ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ‘ഈശോ’. സിനിമയുടെ പോസ്റ്റർ പുറത്തുവിട്ട നാൾ മുതൽ സിനിമയുടെ പേരിനെ ചൊല്ലി വിവാദങ്ങൾ നടക്കുകയാണ്. “ഈശോ” എന്ന പേരാണ് സിനിമയെ വിവാദത്തിലേക്ക് എത്തിച്ചത്.
ഇപ്പോഴിതാ, ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുകയാണ്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അനുമതി നിഷേധിച്ചത്. സിനിമയുടെ നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന് ‘ഈശോ’ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ ആരോപിച്ചിരിക്കുന്നത്.
ചിത്രത്തിന് പേര് അനുവദിക്കണമെന്ന നിര്‍മാതാവിന്റെ അപേക്ഷ തള്ളികൊണ്ടായിരുന്നു ഫിലിം ചേംബറിന്റെ മറുപടി. അതേസമയം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിന് ഫിലിം ചേംബറിന്റെ അനുമതിയുടെ ആവശ്യമില്ല. ചിത്രം ഈശോ എന്ന പേരിൽ തന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധിക്കും.
ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം വിശ്വാസികളുടെ ആരോപണം.
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ...