Connect with us

ഇത് ‘കൂടെവിടെ’യുടെ തിരിച്ചുവരവ് ; സൂര്യയുടെ രക്ഷകനായി ഋഷി സാർ തന്നെയെത്തി; എന്നിട്ടും സൂര്യ…; അപ്രതീക്ഷിത വഴിത്തിരിവിലേക്ക് പരമ്പര !

Malayalam

ഇത് ‘കൂടെവിടെ’യുടെ തിരിച്ചുവരവ് ; സൂര്യയുടെ രക്ഷകനായി ഋഷി സാർ തന്നെയെത്തി; എന്നിട്ടും സൂര്യ…; അപ്രതീക്ഷിത വഴിത്തിരിവിലേക്ക് പരമ്പര !

ഇത് ‘കൂടെവിടെ’യുടെ തിരിച്ചുവരവ് ; സൂര്യയുടെ രക്ഷകനായി ഋഷി സാർ തന്നെയെത്തി; എന്നിട്ടും സൂര്യ…; അപ്രതീക്ഷിത വഴിത്തിരിവിലേക്ക് പരമ്പര !

അങ്ങനെ ഹോസ്റ്റൽ പ്രശ്നങ്ങളിലൂടെ തന്നെയാണ് കൂടെവിടെ പരമ്പര പുരോഗമിക്കുന്നത്. റോഷൻ എങ്ങനെ ഈ ചതിക്കുഴിയിൽ പെട്ടു എന്നതിന്റെ ചുരുളഴിയുകയാണ്. കഴിഞ്ഞ എപ്പിസോഡ് എത്തിനിന്നത് റോഷന്റെ ഉമ്മയുടെ ഓപ്പറേഷന് വേണ്ടി റാണിയമ്മ പണം വാഗ്ദാനം ചെയ്യുന്നിടത്താണ്. റോഷന്റെ വിഷമം കണ്ട് സഹിക്കാനാവാതെയല്ല റാണിയമ്മ റോഷന് പണം വാഗ്ദാനം ചെയ്തത്. പോലീസിൽ റിപ്പോർട്ട് ചെയ്യാതെ കേസ് പിൻവലിക്കണമെങ്കിൽ കോളേജിലെ എൻക്വയറി കമ്മീഷന് മുന്നിൽ ഈ കേസിൽ ഒരു പ്രതി ഉണ്ടാകണം. അയാൾക്ക് രാത്രിയിൽ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ഉള്ള ഒരു മോട്ടീവും ഉണ്ടാകണം. റോഷൻ ആ പ്രതിയാകണം. ഇതായിരുന്നു റാണിയമ്മ മുന്നോട്ടുവച്ച ഡിമാന്റ്.

പ്രേക്ഷകർ ഊഹിച്ചതുപോലെതന്നെയായിരുന്നു സംഭവങ്ങൾ നടന്നിരിക്കുന്നത്. ഇതൊക്കെ സൂര്യ കൈമൾ പറഞ്ഞിട്ടാണെന്നും കൂടി റോഷൻ പറയണം. എന്നാൽ ഒന്നും പറയാതെ ഷോക്ക് ആയി നിൽക്കുന്ന റോഷനിലാണ് കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചത്. എന്നാൽ, റാണിയമ്മയുടെ ഈ വമ്പൻ ഓഫർ നിഷേധിക്കുന്ന റോഷനെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുക.

ഒരു പാവം പെൺകുട്ടിയെ ചതിച്ചുകിട്ടുന്ന പണം തനിക്ക് വേണ്ട എന്നുതന്നെ റോഷൻ റാണിയമ്മയുടെ മുഖത്തു നോക്കി പറയുന്നുണ്ട്. അപ്പോൾ പിന്നെങ്ങയാണ് റോഷൻ ഈ ചതിയിൽ പെട്ടതെന്നല്ലേ ? അതും റാണിയമ്മയുടെ മറ്റൊരു ബുദ്ധിതന്നെ. സൂര്യയെ രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഈ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. നീ ഈ കുറ്റം ഏറ്റെടുത്തില്ലെങ്കിൽ നാളെ ഈ പരാതി പോലീസിന് കൈമാറും. വാർഡന്റെ മൊഴിയുടെ ബലത്തിൽ നിന്നെയും സൂര്യയുമായിരിക്കും പ്രതിസ്ഥാനത്ത് ഞങ്ങൾ സംശയിക്കുന്നതായിട്ട് രേഖപ്പെടുത്തുക. ഇതോടെ കേസും പ്രശ്നവുമായി നീ കുടുങ്ങും. ആദർശം പറഞ്ഞ് സൂര്യയ്ക്ക് മുന്നിൽ നല്ലവനായിട്ട് എന്തുകാര്യമെന്നും റാണിയമ്മ റോഷനോട് ചോദിക്കുകയാണ്.

