Malayalam
ഞാനൊന്നുമാകാതിരുന്ന കാലത്ത് കൂടെ നിന്ന് ചേർത്തുപിടിച്ചു, ആ ചിത്രം പുറത്ത് വിട്ട് സായ്! കണ്ണ് നിറഞ്ഞ് ആരാധകൻ
ഞാനൊന്നുമാകാതിരുന്ന കാലത്ത് കൂടെ നിന്ന് ചേർത്തുപിടിച്ചു, ആ ചിത്രം പുറത്ത് വിട്ട് സായ്! കണ്ണ് നിറഞ്ഞ് ആരാധകൻ
നടനാവണം,ഓസ്കര് നേടണം എന്ന വലിയ സ്വപ്നവുമായിട്ടാണ് ബിഗ് ബോസ് മൂന്നാം സീസണില്‍ സായ് വിഷ്ണു മത്സരാർത്ഥിയായി എത്തിയത്. തുടക്കത്തില്‍ പുറത്താവുമെന്ന് പലരും കരുതിയ സായിക്ക് ഫിനാലെ വരെ എത്താനും രണ്ടാം സ്ഥാനം നേടാനും സാധിച്ചു. മണിക്കുട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു.
ബിഗ് ബോസ് ഹൗസില്‍ വെച്ച് വലിയ മാറ്റങ്ങളുണ്ടായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു. തന്റെ സ്വഭാവത്തിലുളള പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ഷോയില്‍ മുന്നോട്ട് പോകാന്‍ സായിക്ക് സാധിച്ചു. ബിഗ് ബോസ് സമയത്ത് നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സായി വിഷ്ണുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ഷോയിലുളള സമയത്ത് തന്റെ കുടുംബത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം സായി മനസുതുറന്നിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന സായിക്ക് ബിഗ് ബോസിലെ രണ്ടാം സ്ഥാനം കരിയറിലെ വലിയ നേട്ടം തന്നെയാണ്.
അനിയത്തിയെ കുറിച്ചുളള സായ് വിഷ്ണുവിന്റെ ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിക്കൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവെച്ചാണ് സായി വിഷ്ണു എത്തിയത്.
ഇന്നീ കാണുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയും, എന്റെ ഒന്നുമില്ലായ്മയിലും എന്നെ ഇവള് ചേര്‍ത്ത് പിടിച്ചിരുന്നു എന്ന് സായി വിഷ്ണു പറയുന്നു. ചോറ്റാനിക്കരയിലെ ടാറ്റാ ഹോസ്പിറ്റലിന്റെ ലേബര്‍ റൂമിന് മുന്നില്‍ അനിയത്തിയുടെ വരവിനായി അക്ഷമയോടെ കാത്തുനിന്ന അഞ്ചാം ക്ലാസ്സുകാരനായ എന്നില്‍ നിന്നും, ഈ എന്നിലേക്കുള്ള ദൂരത്തില്‍ ഞാന്‍ അനുഭവിച്ച സങ്കടങ്ങളില്‍, നിരാശകളില്‍, മാനസിക സംഘര്‍ഷങ്ങളില്‍, അഭിമുഖീകരിച്ച പ്രശ്നങ്ങളില്‍, പരാജയങ്ങളില്‍, ഒറ്റപ്പെടലുകളില്‍, ഒഴിവാക്കലുകളില്‍, കുറ്റപ്പെടുത്തലുകളില്‍, മുന്പോട്ട് പോകാന്‍ പറ്റാതെ നിന്ന സാഹചര്യങ്ങളില്‍ തൊട്ട്, നിസ്സഹായനായി നിന്ന ആശുപത്രി വരാന്തകളില്‍ വരെ എന്റെ അടുത്ത് എല്ലാം കണ്ട് കൊണ്ട്, ഞാന്‍ വീഴാതെ കൈ പിടിക്കാന്‍ ഇവള് ഉണ്ടായിരുന്നു.
എന്ത് പറ്റി ചേട്ടാ എന്ന് ചോദിച്ച്, എന്നെ സാധാരണ നിലയിലാക്കാന്‍ ഇവള് കുറെ ശ്രമിക്കും. ആ ശ്രമത്തിലെ നിഷ്കളങ്കമായ സ്നേഹം കണ്ട് കൊണ്ട് മാത്രം ഞാന്‍ പലപ്പോഴും തിരിച്ചു വന്നിട്ടുണ്ട്. എന്റെ സ്വപ്നങ്ങളില്‍ എന്നെ പോലെ വിശ്വസിച്ച ആളാണ്. എന്നെ കണ്ട് വലിയ സ്വപ്നങ്ങള്‍ കാണുന്ന, അതിന് വേണ്ടി സ്വയം സമര്‍പ്പിച്ച ആളാണ്. ഇന്നിവിടെ എത്തി നില്ക്കുമ്പോള് ഇവളുടെ സ്വപ്നങ്ങളില്‍ കൂടുതല്‍ വിശ്വാസം തോന്നാന്‍ എന്റെ ഈ യാത്ര കാരണം ആയതാണ് എന്റെ ഏറ്റവും വലിയ സന്തോഷം, സായി വിഷ്ണു കുറിച്ചു.
