Connect with us

അമ്പമ്പോ ഋഷിയുടെ ആ നോട്ടവും ചിരിയും ; ഋഷ്യ സീൻ വീണ്ടുമെത്തുമ്പോൾ കലിതുള്ളി മിത്ര ; റാണിയമ്മയുടെ പുതിയ കുതന്ത്രവും ചുരുട്ടിക്കൂട്ടി എറിഞ്ഞ് ഋഷി !

Malayalam

അമ്പമ്പോ ഋഷിയുടെ ആ നോട്ടവും ചിരിയും ; ഋഷ്യ സീൻ വീണ്ടുമെത്തുമ്പോൾ കലിതുള്ളി മിത്ര ; റാണിയമ്മയുടെ പുതിയ കുതന്ത്രവും ചുരുട്ടിക്കൂട്ടി എറിഞ്ഞ് ഋഷി !

അമ്പമ്പോ ഋഷിയുടെ ആ നോട്ടവും ചിരിയും ; ഋഷ്യ സീൻ വീണ്ടുമെത്തുമ്പോൾ കലിതുള്ളി മിത്ര ; റാണിയമ്മയുടെ പുതിയ കുതന്ത്രവും ചുരുട്ടിക്കൂട്ടി എറിഞ്ഞ് ഋഷി !

കൂടെവിടെയിൽ ഒരു രക്ഷയുമില്ലാത്ത അടിപൊളി സംഭവനകളാണ് ഒരുങ്ങുന്നത്. ഹോസ്റ്റൽ പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലങ്കിലും സൂര്യയുടെ ഭാഗം ക്ലിയർ ആയിരിക്കുകയാണ്. ഋഷി പ്രതികളെയെല്ലാം സൂര്യയുടെ മുന്നിൽ ഇട്ടുകൊടുത്തു. എന്നാൽ, പുത്തൻ പ്രൊമോ വീഡിയോ വീണ്ടും അതിശയിപ്പിച്ചിരിക്കുകയാണ്. സൂര്യ ഋഷിയ്ക്ക് മുന്നിൽ അവളുടെ കൂട്ടുകാരിയ്ക്ക് വേണ്ടിയിട്ട് ഒരു പരാതിയുമായി എത്തുകയാണ്. മാർക്ക് കുറഞ്ഞുപോയത് ചോദിക്കാനാണ് സൂര്യ കൊട്ടുകാരിയ്‌ക്കൊപ്പം ഋഷിയുടെ അരികിൽ എത്തുന്നത്. ഋഷിയ്‌ക്കൊപ്പം മിത്രയും ഇതെല്ലം കേട്ടുകൊണ്ട് ഇരിക്കുകയാണ്.

ഋഷിയുടെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റായിരുന്നു ആ സംഭവം. പരീക്ഷാ പേപ്പർ പരിശോധിച്ച ശേഷം ഋഷി ആ തെറ്റ് സമ്മതിക്കുന്നുണ്ട്. ഇതെല്ലം നോക്കിയിരിക്കുകയാണ് മിത്ര. അവൾക്ക് ഋഷിയോട് സൂര്യ കാണിക്കുന്ന അമിത സ്വാതന്ത്ര്യം തീരെ ഇഷ്ടപ്പെടുന്നില്ല.

ആ സമയം സൂര്യ മറ്റൊരു വിവരം കൂടി പറയുകയാണ്. പല കാര്യങ്ങളും അന്നാ ക്‌ളാസിൽ സംഭവിച്ചിരുന്നു. പല കുട്ടികളുടെയും മാർക്കുകൾ സാർ തെറ്റായിട്ടാണ് അന്ന് ഇട്ടത്. ഇത് നീതികേടല്ലേ എന്ന് ഋഷിയോട് സൂര്യ ചോദിക്കുകയാണ്.

ഉടൻ തന്നെ മിത്ര ചാടിയെഴുന്നേറ്റ്, സ്റ്റോപ്പ് ഇറ്റ് , ഹൗ ഡയർ യു കുറച്ചു സ്വാതന്ത്ര്യം തന്നെന്നുകരുതി ഒരു അധ്യാപകനോട് ഇങ്ങനെയാണോ സൂര്യ സംസാരിക്കുന്നത്? ഇത് വല്ലാത്ത മോശമായിപ്പോയി. ഇത് കേട്ടപ്പോൾ ഋഷിയ്ക്കും വല്ലാതെയായിപ്പോയി. സൂര്യയുടെ പ്രവർത്തിയിലല്ല, പകരം മിത്രയുടെ പ്രവർത്തിയാണ് ഋഷിയെ ചൊടിപ്പിച്ചത്.

എന്താ മിത്ര നീ ഈ ചെയ്യുന്നത്, സൂര്യ അവളുടെ അഭിപ്രായം പറഞ്ഞതാണ്. എന്റെ ഭാഗത്തുതന്നെയാണ് തെറ്റ്. മിത്ര തൽക്കാലം ഈ കാര്യങ്ങളിലൊന്നും ഇടപെടേണ്ട എന്ന് പറഞ്ഞ് സൂര്യയുടെ മുന്നിൽ വച്ച് മിത്രയെ അപമാനിക്കുകയാണ് ഋഷി. ഇതൊക്കെ സംസാരിക്കുന്നതിനൊപ്പം ഋഷി സൂര്യയുടെ തന്റേടവും സംസാരവുമൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഋഷിയുടെ നോട്ടത്തിലും ചിരിയിലുമെല്ലാം ഋഷിയ്ക്ക് സൂര്യയോടുള്ള പ്രണയവും വ്യക്തമാകുന്നുണ്ട്.