ഈ പ്രശ്നങ്ങൾക്കൊപ്പം റോഷന്റെ ഉമ്മയുടെ കാര്യം കൂടി എടുത്തിട്ടതോടെ റോഷൻ റാണിയമ്മയ്ക്ക് മുന്നിൽ മുട്ടുകുത്തുകയാണ്. ഈ കഥ നീതുവിനോടും നിമയോടും ആനന്ദനോടും കുഞ്ഞിയോടുമൊക്കെ റാണിയമ്മ പറയുന്നതാണ് കാണിക്കുന്നത്. പക്ഷെ ഈ കഥയെല്ലാം കേട്ട് ലക്ഷ്മി തൊട്ടടുത്തുണ്ട്. അതെല്ലാവരും ഓർക്കണം.

അങ്ങനെ രണ്ടു ലക്ഷം രൂപയ്ക്ക് സൂര്യയെ റോഷൻ ഒറ്റുകൊടുത്തു. ഇവിടെ ഇപ്പോൾ ഒരു വെടിയ്ക്ക് രണ്ടുപക്ഷി എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സൂര്യ കുടുങ്ങുകയും ചെയ്യും, റോഷനെതിരെ സൂര്യ തിരിയുന്ന അവസ്ഥയും ഉണ്ടാക്കി. ഇതെല്ലം കേട്ടുനിൽക്കുന്ന ലക്ഷ്മിയ്ക്ക് നീതുവിനെയും നിമയെയും തല്ലാനുള്ള ദേഷ്യമുണ്ട്. പക്ഷെ സാഹചര്യം മോശമായതുകൊണ്ട് കടിച്ചുപിടിച്ചു നിൽക്കുകയാണ്.

പിന്നെ കാണിക്കുന്നത് വരുണിനെയും വിജയിയെയുമാണ്. റോഷൻ കാലുമറിയാതെങ്ങനെയെന്നൊക്കെയുള്ള ചകർച്ചകളാണ് അവർക്കിടയിൽ നടക്കുന്നത്. അപ്പോഴാണ് കഥയിലെ നായകന്റെ മാസ്സ് എൻട്രി. ഋഷിയുടെ കാർ വന്ന് നിന്നപ്പോഴേ വരുണും വിജയിയും ഒന്ന് പേടിച്ചു. ഋഷി ദേഷ്യത്തോടെ അവർക്കരികിൽ എന്നിട്ട്, ഒരു പാവം പെൺകുട്ടിയുടെ ജീവിതം വെച്ചാണോടാ കളിക്കുന്നത് , എന്നിട്ട് ഒന്നുമറിയാതെ നിന്ന് ആഘോഷിക്കുകയാണല്ലേ… എന്നൊരു ചോദ്യവും.

കുറ്റം ഏറ്റുപറയാൻ തയ്യാറാകാതെ നിൽക്കുന്ന അവരെ നല്ലപോലെ ഋഷി ഫയർ ചെയ്യുന്നുണ്ട്. എല്ലാ തെളിവുകളും കൊണ്ടാണ് ഋഷി എത്തിയിരിക്കുന്നത്. വരുണിന്റെ ഫുൾ ഫോൺ ഡീറ്റെയിൽസ് ഋഷിയുടെ കൈയിലുണ്ട്.

