Malayalam
ഈ ചെറുപ്രായത്തിൽ ഇത്ര വേദനയോ? ;സൂരജിന്റെ നിറങ്ങളില്ലാത്ത ആ ഒരൊറ്റ പോസ്റ്റ് കണ്ട് സഹിക്കാനാകാതെ ആരാധകർ !
ഈ ചെറുപ്രായത്തിൽ ഇത്ര വേദനയോ? ;സൂരജിന്റെ നിറങ്ങളില്ലാത്ത ആ ഒരൊറ്റ പോസ്റ്റ് കണ്ട് സഹിക്കാനാകാതെ ആരാധകർ !
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടനാണ് സൂരജ് സൺ. ഒറ്റ പരമ്പരയിലൂടെ തന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുക്കാൻ സാധിച്ച സൂരജ് സൺ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട് .ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ പാടാത്ത പൈങ്കിളിയിലെ ദേവ എന്ന കഥാപാത്രമായിട്ടാണ് സൂരജ് ആരാധകർക്കിടയിൽ പ്രിയങ്കരനായി മാറുന്നത് .
ദേവയായുള്ള സൂരജിന്റെ പ്രകടനം ആരാധകര്‍ നെഞ്ചേറ്റുകയായിരുന്നു. ദേവയും കണ്മണിയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസിക്കപ്പെട്ടു. വളരെ പെട്ടെന്നായിരുന്നു പരമ്പര ടിആര്‍പി റേറ്റിംഗുകളില്‍ കുതിപ്പുണ്ടാക്കിയത്.എന്നാല്‍ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് വളരെ സങ്കടകരമായൊരു വാര്‍ത്ത എത്തി. പരമ്പരയില്‍ നിന്നും സൂരജ് പിന്മാറുകയാണെന്നായിരുന്നു വാര്‍ത്ത. തുടക്കത്തില്‍ പലരും അത് വിശ്വസിച്ചില്ല. പരമ്പരയില്‍ സൂരജിനെ കാണാതായപ്പോഴും ആരാധകരുടെ പ്രതീക്ഷ അവസാനിച്ചിരുന്നില്ല. പക്ഷെ ഒടുവില്‍ താന്‍ പരമ്പരയില്‍ നിന്നും പിന്മാറിയതായി സൂരജ് തന്നെ അറിയിക്കുകയായിരുന്നു. സൂരജിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഒരുപാട് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല.
ആരോഗ്യകാരണങ്ങളെ തുടര്‍ന്നായിരുന്നു താന്‍ പിന്മാറിയതെന്നാണ് സൂരജ് പറഞ്ഞത്. അതേക്കുറിച്ച് താന്‍ അധികൃതരുമായി സംസാരിച്ചിരുന്നു. അവരുടെ നിര്‍ദ്ദേശമായിരുന്നു പുറത്ത് പറയരുതെന്നും അതിനാലാണ് താന്‍ ആളുകള്‍ ചോദിച്ചപ്പോഴും ഒന്നും പറയാതെ മുന്നോട്ട് പോയതെന്നുമായിരുന്നു സൂരജ് പിന്നീട് വ്യക്തമാക്കിയത്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്ന സൂരജിന്റെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സൂരജ് നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ ആയിരുന്നു പരുക്കേറ്റത്. ഒഴുക്കുള്ള പുഴയില്‍ അബദ്ധത്തില്‍ വീണു പോയൊരു കുഞ്ഞിനെ രക്ഷപ്പെടുത്തിയപ്പോള്‍ പാറക്കെട്ടില്‍ നടുവൊന്നിടിച്ചിരുന്നു. ആ വേദനയാണ് പ്രശ്നമെന്നും പിന്നീട് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നുവെന്നുമാണ് സൂരജ് അറിയിച്ചിരുന്നു .
