എന്റെ നിബന്ധനകള്‍ പ്രതിസന്ധി സൃഷ്ടിച്ചു സിനിമയിലെ തിളക്കത്തിന് പിന്നിലെ കാരണം
കലര്‍പ്പില്ലാത്ത അഭിനയ മികവ് കൊണ്ട് ജനമനസ്സില്‍ ഇടം നേടിയ താരമാണ് ഉര്‍വശി. ഭാഷ ഒരു പ്രശ്നേമേ അല്ലാതെ ഉര്‍വശി കൈകാര്യം ചെയ്ത വേഷങ്ങള്‍ എല്ലാം തന്നെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഏത് കഥാപാത്രത്തത്തെയും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ഉര്‍വശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കഥാപാത്രമാണെങ്കിലും അത് ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്ക്കുന്നുണ്ടെങ്കില് അത് ആ അഭിനയത്രിയുടെ കഴിവ് തന്നെയാണെന്ന് നിസ്സംശയം പറയാം.
സൂര്യയുടെ സുരറൈ പോട്ര് എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ആയതോടെ ചലച്ചിത്ര ലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ഉര്‍വശിയുടെ അഭിനയ മികവ്. ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം സൂര്യയുടെയും അപര്‍ണ്ണയുടെയും കരിയറിയില്‍ മാത്രമല്ല, ഉര്‍വശിയുടെ കരയിറിലെയും ബ്രേക്ക് തന്നെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഉര്‍വശിയുടെ അഭിനയമെന്നാണ് ആരാധകരുടെ അഭിപ്രായം.
ഹാസ്യവേഷങ്ങളും സ്വഭാവിക വേഷങ്ങളും ഒരു പോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് ഉര്‍വശി. താന്‍ സിനിമയില്‍ തിളങ്ങിയതിന് പിന്നില്‍ പലകാരണങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. കമല്ഹാസന് എന്ന നടന് തന്റെ കരിയറില്‍ വലിയ പ്രചോദനമേകിയെന്നാണ് ഉര്‍വശി പറയുന്നത്.
തമിഴില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയം, താന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ വലിയ പ്രശ്നമായിരുന്നുവെന്നും തമിഴ് സിനിമയില്‍ അത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും താരം പറയുന്നു. ഗ്ലാമര്‍ വേഷങ്ങളിലോ, ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളിലോ അഭിനയിക്കില്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞിരുന്നത്. മലയാള സിനിമയില്‍ ഇത് വലിയ വിഷയമായിരുന്നില്ല എന്നാല്‍ തമിഴില്‍ അത് വിഷയമായിരുന്നു.
തമിഴില്‍ അല്പം ഗ്ലാമറസായി അഭിനയിക്കേണ്ട കഥാപാത്രങ്ങളില്‍ ഇത്തരം സീനുകള്‍ ഒഴിവാക്കിയിട്ട് എങ്ങനെ ഒരു നായികാ കഥാപാത്രം ചെയ്യുമെന്ന ചോദ്യം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു വരാന്‍ തുടങ്ങി. പിന്നീട് മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലൂടെ കമല്‍ സാര്‍ ഒരു ട്രെന്‍ഡ് തുടങ്ങി.
നല്ല ഹ്യൂമര്‍ ചെയ്യേണ്ട നിഷ്കളങ്കമായ കഥാപാത്രങ്ങളായിരുന്നു അതിലെ രണ്ടു കഥാപാത്രങ്ങളും. നീ നന്നായി അഭിനയിക്കുന്ന നടിയാണ്. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക, ഹ്യൂമര്‍ ചെയ്യുന്നതിന് നടിമാര്‍ പ്രത്യേകിച്ച് നായിക നടിമാര്‍ കുറവാണ്’ എന്നും അദ്ദേഹം പറഞ്ഞു തന്നുവെന്ന് ഉര്‍വശി ഓര്‍ക്കുന്നു. അത് പിന്നീട് തന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയെന്നും ഉര്‍വശി പറഞ്ഞു.
