Connect with us

പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം; വമ്പൻ മേക്കോവറുമായി നടി അർച്ചന കവി

Malayalam

പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം; വമ്പൻ മേക്കോവറുമായി നടി അർച്ചന കവി

പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം; വമ്പൻ മേക്കോവറുമായി നടി അർച്ചന കവി

നടി അർച്ചന കവിയുടെ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം ചിത്രങ്ങളിലൂടെ നടി പങ്കുവയ്ക്കുകയും ചെയ്തു. പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും നടി പറയുന്നു.

ലോക്ഡൗൺ കാലത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടർന്ന് നടിയുടെ ശരീരഭാരം വർധിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന പറയുന്നു.

വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും വ്ലോഗും വെബ്സീരീസുമൊക്കെയായി അർച്ചന ഇപ്പോഴും തിരക്കിലാണ്.

നാല് വർഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതരാകുന്നത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു.

ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിര സാനിധ്യം ആയിരുന്നു. എന്നാൽ അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും, ചിത്രങ്ങളിലും അബീഷ് ഉണ്ടാകാറില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top