സ്വന്തം സ്വപ്നത്തിന്റെ അരികിലെത്തി നില്‍ക്കവെയാണ് സൂരജിനെ ആ വേദന അലട്ടിയത്. എന്നാല്‍ സൂരജ് മൂലം ഒരു കുഞ്ഞ് ജീവന് രക്ഷിക്കാനായി. അതുകൊണ്ട് തന്നെ അവന് പൂര്‍ണ ആരോഗ്യവാനായി തിരികെ വരുമെന്നും ഒന്നിനും അവനെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പരമ്പരയില്‍ നിന്നും പിന്മാറുന്നതില് തനിക്കും വിഷമം ഉണ്ടെന്നും എന്നാല്‍ വേദന സഹിക്കാന്‍ സാധിക്കുന്നില്ലെന്നും സൂരജ് പറഞ്ഞിരുന്നു.
അതേസമയം, ഇപ്പോഴുള്ള സൂരജിന്റെ പോസ്റ്റ് വീണ്ടും വേദനകളെ ഓർമ്മിപ്പിക്കുകയാണ്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സൂരജ് പുതുതായി പങ്കുവച്ചിരിക്കുന്നത്. നിറങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ തന്നെ സൂരജ് ദുഃഖത്തിലാണെന്ന സൂചനയാണ് നൽകുന്നത്. കിടയ്ക്കയ്ക്കരിയിൽ ക്യാമറയിലേക്ക് നോക്കാതെ നിരാശാ ഭാവത്തിലാണ് സൂരജ് ഉള്ളത്.
ഈ ചിത്രത്തിന് സൂരജ് കുറിച്ച വാക്കുകൾ ഇങ്ങനെ , “മനസ്സ്”നല്ലതും ചീത്തയും കൊണ്ട് പണിത ഒരു കൊട്ടാരം… “മറവി” ഈ കൊട്ടാരത്തിന്റ കാവൽ കാരൻ.” മനസിനെ കൊട്ടാരത്തോട് ഉപമിച്ച് സൂരജ് കുറിച്ച വാക്കുകൾ അതിമനോഹരം തന്നെ, എന്നാൽ, നല്ലതും ചീത്തയും കൊണ്ട് പണിത കൊട്ടാരമെന്ന വാക്കിനോട് പലർക്കും യോജിക്കാൻ സാധിച്ചിട്ടില്ല. ഈ ചെറുപ്രായത്തിൽ മറവിയോ എന്നുള്ള കമന്റുകളും കാണാം.
സോഷ്യൽ മീഡിയയിൽ സാഹിത്യപരമായ നിരവധി എഴുത്തുകൾ സൂരജ് പങ്കിടാറുണ്ട്. അത്തരത്തിൽ ഭാവനാത്മകമായ ഒരു കുറിപ്പായിട്ട് മാത്രം ഇതിനെ കാണാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അങ്ങനെയാണെങ്കിൽ സൂരജ് കുറിച്ചതിൽ വേദനിക്കേണ്ടതില്ല. എന്നാൽ, നല്ലതും ചീത്തയും ചേർത്ത് പണി കഴിപ്പിച്ച ഒന്നല്ല മനസ്സ്…. നന്മയും തിന്മയുമൊക്കെ സാഹചര്യങ്ങൾക്കനുസരിച്ച് മനസിലേക്ക് വന്നുകയറുന്നതാണ് എന്നും ഒരു ആരാധകൻ കുറിച്ചിട്ടുണ്ട്.
ഒരു കമന്റിനോടും സൂരജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മനുഷ്യ മനസ് എന്നത് ഒരു സങ്കല്പം മാത്രമാണ്. തൊട്ടുകാണിക്കാനാകാത്ത മനസിനെ സാഹിത്യപരമായിട്ട് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. മനുഷ്യ മസ്തിഷ്ക്കമാണ് എല്ലാത്തരത്തിലുമുള്ള ഇമോഷൻസിനെയും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൂരജ് പറഞ്ഞ കൊട്ടാരം മസ്തിഷ്ക്കമാണ്. ഏറ്റവും വിലപ്പെട്ട ആ കൊട്ടാരത്തിൽ സൂരജിന് തന്നെ രാജാവാകാൻ സാധിക്കട്ടെ, അത്തരത്തിൽ എല്ലാ വികാരങ്ങളെയും സൂരജിന് നിയന്ത്രിക്കാൻ സാധിക്കട്ടെ.
about sooraj sun
