Connect with us

അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെ; പക്ഷെ പിണക്കത്തിന് ശേഷമുള്ള കഥ ഇതുവരെ കണ്ടതാവില്ല ; സാന്ത്വനത്തിൽ ഇനി സംഭവിക്കുന്നത്….!

Malayalam

അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെ; പക്ഷെ പിണക്കത്തിന് ശേഷമുള്ള കഥ ഇതുവരെ കണ്ടതാവില്ല ; സാന്ത്വനത്തിൽ ഇനി സംഭവിക്കുന്നത്….!

അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെ; പക്ഷെ പിണക്കത്തിന് ശേഷമുള്ള കഥ ഇതുവരെ കണ്ടതാവില്ല ; സാന്ത്വനത്തിൽ ഇനി സംഭവിക്കുന്നത്….!

മറ്റൊരു പി[പരമ്പരയിലും കാണാൻ സാധ്യതയില്ലാത്ത ട്വിസ്റ്റുകളാണ് സാന്ത്വനം കുടുംബത്തില്‍ നടക്കുന്നത്. എന്നാൽ, യഥാർത്ഥ ജീവിതവുമായി വളരെയധികം സാമ്യപ്പെടുത്താവുന്ന പരമ്പരയിൽ ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞ് നില്‍ക്കുന്ന സ്ഥിതിയായി മാറിയിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള സ്‌നേഹ വാത്സല്യങ്ങളൊക്കെ കൂടി വരുന്നതിനിടിയിലാണ് ഇരുവരും ഒരു തെറ്റുദ്ധാരണയിൽ പിണങ്ങിയിരിക്കുന്നത്. ശിവനെ കുറിച്ച് അഞ്ജലി പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടതോടെയാണ് ശിവന്‍ തെറ്റുദ്ധരിക്കപ്പെടുന്നത് .

ഇതോടെ അഞ്ജലിയെ അവളുടെ വഴിക്ക് വിട്ടേക്കാം എന്ന തീരുമാനം ശിവൻ സ്വീകരിക്കുകയാണ്. രാത്രിയില്‍ വീട്ടില്‍ വരാതെ അഞ്ജലിയോട് ഒന്നും മിണ്ടാതെ പിണങ്ങി മാറി നടക്കുകയാണ്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയേക്കാം എന്ന നിലപാടില്‍ അഞ്ജുവും പോയിക്കൊള്ളു എന്ന് പറഞ്ഞ് ശിവനും നില്‍ക്കുന്നതോടെ ആരാധകരാണ് ഏറെ വേദനയിലേക്ക് എത്തിയിരിക്കുന്നത്.

അതേസമയം, മറ്റൊരു വശത്ത് അപ്പുവിന്റെ സന്തോഷമാണ് കാണിക്കുന്നത്. നേരത്തെ മുതല്‍ ഒരു ജോലി വേണം എന്ന ആഗ്രഹവുമായി നടന്ന അപ്പുവിന് ബാലന്‍ തന്നെ ബാങ്കില്‍ ഒരു ജോലി നേടി കൊടുത്തിരിക്കുകയാണ്. പുതിയ ബാഗും കുടയുമൊക്കെയായി സ്‌കൂളില്‍ പോവുന്ന ലാഘവത്തോടെയാണ് അപ്പു ജോലിയ്ക്കായി പുറപ്പെടുന്നത്. ഹരിയും അപ്പുവും തമ്മിലുള്ള രംഗങ്ങള്‍ മനോഹരമായി വരുന്നുണ്ടെങ്കിലും ശിവന്റെയും അഞ്ജലിയുടെയും പിണക്കം ആരാധകർക്ക് ഒരു വിധത്തിലും ഉൾക്കൊള്ളാൻ കഴിയുന്നില്ല. അപ്പുവിന്റെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റമൊന്നും ആരാധകരെ ചിരിപ്പിക്കുന്നില്ല, അപ്പുക്കിളിയെ ഇഷ്ടമാണ് എന്നാൽ ശിവാജ്ഞലി ഇങ്ങനെ രണ്ട് ദ്രുവങ്ങളിൽ നിൽക്കുമ്പോൾ സന്തോഷിക്കാൻ തോന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

