാസങ്ങളുമാണ് ബിഗ് ബോസ് ഒടിടിയില്‍ നടക്കുന്നത്. ഇതിനിടെയാണ് സണ്ണിയും ഷോയിലേക്ക് എത്തുന്നതായുളള വിവരം പുറത്തുവന്നത്.

പ്രേക്ഷകര്‍ക്ക് എപ്പോഴും സര്‍പ്രൈസ് നല്‍കികൊണ്ടിരിക്കുകയാണ് ബിഗ് ബോസ് ടീം. കാഴ്ചക്കാരെ ഇംപ്രസ് ചെയ്യുന്നതില്‍ പരാജയപ്പെട്ട മല്‍സരാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കുന്നതിനായാണ് ഇരുവരും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് ഒടിടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ആദ്യം മടിച്ച ഡാനിയേല്‍ സണ്ണി ഷോയുടെ കടുത്ത ആരാധിക ആയതിനാല്‍ സമ്മതിക്കുകയായിരുന്നു. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇരുവരും ഒരുമിച്ച് ബിഗ് ബോസ് ഒടിടിയില്‍ എത്തും.

നേരത്തെ സിദ്ധാര്‍ത്ഥ് ശുക്ലയും ഷെഹനാസ് ഗില്ലും ഒരുമിച്ച് ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു. “സ്‌റ്റേ കണക്ടഡ്” എന്നാണ് ഇത്തവണ ബിഗ് ബോസ് ഷോയുടെ തീം. സണ്‍ഡേ കാ വാര്‍ എപ്പിസോഡിലാണ് അവതാരകനായ കരണ്‍ ജോഹര്‍ എത്താറുളളത്. ഷോയിലെ മല്‍സരാര്‍ത്ഥികളുടെ പ്രകടനത്തെ വിലയിരുത്തി ഞായറാഴ്ചകളിലെ എപ്പിസോഡുകളില്‍ കരണ്‍ സംസാരിക്കും. പ്രതീക് സെഹജ്പാലും നേഹ ഭാസിനും ഒഴികെ ഇത്തവണ നോമിനേഷില്‍ മിക്ക മല്‍സരാര്‍ത്ഥികളും ഇടംപിടിച്ചിട്ടുണ്ട്.

രാകേഷ് ഭാപട്, ഷമിത ഷെട്ടി, അക്ഷര സിംഗ്, മിലിന്ദ് ഗാബ, നിഷാന്ത് ഭട്ട്, ദിവ്യ അഗര്‍വാള്‍, മുസ്‌കാന്‍ ജട്ടാന തുടങ്ങിയവരാണ് എവിക്ഷന്‍ ലിസ്റ്റിലുളള മല്‍സരാര്‍ത്ഥികള്‍. അതേസമയം ആറ് ആഴ്ചകള്‍ മാത്രമുളള ബിഗ് ബോസ് ഒടിടി വൂട്ട് ആപ്പിലാണ് സ്ട്രീം ചെയ്യുന്നത്. ബിഗ് ബോസ് ഒടിടിക്ക് ശേഷമാണ് സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ബിഗ് ബോസ് പതിനഞ്ചാം സീസണ്‍ കളേഴ്‌സ് ചാനലില്‍ തുടങ്ങുക.

about sunny leone

Continue Reading
You may also like...

More in Malayalam

Trending

Recent

To Top