Malayalam
റേറ്റിങിൽ മുന്നിൽ ‘അവിഹിതവിളക്ക്’ തന്നെ ; ശിവാജ്ഞലി എന്തുകൊണ്ടില്ലെന്ന് ചോദിച്ച് ആരാധകർ; സംഭവം ഇങ്ങനെ….!
റേറ്റിങിൽ മുന്നിൽ ‘അവിഹിതവിളക്ക്’ തന്നെ ; ശിവാജ്ഞലി എന്തുകൊണ്ടില്ലെന്ന് ചോദിച്ച് ആരാധകർ; സംഭവം ഇങ്ങനെ….!
റേറ്റിങ്ങിൽ വളരെക്കാലമായി മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക് . അവിഹിത സീരിയല്‍ എന്ന വിളിപ്പേര് ഉണ്ടെങ്കിലും മലയാളത്തിലെ ഏറ്റവും ഹിറ്റായി ഓടുന്ന സീരിയലാണ് ഇത്. സിദ്ധാര്‍ഥ്-സുമിത്ര ദമ്പതിമാരെ ചുറ്റിപറ്റിയുള്ള കഥയാണെങ്കിലും ഇപ്പോള്‍ പുതിയ ചില കഥാപാത്രങ്ങള്‍ കൂടി വന്നതോടെ സീരിയലിന് വലിയ മാറ്റമാണ് സംഭവിച്ചത്. നല്ലൊരു വീട്ടമ്മയായിരുന്ന സുമിത്രയെ ഒഴിവാക്കി വേദികയുടെ പിന്നാലെ പോയ സിദ്ധാര്‍ഥ് ജീവിതം പഠിച്ചു തുടങ്ങിയെന്നാണ് പ്രേക്ഷകർ പറയുന്നത്.
പിതാവിന്റെ വഴിയെ മകന് അനിരുദ്ധും മറ്റൊരു ബന്ധത്തിലേക്ക് പോവുന്നതാണ് ഇപ്പോൾ കാണിക്കുന്നത്. ഡോക്ടര്‍ ദമ്പതിമാരായ അനിരുദ്ധും ഭാര്യ അനന്യയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലേക്ക് സീനിയര്‍ ഡോക്ടറായ ഇന്ദ്രജ കടന്ന് വന്നതോടെ അതൊരു ദുരന്തമായി മാറുമെന്നുള്ള മുന്നറിയിപ്പാണ് പ്രേക്ഷകര്‍ നൽകുന്നത്.
മെഡിക്കല്‍ ക്യാംപിന് പോകാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചെങ്കിലും ഡോക്ടര്‍ ഇന്ദ്രജയുടെ ഇടപെടലിലൂടെ അനിരുദ്ധിലേക്ക് അത് മാറി. അങ്ങനെ അനിരുദ്ധും ഇന്ദ്രജയും ക്യാംപിന് പോവുകയാണ്. ട്രെയിനില്‍ പോവാമെങ്കിലും ഇന്ദ്രജയുടെ നിര്‍ദ്ദേശപ്രകാരം യാത്ര കാറിലാക്കുന്നു. യാത്ര തുടങ്ങിയ ഉടനെ അനിരുദ്ധിനെ അനന്യ വിളിക്കുന്നുണ്ട്. ഡ്രൈവ് ചെയ്താണ് പോവുന്നതെന്നും താന്‍ ഒറ്റയ്ക്കാണെന്നും അനിരുദ്ധ് കള്ളം പറഞ്ഞെങ്കിലും കറക്ട് അനന്യയുടെ മുന്നില്‍ തന്നെ വന്ന് പെടുകയായിരുന്നു.
കരിക്ക് കുടിക്കാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അനന്യ ഭര്‍ത്താവിനെ സീനിയര്‍ ഡോക്ടര്‍ക്കൊപ്പം കാണുന്നത്. തന്നോട് നുണ പറഞ്ഞതെന്തിനാണെന്ന് ചിന്തിച്ച് ആശങ്കപ്പെട്ടെങ്കിലും അനന്യയുടെ ഭാഗത്ത് നിന്ന് മറ്റ് പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ അനന്യയെ ഉപദേശിച്ച് ആരാധകർ എത്തിയിരിക്കുകയാണ്.