ഇതേസമയം റാണിയമ്മ ഋഷിയോയോട് പുതിയ തീരുമാനം അറിയിക്കുകയാണ്. നോട്ടീസ് ബോർഡിൽ സൂര്യയുടെ പേരും ഫോട്ടോയും വെക്കണമെന്നും സൂര്യ എല്ലാവരുടെയും മുന്നിൽ മാപ്പ് പറഞ്ഞെന്ന കാര്യം വെച്ചിട്ടായിരിക്കണം ആ നോട്ടീസ് പഠിപ്പിക്കേണ്ടത് എന്നാണ് ഋഷിയോട് റാണിയമ്മ പറയുന്നത്. എന്നാൽ, ഋഷി പ്രതീക്ഷിച്ച പോലെ തന്നെ റാണിയമ്മയെ ശക്തമായി തന്നെ എതിർക്കുകയാണ്.

റാണിയമ്മ എന്തൊക്കെയാണ് ഈ പറയുന്നത്. നോട്ടീസ് ബോർഡിലൊക്കെ സൂര്യ എന്ന പെൺകുട്ടിയുടെ പേരുവന്നാൽ മറ്റുകുട്ടികൾ ആ കുട്ടിയെ കുറിച്ച് എന്ത് ചിന്തിക്കും. അവളുടെ കരീയർ അവളുടെ ഭാവി അതിക്കെ നമ്മൾ ചിന്തിക്കേണ്ടതാണ് എന്ന് കൂടി ഋഷി റാണിയമ്മയെ ഓർമ്മിപ്പിക്കുകയാണ്.

ഇതേസമയം, ലക്ഷ്മിയ്ക്കും ഇതേ ആശങ്കയുണ്ട്. നോട്ടീസ് ബോർഡിലൊക്കെ പേര് വരുന്നത് മോശമല്ലേ ഋഷി. നീ ഇതിനെ എന്തായാലും എതിർക്കണമെന്ന് ലക്ഷ്മിയും പറയുകയാണ്. ഉടനെ നമ്മുടെ ഋഷി പറയുകയാണ്. ലക്ഷ്മി ഇതൊന്നും കണ്ട് ഭയപ്പെടേണ്ട. റാണിയമ്മയുടെ ഉദ്ധേശമെന്താണെന്ന് എനിക്ക് നന്നായിട്ടറിയാം അതൊന്നും എന്റെ അടുത്ത് വിലപ്പോകില്ല. സൂര്യയുടെ പേര് അഥവാ നിർബന്ധപൂർവം നോട്ടീസ് ബോർഡിൽ ഒട്ടിച്ചാൽ പോലും അതിലൊന്നും നടക്കാൻ പോകുന്നില്ല ലക്ഷ്മിയാന്റി. അതിനുവേണ്ടിയുള്ള കാര്യങ്ങളൊക്കെ ഞാൻ ചെയ്തിട്ടുണ്ട്, എന്നും ഋഷി ലക്ഷ്മിയോട് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. അപ്പോൾ ഉറപ്പായും സൂര്യയുടെ കാര്യത്തിൽ ഋഷി രണ്ടും കല്പിച്ചാണെന്ന് മനസിലാക്കാം.

അതേസമയം, സൂര്യ റാണിയമ്മയ്‌ക്കെതിരെ എന്ത് നീക്കമായിരിക്കും നടത്തുക എന്നുള്ളതാണ് കണ്ടറിയേണ്ടത്. സൂര്യയ്ക്ക് ഇതിനോടകം തന്നെ ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണക്കാരി നീതുവും നിമയുമാണെന്നുള്ള ബോധ്യം ഉണ്ട്. അവരെ രക്ഷിച്ചെടുക്കാൻ റാണിയമ്മയും ഇതിൽ ഉൾപ്പെട്ടതും സൂര്യ മനസിലാക്കിക്കഴിഞ്ഞു.

എന്നാൽ, സൂര്യ പ്രതികാരം ചെയ്യാൻ ശ്രമിച്ചില്ലെങ്കിലും ഈ പ്രശ്ങ്ങളിൽ നിന്നും രക്ഷപെടാൻ ഒരു വഴി കണ്ടുവച്ചിട്ടുണ്ട്. അതാണ്, ഹോസ്റ്റൽ മാറ്റം. സൂര്യ എങ്ങോട്ടേക്കാകും പോവുക എന്നുള്ളത് വരും ദിവസങ്ങളിലെ നിർണ്ണായക സംഭവങ്ങളിലൊന്നാകും. അതോടൊപ്പം സൂര്യയ്‌ക്കെതിരെ മിത്ര കരുക്കൾ നീക്കി തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഋഷി സൂര്യയ്ക്ക് മുന്നിൽ മിത്രയെ അപമാനിച്ചത് തീർച്ചയായും മിത്രയിൽ നല്ല വാശി ഉണ്ടാക്കും. അതിന്റെ പ്രതികാരം എന്താണെന്നും കാത്തിരുന്ന് കാണാം!

about koodevide

More in Malayalam

Trending

Recent

To Top