Malayalam
‘ഒരുപാട് സത്യസന്ധത ആവശ്യമില്ല; കാരണം..; കിഷോർ സത്യ കുറിച്ച ആ വാക്കുകൾ എന്തിനെന്ന് തിരക്കി ആരാധകരും സഹപ്രവർത്തകരും ; പോസ്റ്റിന് പിന്നിലെ രഹസ്യം ഇതോ?
‘ഒരുപാട് സത്യസന്ധത ആവശ്യമില്ല; കാരണം..; കിഷോർ സത്യ കുറിച്ച ആ വാക്കുകൾ എന്തിനെന്ന് തിരക്കി ആരാധകരും സഹപ്രവർത്തകരും ; പോസ്റ്റിന് പിന്നിലെ രഹസ്യം ഇതോ?
മിനിസ്ക്രീനിലൂടെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും, അവതരണം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്ത നായകനാണ് കിഷോർ സത്യ . കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനെ ഇനിയും പ്രേക്ഷകർ മറക്കാനിടയില്ല. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയും കഥാപാത്രവുമാണ് അത്. ഈ പരമ്പരയിൽ നിന്നും പൊടുന്നിനെ അപ്രത്യക്ഷനായ കിഷോർ ഇഷ എന്ന സിനിമയിലൂടെയാണ് പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത് . അതിനുശേഷം സ്വന്തം സുജാതയിൽ പ്രകാശനായും വമ്പൻ തിരിച്ചുവരവ് അദ്ദേഹം നടത്തുകയുണ്ടായി.
“സ്വന്തം സുജാത”, മെഗാ സീരിയലിന്റെ പതിവ് കേട്ടുകാഴ്ചകൾ ഒഴിവാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇതുവരെ നിങ്ങൾ എന്നിലൂടെ കാണാത്ത കഥാപാത്രവും, രൂപവും ശരീരഭാഷയും, അങ്ങനെ ചില കുഞ്ഞു ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ട് കേട്ടോ…അൻസാർ ഖാൻ ആണ് സംവിധാനം. എഴുത്ത് സംഗീത മോഹനും”, തന്റെ തിരിച്ചുവരവിനെ കുറിച്ച് കിഷോർ പറഞ്ഞത് ഇങ്ങനെയായിരുന്നു.
“അവർ സാധാരണക്കാരാണ്. നമ്മൾ ഓരോരുത്തരെയും പോലെ ഈ കാലത്ത് ജീവിക്കാൻ പാടുപെടുന്ന ദമ്പതികൾ. അതുകൊണ്ട് തന്നെ നിങ്ങൾ ഓരോരുത്തരിലും പ്രകാശനുമുണ്ട് സുജാതയുമുണ്ട്. ഇത് നിങ്ങളുടെയും എന്റെയും കഥയാണ് എന്നും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.ജീവിത സാഹചര്യങ്ങളാൽ ശരീരവും മനസും ക്ഷീണിച്ച് താടിയും മുടിയും വെട്ടാതെ കൈലിയും കയ്യില്ലാത്ത ബനിയനും ധരിച്ചു നടക്കുന്ന പ്രകാശനെയും തലയിൽ പ്ലാസ്റ്റിക് പൂവും ചോരചുവപ്പൻ ലിപ്സ്റ്റിക്കും പട്ട് സാരിയും ചുറ്റാതെ കോട്ടൺ സാരിയും നൈറ്റിയും ഇട്ട് നടക്കുന്ന സുജാതയെയും അതിവേഗമാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കിഷോർ സത്യ. പ്രേക്ഷകരുമായി സംവദിക്കുന്നതിലും സമയം കണ്ടെത്തുന്ന കിഷോർ സത്യ കഴിഞ്ഞദിവസം പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തത്. “ഈ ഒരുപാട് സത്യസന്ധത ആവശ്യമില്ല, കാരണം വളവില്ലാത്ത മരങ്ങളാണ് എപ്പോഴും മുറിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നത്”, എന്ന ഒരു പോസ്റ്റിലൂടെയാണ് പുതിയ ചിത്രം കിഷോർ പങ്കുവച്ചത്.
‘കിഷോർ ചേട്ടാ എനിക്കങ്ങനെ തോന്നി ചേട്ടാ ഇത് സീരിയലിലെ ഭാഗമാണ് ചേട്ടാ’ എന്ന ഒരു ആരാധകന്റെ കമന്റിനും ഒരു ഇമോജിയും കിഷോർ നൽകുകയുണ്ടായി. എന്താണ് ഈ പോസ്റ്റിന്റെ അർഥം എന്നുള്ള ചോദ്യങ്ങളുമായി സീരിയൽ പ്രേമികൾ എത്തിയിട്ടുണ്ട്.
about kishor sathya
