മലയാളികൾ ഏറ്റെടുത്ത സിനിമകളായിരുന്നു പ്രിയദര്ശന് – എം.ടി. കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ. ഇപ്പോഴിതാ പ്രിയദര്ശന് – എം.ടി. കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയിൽ നായകനാവാന്‍ ഒരുങ്ങുകയാണ് ബിജു മേനോന്. എം.ടിയുടെ ശിലാലിഖിതം എന്ന ചെറുകഥയാണ് സിനിമയായി ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.
തന്നെ മുമ്പും പ്രിയദര്ശന് സിനിമകളിലേക്ക് വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ബിജു മേനോന്. ഒരു ഹിന്ദി ചിത്രത്തിന് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ഹിന്ദി അറിയത്തതിനാല് ഈ ചിത്രത്തിലേക്ക് പോയില്ലെന്നും ബിജു മേനോന് പറഞ്ഞു.
മലയാളത്തില്‍ വെട്ടം എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം ഇത് നടന്നില്ലെന്നും ബിജു മേനോന് അഭിമുഖത്തില്‍ പറഞ്ഞു. പ്രിയദര്ശന് – എം.ടി. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചും ബിജു മേനോന് തുറന്നുപറഞ്ഞു. എംടി സാര്‍ പ്രിയദര്ശന് എന്ന് പറയുന്നത് ഏതൊരാളും കൊതിക്കുന്ന ഒരു ടീമാണെന്നും ബിജു മേനോന് പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലെങ്കിലും എം.ടി. സാറിന്റെ കഥയുടെ ഒരു ഭാഗമാവുക എന്നത് വലിയ കാര്യമാണ്. പ്രിയന് ചേട്ടന്റെ സിനിമകള്‍ കണ്ട് ഒരുപാട് ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് താന്‍. പക്ഷെ ഇത് വരെ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. അത് അവസാനം എം.ടി. സാറുമൊത്ത് സംഭവിക്കുകയാണ്. അത് വലിയൊരു സന്തോഷം തന്നെയാണ് എന്നും ചിത്രത്തെ കുറിച്ച് ബിജു മേനോന് പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...