Malayalam
ആദ്യം ആ വെമ്പാല വേണ്ടന്നായിരുന്നു, ഇപ്പോൾ ആര്യ ചേച്ചി മതിയെന്ന് പറയുന്നു; ഇതാണ് ആര്യയുടെ വിജയം ; സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ആര്യ തിരിച്ചുവരണമെന്ന് ആരാധകര്‍!
ആദ്യം ആ വെമ്പാല വേണ്ടന്നായിരുന്നു, ഇപ്പോൾ ആര്യ ചേച്ചി മതിയെന്ന് പറയുന്നു; ഇതാണ് ആര്യയുടെ വിജയം ; സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ആര്യ തിരിച്ചുവരണമെന്ന് ആരാധകര്‍!
ബഡായി ബംഗ്ലാവ് ഷോയിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് ആര്യ. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ ആര്യ മിൻകിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത് .ബഡായി ബംഗ്ലാവിന് ശേഷവും മിനിസ്ക്രീന്‍ രംഗത്ത് സജീവമാണ് ആര്യ. അവതരികയ്ക്കൊപ്പം അഭിനേത്രി എന്ന നിലയിലും ആര്യയെ ഏവർക്കും ഇഷ്ടമാണ്. ബിഗ് ബോസ് രണ്ടാം സീസണില്‍ എത്തിയ ശേഷമാണ് ആര്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് സമയത്ത് കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ആര്യ മനസുതുറന്നിരുന്നു.
ആര്യക്കൊപ്പം മകള്‍ റോയയും സോഷ്യല്‍ മീഡിയയിലെ താരമാണ്. മകള്‍ക്കൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ആക്ടീവാകാറുണ്ട് നടി. ആര്യയുടെതായി വരാറുളള പോസ്റ്റുകളെല്ലാം പെട്ടന്നുതന്നെ വൈറലാകാറുണ്ട്. നടി അവതരിപ്പിച്ച ശ്രദ്ധേയ ഷോകളില്‍ ഒന്നാണ് സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും. 2019ല്‍ തുടങ്ങിയ സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ അവതാരകയായി തുടക്കം മുതല്‍ എത്തിയത് ആര്യയാണ്. ഒരു മ്യൂസിക്ക് ഗെയിം ഷോ ആയി എത്തിയ പരിപാടി വൻ വിജയമാക്കിയതിൽ ആര്യയ്ക്കും പങ്കുണ്ടായിരുന്നു . മിനിസ്ക്രീന്‍ താരങ്ങളും ഗായകരുമെല്ലാം പരിപാടിയില്‍ ഭാഗമായി എത്തിയിരുന്നു.
ബിഗ് ബോസ് സമയത്ത് ചെറിയ ഇടവേള എടുത്തെങ്കിലും പിന്നീട് ഷോയുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിൽ ആര്യ സജീവമായിരുന്നു . ആര്യക്കൊപ്പം സഹഅവതാരകനായി ധര്‍മ്മജനും ഒപ്പമുണ്ടായിരുന്നു. അതേസമയം അടുത്തിടെയാണ് സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ പുതിയ സീസണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇത്തവണ ആര്യയ്ക്ക് പകരം ബിഗ് ബോസ് താരം അനൂപ് കൃഷ്ണനും വാനമ്പാടി താരം സുചിത്ര നായരുമാണ് അവതാരകരായി എത്തുന്നത്. സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ പുതിയ സീസണിന്റെ പ്രൊമോ വീഡിയോയും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആഗസ്റ്റ് 27ന് രാത്രി ഒമ്പത് മണി മുതലായിരുന്നു പരിപാടിയുടെ പുതിയ സീസണ് തുടങ്ങിയത് . അതേസമയം സ്റ്റാര്‍ട്ട് മ്യൂസിക്ക് പുതിയ സീസണ് തുടങ്ങിയതിന് പിന്നാലെ ആര്യ തന്നെ വീണ്ടും അവതാരകയായി എത്തണമെന്ന് പറയുകയാണ് ആരാധകര്‍. ‘സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ അനൂപും സുചിത്രയും വേണ്ട, പ്ലീസ് കംബാക്ക് ആര്യ’ എന്നാണ് ഒരു ആരാധിക ആര്യയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. ‘സ്റ്റാര്‍ട്ട് മ്യസിക്ക് സീസണ് തുടങ്ങിയപ്പോള്‍ ആ വെമ്പാല വേണ്ട എന്ന് പറഞ്ഞതില്‍ നിന്നും സീസണ് 3 പ്രൊമോ വന്നപ്പോള്‍ ആര്യ ചേച്ചി മതി എന്ന് പറയിപ്പിച്ചതില്‍ ആണ് ചേച്ചിയുടെ വിജയം’ എന്ന് മറ്റൊരാളും കുറിച്ചു. ‘സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസണ് 3യില്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യും. പ്രൊമോ കണ്ടപ്പോള്‍ വിഷമം ആയി’ എന്ന് മറ്റൊരാളും കുറിച്ചു. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ആര്യ ചേച്ചി തിരിച്ചുവരണം എന്നാണ് നടിയുടെ പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അതേസമയം ഷോയില്‍ ഇത്തവണ എന്താണ് വരാത്തത് എന്നതിനെ കുറിച്ചൊന്നും ആര്യ പ്രതികരിച്ചിട്ടില്ല.
about arya