ഉടനെത്തന്നെ വിജയിയും വരുണും അടവ് മാറ്റാനെന്നോണം നീതുവിന്റെയും നിമയുടെയും പേരെടുത്തിടുന്നുണ്ട്. എന്നാൽ, ഇത് കേട്ട് ഋഷി ഞെട്ടുന്നൊന്നുമില്ല, കാരണം എല്ലാം അറിഞ്ഞിട്ടാണ് ഋഷി വന്നിരിക്കുന്നത്. ഋഷിയുടെ അടുത്ത് ആ അടവ് ചീറ്റിപ്പോയതോടെ വിജയിയും വരുണും ഋഷിയുടെ കാല് പിടിച്ചുകരയാൻ തുടങ്ങി.

അങ്ങനെ ഋഷി അവന്മാരോട് ക്ഷമിക്കുകയാണ്. പക്ഷെ അവിടെ ,മറ്റൊരു രഹസ്യം കൂടി ഉണ്ട്. സൂര്യയെ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് ഋഷി അവന്മാരോട് പറഞ്ഞു. പിന്നെ ഈ പ്രശ്നത്തിൽ ഋഷി ഇടപെട്ടതായിട്ട് സൂര്യ ഒരുകാരണവശാലും അറിയരുതെന്നും അവന്മാരോട് ഋഷി പറയുകയാണ്.

ആ സമയത്തും സൂര്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും സൂര്യ മുന്നോട്ടുള്ള വഴികളാണ് നോക്കുന്നത്. എന്നാൽ, ഇതിനിടയിൽ വാർഡൻ വന്നു സൂര്യയെ ശല്യം ചെയ്യുന്നു . അവിടെയും സൂര്യ തഗ് ഡയലോഗ് കൊണ്ട് പിടിച്ചുനിൽക്കുന്നുണ്ട്. അതോടൊപ്പം ചെയ്യാത്ത തെറ്റിന് ഒരിക്കലും മാപ്പുപറയില്ലന്നും ഉറപ്പിച്ചു തന്നെ സൂര്യ പറഞ്ഞു. ആ സംസാരത്തിനിടയിലേക്കാണ് വരുൺ സൂര്യയെ ഫോൺ ചെയ്യുന്നത്.

അടുത്ത് വാർഡൻ ഉണ്ടെന്ന കാര്യം അറിയാമല്ലോ? അപ്പോൾ വരുൺ വിളിച്ചത് സൂര്യയോട് തെറ്റ് ഏറ്റുപറയാനാണ്. ഋഷി വരുണിനെക്കൊണ്ട് തെറ്റ് ഏറ്റുപറയിക്കുകയാണ് എന്നുവേണം പറയാൻ. അങ്ങനെ വരുൺ എല്ലാം വെളിപ്പെടുത്തുമ്പോൾ സൂര്യ വാർഡനെ സ്പീക്കറിൽ എല്ലാം കേൾപ്പിക്കുകയാണ്.

അങ്ങനെ സൂര്യ അവിടെ നിരപരാധിത്വം തെളിയിച്ചു. ഇനി പ്രശ്നമുണ്ടാക്കരുത് എന്നൊക്കെ വരുൺ പറയുമ്പോൾ ക്ഷമിക്കേണ്ട പരാതിക്കാരി ഞാനല്ലല്ലോ വാർഡനല്ലേ എന്നും പറഞ്ഞ് സൂര്യ ഫോൺ വാർഡനും കൊടുക്കുന്നുണ്ട്. പക്ഷെ വാർഡൻ ഒന്നും മിണ്ടാൻ കൂടാക്കിയില്ല.

വീണ്ടും ഋഷി ഇതൊക്കെ തന്റെ ഇടപെടലാണെന്ന് സൂര്യയെ അറിയിക്കരുത്, പകരം സൂര്യ വിഷമിക്കുന്നത് കണ്ടിട്ട് കുറ്റബോധം കൊണ്ട് എല്ലാം ഏറ്റുപറഞ്ഞതാണെന്ന് പറയണമെന്ന് വരുണിനോടും വിജയിയോടും പറയുകയാണ്. അതേതായാലും ഒരുനാൾ സൂര്യ അറിയുക തന്നെ ചെയ്യും. അപ്പോൾ സൂര്യ ഋഷിയ്ക്ക് തന്നോടുള്ള പ്രണയവും തിരിച്ചറിയും. ആ എപ്പിസോഡുകൾക്കായിട്ട് കാത്തിരിക്കാം.

about koodevide

More in Malayalam

Trending

Recent

To Top