അനന്യ ഇങ്ങനെ പാവം പോലെ ആകരുത്. സുമിത്രയുടെ അവസ്ഥ വരാതിരിക്കാന്‍ പ്രതികരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത് . ഈ സീരിയലിന്റെ തുടക്കത്തില്‍ കണ്ട ഒരു അനന്യ ഉണ്ടായിരുന്നു. എന്തിനും പ്രതികരിക്കുന്ന ഒരു അനന്യ . ആ അനന്യയെ ഞങ്ങള്‍ക്ക് തിരിച്ച് തരണം. ഇന്ദ്രജയുടെ കരണം നോക്കി പൊട്ടിക്കാന്‍ അനന്യയ്ക്ക് ഒരു അവസരം നല്‍കൂ… എന്നാണ് ചിലര്‍ക്ക് പറയാനുള്ളത്.
ഭര്‍ത്താവിന് അവിഹിതമുണ്ടെന്ന് അറിഞ്ഞാല്‍ ഭാര്യ എങ്ങനെ അത് തടയുമെന്നാണ് ഇനി അനന്യയിലൂടെ കാണിച്ചു കൊടുക്കേണ്ടത്. വെറുതേ വഴക്ക് ഉണ്ടാക്കി പുറകേ നടക്കാതെ സമാധാനമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യാനായിരിക്കും അനന്യയുടെ നീക്കം. വഴക്കിട്ടാലും ആ ബന്ധമാണ് തകരുക. അതറിയാവുന്നതിനാൽ അനന്യ ബുദ്ധിപരമായിട്ട് നീങ്ങുകയാണ് എന്നാണ് ഭൂരിഭാഗം പേരുടെയും പ്രതീക്ഷ. അച്ഛന്റെ വഴിയേ നടക്കാന്‍ ശ്രമിക്കുന്ന മകനാണ് അനിരുദ്ധ്. അച്ഛന് വൈകി ആണേലും കാര്യങ്ങള്‍ മനസിലായി. ഇനി മകന് എന്നാണോ വിവരം വെക്കുക എന്ന് ചോദിക്കുന്ന പ്രേക്ഷകരും ഉണ്ട്.
ഇനി ഒരു അവിഹിതം കൂടി ഇതില്‍ ഉണ്ടായാല്‍ ഹേറ്റേഴ്സ് ഇതിനെ അവിഹിത വിളക്ക് എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല. സിദ്ധാര്‍ഥ്-വേദിക ബന്ധത്തിലൂടെ അങ്ങനൊരു പേര് വന്ന് കഴിഞ്ഞു. ഇനിയൊന്ന് കൂടി കാണാൻ താല്പര്യമില്ല . ഇന്ദ്രജ അനിരുദ്ധിനോട് കൂടുതല്‍ അടുപ്പം കാണിക്കുമ്പോള്‍ അനിരുദ്ധ് തന്നെ അതിനെ എതിര്‍ക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
അനന്യയോടുള്ള സ്നേഹം തനിക്ക് മാറില്ലെന്നും അത് ആത്മാർത്ഥമാണെന്നും അനിരുദ്ധ് തെളിയിക്കണമെന്നും അതിലൂടെ അച്ഛനെ പോലെയല്ല മകനെന്ന് വ്യക്തമാവുമെന്നുമൊക്കെയുള്ള ഉപദേശങ്ങളാണ് ആരാധകര്‍ കൊടുക്കുന്നത്. എന്നാൽ, ശിവാജ്ഞലി പ്രണയവും വിരഹവും സാന്ത്വനം സീരിയലിൽ ഹൈലൈറ്റ് ആകുമ്പോൾ റേറ്റിങ്ങിൽ വീണ്ടും കുടുംബവിളക്ക് എങ്ങനെ വന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്.
about kudumbavilakk