ഒര് ഭാഗത്തു അപ്പുവിന് ജോലി കിട്ടിയ സന്തോഷമാണെങ്കില്‍ മറുഭാഗത്ത് ‘ശിവാഞ്ജലിയുടെ’ പിണക്കവും,അകല്‍ച്ചയും. ചിരിക്കുമ്പോള്‍ കൂടെ ചിരിപ്പിക്കുകയും കരയുമ്പോള്‍ കൂടെ കരയിപ്പിക്കുകയും ചെയ്യുന്ന ജോഡി ശിവാഞ്ജലി മാത്രമാണ്. ശിവന്റെയും, അഞ്ജലിയുടെയും പിണക്കം ഇങ്ങനെ നീട്ടി കൊണ്ടു പോകാതെ, ആരെങ്കിലും ഇടപെട്ട് രണ്ടുപേരുടെയും തെറ്റിദ്ധാരണ മാറ്റണമെന്ന് ആഗ്രഹിക്കുന്നു. ശിവന്റെ പ്രശ്‌നം സേതുവേട്ടനോടും ഹരിയോടും പറഞ്ഞ സ്ഥിതിയ്ക്ക് അവര്‍ ആരെങ്കിലും ദേവിയേച്ചിയോടോ ബാലേട്ടനോടോ പറയും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്യങ്ങള്‍ ദേവിയേച്ചിയോ അപ്പുവോ അറിഞ്ഞാലും മതി. രണ്ടു പേരുടെയും തെറ്റിദ്ധാരണയും അകല്‍ച്ചയും പെട്ടന്ന് തന്നെ മാറും. സമാധാനം കിട്ടില്ലെന്ന് അറിഞ്ഞിട്ടും ശിവന്റെ പിണക്കം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് സ്വന്തം വീട്ടിലേക്ക് പോവാമെന്ന് അഞ്ജലി തീരുമാനിക്കുന്നത്. ഇരുവരുടെയും മനസ് ഒരുപോലെ പൊള്ളുന്നുണ്ടെന്ന് പുറമെ നിന്ന് കാണുന്ന പ്രേക്ഷകർക്കേ മനസിലാകുന്നുള്ളു. അവർ പരസ്പരം വിചാരിക്കുന്നത് എന്തുമാത്രം വെറുപ്പുള്ളവരായിട്ടാണ്. ശിവേട്ടന്‍ ഉള്ളു തുറന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോള്‍ അവര്‍ക്കിടയില്‍ ഉള്ളു.

ഒരു പക്ഷേ അഞ്ജലി തന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ ശിവന്റെ ഉള്ളിലെ ഭ്രാന്തമായിട്ടുള്ള പ്രണയം പുറത്ത് വന്നേക്കാം. പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത പ്രണയനിമിഷങ്ങള്‍ക്ക് വേണ്ടിയാകും ഇത്രയേറെ വേദനിപ്പിക്കുന്ന ഒരു വിധി എഴുത്തുകാരൻ ഈ കഥാപാത്രങ്ങളോട് ചെയ്യുന്നത്. എന്തായാലും ശിവാഞ്ജലിയുടെ സ്‌നേഹവും, സന്തോഷവും തിരികെ വരുന്നത് കാത്തിരിക്കുകയാണ് ഭൂരിഭാഗം ആരാധകരും. ഇവരുടെ തിളക്കമില്ലാത്ത മുഖവും,സങ്കടവും കാണാന്‍ തീരെ രസമില്ലെന്നും ശിവാഞ്ജലിയുടെ പിണക്കം എപ്പിസോഡ് ആയത് കൊണ്ട് ഇപ്പോള്‍ കാണാനേ തോന്നുന്നില്ല എന്നതാണ് സത്യമെന്നും ആരാധകര്‍ പറയുന്നു. ഇനിയും ഇങ്ങനെ നീട്ടി കൊണ്ടു പോയി സീരില്‍ കാണുന്നവരെ വെറുപ്പിക്കല്ലേ എന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ പറയുന്നത്.

സാന്ത്വനം കുടുംബത്തിൽ മൂന്ന് ജോഡികൾ നിറഞ്ഞു നിൽക്കുമ്പോഴും ശിവാജ്ഞലിയെ ഏറ്റെടുത്തപോലെ മറ്റൊരു ജോഡികളെയും ആരും ഏറ്റെടുത്തിട്ടില്ല. വേദനയുടെ അളവ് കൂടിയ സ്ഥിതിയ്ക്ക് ഇനിവരുന്ന എപ്പിസോഡിൽ ശിവാജ്ഞലി ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന അവരുടെ തീവ്ര പ്രണയം അതി ഗംഭീരമാകാനുള്ള സാധ്യതയാണ് കാണുന്നതെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

about shivanjali

More in Malayalam

Trending

Recent

To Top