Malayalam
‘ഇത് ബാലയ്ക്കുള്ള മറുപടി’? അമൃത ആ തീരുമാനത്തിലേക്ക്… ചിത്രം പുറത്തുവിട്ടു! അമ്പരന്ന് ആരാധകർ..ലംമ്പോർഗിനി കാർ കൊടുത്തിട്ട് സ്വിഫ്റ്റ് കാർ എടുതെന്ന് സോഷ്യൽമീഡിയ!
‘ഇത് ബാലയ്ക്കുള്ള മറുപടി’? അമൃത ആ തീരുമാനത്തിലേക്ക്… ചിത്രം പുറത്തുവിട്ടു! അമ്പരന്ന് ആരാധകർ..ലംമ്പോർഗിനി കാർ കൊടുത്തിട്ട് സ്വിഫ്റ്റ് കാർ എടുതെന്ന് സോഷ്യൽമീഡിയ!
ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും ഷോയിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. അമൃതയെ പോലെ തന്നെ കുടുംബാംഗങ്ങളും ഈ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സഹോദരി അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും അഭിരാമിയും. വീട്ടിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.
അമൃത സുരേഷിനെ നടൻ ബാല വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പ്പര്യം കൂടുതല്‍ ആയിരുന്നു. ഇവര്‍ക്കൊരു പെണ്‍കുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പെട്ടന്നാണ് ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകള്‍ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകര്‍ വാര്‍ത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഒടുവില്‍ തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. അടുത്തിടെയായിരുന്നു ബാല രണ്ടാമത് ഒരു വിവാഹം കഴിച്ചത് ബാലയുടെ വിവാഹത്തോടെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ അമൃതത്തിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. ഈ സമയത്ത് അമൃത എന്താണ് ചെയ്യുന്നത് എന്നാണ് എല്ലാവരുടെയും ശ്രദ്ധ.
ഇപ്പോൾ ഇതാ കളരി പരിശീലനത്തിന്റെ ചിത്രം പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ഗജവടിവിൽ അമർന്ന് ഒരു ശുഭ ദിനം…’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹത്തെകുറിച്ചുള്ള കമന്റുകൾ കാണാൻ സാധിക്കും
നമുക്ക് ഒരു തെറ്റ് പറ്റിയാൽ തെറ്റ് തിരുത്തി ജീവിക്കുക; അല്ലാതെ പക തീർക്കാനാണ് ഉദ്ദേശമെങ്കിൽ അതൊരു മനോരോഗമാകും. ആ രോഗം മനോരോഗമാണെന്ന് ഒരു പക്ഷേ നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല’ മറ്റുള്ളോർ പറഞ്ഞ് കൊടുത്താൽ അതംഗീകരിക്കുകയും ഇല്ല, ബാലേട്ടൻ ലംമ്പോർഗിനി കാർ കൊടുത്തിട്ട് സ്വിഫ്റ്റ് കാർ എടുത്തുന്നറിഞ്ഞു.പൊളിക്കും കിടുക്കും തകർക്കും… തുടങ്ങിയ ക മന്റുകളാണ് പലരും കുറിച്ചത്
അതേസമയം ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് കഴിഞ്ഞ ദിവസം ബാല വെളിപ്പെടുത്തിയിരുന്നു. നിശ്ശബ്ദനായി ഇരിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളെ ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വിമര്‍ശകര്‍ക്ക് മറുപടിയായി പറഞ്ഞു. പാവപ്പെട്ട കുട്ടിക്ക് മൊബൈല്‍ സഹായമായി നല്‍കുന്ന വീഡിയോ പങ്കുവെച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എലിസബത്തും ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ബാലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു
ദൈവത്തിനു നന്ദി. ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും. എന്നാല്‍ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാന്‍ നിശബ്ദനായി ഇരിക്കുന്നതിനര്‍ഥം പേടിച്ചിരിക്കുക എന്നല്ല.ജീവിതത്തിലെ യഥാര്‍ഥ യാത്ര എന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും അവകാശമില്ല.
നേരത്തെ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു വിമര്‍ശനങ്ങളില്‍ അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഭാര്യവീട്ടില്‍ ഓണ സദ്യ കഴിക്കുന്ന വിഡിയോ നടന്‍ പങ്കുവച്ചിരുന്നു.